കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓസ്ട്രേലിയൻ തിരഞ്ഞെടുപ്പിൽ ബിജെപി നേതാവ് വി മുരളീധരന്റെ സാന്നിദ്ധ്യവും! ഇന്ത്യയിൽ നിന്ന് ഒരാൾ മാത്രം

തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളും പ്രചരണങ്ങളും നിരീക്ഷിക്കാനായി ലോകത്തിലെ പ്രമുഖ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ഓസ്ട്രേലിയ ക്ഷണിക്കാറുണ്ട്.

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപി ദേശീയ നിർവാഹക സമിതി അംഗം വി മുരളീധരൻ ഓസ്ട്രേലിയൻ തിരഞ്ഞെടുപ്പിലെ അന്താരാഷ്ട്ര നിരീക്ഷകനാകും. ലിബറൽ നാഷണൽ പാർട്ടിയുടെ ക്ഷണപ്രകാരമാണ് വി മുരളീധരൻ അന്താരാഷ്ട്ര നിരീക്ഷകനായി ഓസ്ട്രേലിയയിലേക്ക് പറക്കുന്നത്. നവംബർ 26ന് ഓസ്ട്രേലിയയിലെ ക്വീൻസ് ലാൻഡിലാണ് തിരഞ്ഞെടുപ്പ്.

ബാങ്ക് വിളി കേൾക്കുമ്പോൾ ഭയന്നുവിറയ്ക്കുന്ന പെൺകുട്ടി! മോദിയുണ്ടെങ്കിൽ പേടിക്കേണ്ട!ബാങ്ക് വിളി കേൾക്കുമ്പോൾ ഭയന്നുവിറയ്ക്കുന്ന പെൺകുട്ടി! മോദിയുണ്ടെങ്കിൽ പേടിക്കേണ്ട!

കുറ്റിപ്പുറത്തെ ജനനേന്ദ്രിയം മുറിച്ച കേസ് ഒത്തുതീർപ്പാകുന്നു! യുവതിയെ തടഞ്ഞപ്പോൾ അബദ്ധത്തിൽ... കുറ്റിപ്പുറത്തെ ജനനേന്ദ്രിയം മുറിച്ച കേസ് ഒത്തുതീർപ്പാകുന്നു! യുവതിയെ തടഞ്ഞപ്പോൾ അബദ്ധത്തിൽ...

തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളും പ്രചരണങ്ങളും നിരീക്ഷിക്കാനായി ലോകത്തിലെ പ്രമുഖ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ഓസ്ട്രേലിയ ക്ഷണിക്കാറുണ്ട്. ഇപ്രകാരമാണ് ഇന്ത്യയിൽ നിന്ന് ബിജെപിയ്ക്കും ഇത്തവണ ക്ഷണം ലഭിച്ചത്. തുടർന്ന് ബിജെപി കേന്ദ്രഘടകമാണ് വി മുരളീധരനെ തങ്ങളുടെ പ്രതിനിധിയായി ഓസ്ട്രേലിയയിലേക്ക് അയക്കാൻ തീരുമാനമെടുത്തത്.

vmuraleedharan

നവംബർ 21 ചൊവ്വാഴ്ച ബ്രിസ്ബെയ്നിലെത്തുന്ന അദ്ദേഹം, നവംബർ 26 വരെ അവിടെ ചിലവഴിക്കും. ഇന്ത്യയിൽ നിന്ന് വി മുരളീധരൻ മാത്രമാണ് അന്താരാഷ്ട്ര നിരീക്ഷകനായി ഓസ്ട്രേലിയയിലേക്ക് പോകുന്നത്. എബിവിപിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി രാഷ്ട്രീയപ്രവേശനം നടത്തിയ വി മുരളീധരൻ, 2010 മുതൽ 2015 വരെ ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്നു.

English summary
bjp leader v muraleedharan will go to australia.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X