ഹർത്താലോ..അയ്യേ നമ്മൾ അനുകൂലിക്കുന്നേ ഇല്ല;ബിജെപി നേതാവിന്റെ ഇരട്ടത്താപ്പ്,അക്രമം നടത്തുന്നത് സിപിഎം
കോഴിക്കോട്: രാഷ്ട്രീയഅക്രമങ്ങളുടെ പേരിലുള്ള ഹര്‍ത്താലുകളോട് യോജിപ്പില്ലെന്ന് ബിജെപി നേതാവ് വി മുരളീധരൻ. കോഴിക്കോട് നടന്ന അക്രമസംഭവങ്ങൾക്ക് ആർഎസ്എസിനോ ബിജെപിക്കോ പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണ പരാജയം മറച്ചുവെക്കാൻ സിപിഎം അക്രമങ്ങൾ ആസൂത്രണം ചെയ്യുകയാണെന്നും വി മുരളീധരൻ പറഞ്ഞു. ഹർത്താലിനെ അനുകൂലിക്കുന്നില്ലെന്ന് ബിജെപി നേതാവ് പറയുമ്പോഴും കോഴിക്കോട് വടകരയിൽ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ച പുലർച്ചെ സിപിഎം കോവിക്കോട് ജില്ല കമ്മിറ്റി ഓഫീസിനു നേരം ബോംബേറ് നടന്നിരുന്നു. സംഭവത്തിൽ ജില്ല സെക്രട്ടറി പി മോഹനൻ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ജില്ലാ സെക്രട്ടറി പി മോഹനന്‍ യാത്രകഴിഞ്ഞെത്തി ഓഫീസിലേക്ക് കയറുന്ന സമയത്തായിരുന്നു ബോംബേറ്. രണ്ട് ബോംബുകളായിരുന്നു എറിഞ്ഞത്. പൊട്ടാതെ കിടന്ന ഒരു ബോംബ് പിന്നീട് പോലീസ് കണ്ടെത്തുകയായിരുന്നു. ആക്രമണത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

ബോംബേറില്‍ നിന്ന് തലനാരിഴ്ക്കാണ് താന്‍ രക്ഷപ്പെട്ടതെന്ന് പി മോഹനന്‍ പറഞ്ഞു. ബോംബെറിഞ്ഞ ശേഷം ഓഫീസീന് പിന്നിലേക്ക് അഞ്ച് പേര്‍ ഓടി രക്ഷപ്പെട്ടതായും മോഹന്‍ കൂട്ടിച്ചേര്‍ത്തു. നഗരമധ്യത്തില്‍ വയനാട് റോഡില്‍ ക്രിസ്ത്യന്‍ കോളെജിന് സമീപത്താണ് സിപിഎം ജില്ലാക്കമ്മിറ്റി ഓഫീസ്.വടകര ആര്‍എസ്എസ് കാര്യാലയത്തിന് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് അഞ്ച് നിയോജകമണ്ഡലങ്ങളില്‍ സംഘപരിവാര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications