കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിലെ വെള്ളം ചേര്‍ക്കല്‍; തിരഞ്ഞെടുപ്പ് ഫണ്ടിനുള്ള പ്രത്യുപകാരം...

  • By Vishnu
Google Oneindia Malayalam News

തിരുവന്നതപുരം: മദ്യനയത്തില്‍ മാറ്റം കൊണ്ടുവരുമെന്നും ബാറുകള്‍ പൂട്ടില്ലെന്നുമുള്ള എക്‌സൈസ് മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍. മദ്യനയത്തില്‍ വെള്ളം ചേര്‍ക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ നീക്കം മദ്യലോബിയെ സഹായിക്കാനാണെന്ന് മുരളീധരന്‍ ആരോപിച്ചു.

മദ്യലോബിയില്‍നിന്നും തെരഞ്ഞെടുപ്പ് ഫണ്ട് വാങ്ങിയതിനുള്ള പ്രത്യുപകാരമായി അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കുന്നതിനു മുന്നോടിയായുള്ള നീക്കമാണിത്. കേരളത്തെ വീണ്ടും മദ്യലോബിയുടെ പിടിയില്‍ കൊണ്ടുവരാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

bar kerala

സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷന്റെയും സിവില്‍സപ്ലൈസ് കോര്‍പ്പറേഷന്റെയും ചില്ലറ വില്‍പന ശാലകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം ഉപേക്ഷിച്ച ഇടതു സര്‍ക്കാര്‍ സംസ്ഥാനത്തെ മദ്യലോബിയുമായി നടത്തുന്ന ഒത്തുകളി വെളിച്ചത്തായിരിക്കുകയാണ്.

തെരഞ്ഞെടുപ്പിനു മുമ്പുതന്നെ മദ്യലോബിയുമായി ഇടതുപക്ഷത്തിനും സിപിഎമ്മിനും ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. അതിന്റെ ഭാഗമായായി ബാറുകള്‍ പൂട്ടിയ വിഷയത്തില്‍ സിപിഎമ്മിനകത്തും സിപിഎമ്മും സിപിഐയും തമ്മിലുമുള്ള തര്‍ക്കം പരസ്യമായിരുന്നു.

ചവറയില്‍ മദ്യലോബി പ്രതിനിധിയെതന്നെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ ഇടതുപക്ഷവും മദ്യലോബിയും തമ്മിലുള്ള അവിശുദ്ധ ബന്ധം മറനീക്കി പുറത്തുവരികയും ചെയ്തു. ബാറുകള്‍ പൂട്ടിയതിനെതിരേ ടൂറിസം മന്ത്രിതന്നെ പരസ്യമായി രംഗത്തുവന്നത്, മദ്യലോബിയുമായുള്ള ഇടതുപക്ഷത്തിന്റെ ഒത്തുകളിയുടെ ഭാഗമായി അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കുന്നതിനുവേണ്ടിയാണെന്നും മുരളീധരന്‍ ആരോപിച്ചു.

സംസ്ഥാനത്ത് ഇനി ഒരു ബാറും പൂട്ടില്ലെന്നും മദ്യശാലകള്‍ പൂട്ടില്ലെന്നും എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. അടുത്ത നിയമസഭാ സമ്മേളനത്തില്‍ പുതിയ മദ്യനയം കൊണ്ടുവരാനാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നീക്കം. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം സമ്പൂര്‍ണ പരാജമാണെന്നാണ് സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും നിലപാട്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
BJP Leader V Muraleedharan against LDF governments stand on liquor policy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X