Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മിന്റെ അടിവേരിളക്കും; ഫേസ്ബുക്കില്‍ വി മുരളീധരന്റെ കൊലവിളി പോസ്റ്റ്

കണ്ണൂര്‍: കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ സിപിഎമ്മിനെതിരെ കൊലവിളി നടത്തി ബിജെപി നേതാവ് വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്. സിപിഎമ്മിന്റെ അടിവേരിളക്കുമെന്നും പഴയ വേഷം കെട്ടാന്‍ വീണ്ടും മടിയില്ലെന്നും കാട്ടിയാണ് അണികളെ ആവേശംകൊള്ളിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പ്.

മുരളീധരന്റെ ഫേസ്ബുക്കിലെ പ്രധാന ഭാഗങ്ങള്‍ ഇങ്ങനെയാണ്, നിത്യവും കഴുത്ത് നീട്ടിത്തരാന്‍ ഞങ്ങള്‍ അറവുമാടുകളല്ല. എന്നും സമാധാന ആഹ്വാനം നടത്താമെന്ന് ആര്‍ക്കും വാക്കു കൊടുത്തിട്ടുമില്ല. കേരളം ഭരിക്കുന്ന സിപിഎമ്മിന് ആവശ്യമില്ലാത്ത സമാധാന അന്തരീക്ഷം ഞങ്ങള്‍ക്ക് ഏകപക്ഷീയമായി ഉണ്ടാക്കാനാവില്ല.

vmuralidharan

കേന്ദ്രത്തില്‍ ബിജെപി ഭരിക്കുമ്പോഴും കേരളത്തില്‍ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം നടക്കുന്നു എന്നത് ഗുരുതരമായ സ്ഥിതി തന്നെയാണ്. സിപിഎമ്മിന്റെ അക്രമിപ്പടയെ നിലക്ക് നിര്‍ത്താന്‍ പഴയ വേഷം വീണ്ടും കെട്ടാന്‍ ഒരു മടിയുമില്ല. ഒന്നും മറന്നിട്ടുമില്ല. തുനിഞ്ഞിറങ്ങിയാല്‍ സിപിഎമ്മിന്റ അടിവേര് മാന്തിയേ ഞങ്ങള്‍ നിര്‍ത്തൂ.

ഇതിനെ ഭീഷണിയെന്നും മറ്റും വ്യാഖ്യാനിച്ച് മാധ്യമങ്ങളും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും സെലക്ടീവ് പ്രതികരണം നടത്തുന്ന കൂലിയെഴുത്തുകാരും ബഹളം വച്ചാലും എനിക്കൊരു ചുക്കുമില്ല. ഞങ്ങളുടെ പ്രവര്‍ത്തകരുടെ ജീവനെടുത്തവര്‍ക്കും അതിനായി ഉത്തരവിട്ടവര്‍ക്കും ഇനി ഉറക്കമില്ലാത്ത രാവുകളായിരിക്കും . പിണറായിയല്ല അതിലും കൂടിയ ഇനം കേരളം ഭരിച്ചാലും കൊലയാളികളെ രക്ഷിക്കാനാവില്ല . നീതി നടപ്പാവുക തന്നെ ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+