Get Updates
Get notified of breaking news, exclusive insights, and must-see stories!

കേട്ടാലറയ്ക്കുന്ന തെറിയുമായി ബിജെപി നേതാവിന്‍റെ പ്രസംഗം.. വൈറല്‍.. വീഡിയോ

ശബരിമല വിഷയം തുടങ്ങിയത് മുതല്‍ കേട്ടാല്‍ അറയ്ക്കുന്ന തെറിവിളിയും കൊലവിളിയും നടത്തുന്ന ബിജെപി നേതാക്കളുടെ പ്രസംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണനാണ് തെറിവിളി പ്രസംഗത്തില്‍ കേമനെന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം. പിണറായിയുടെ കാലുവെട്ടുമെന്നും ചെങ്കൊടി കത്തിക്കുമെന്നും പിണറായിയുടെ പേര് പട്ടിക്ക് ഇടുമെന്നുമൊക്കെയാണ് എഎന്‍ രാധാകൃഷ്ണന്‍ പലപ്പോഴായി പ്രസംഗിച്ചത്.

എന്നാല്‍ രാധാകൃഷ്ണനെ വെല്ലുന്ന മറ്റൊരു നേതാവ് ബിജെപിയില്‍ ഉയര്‍ന്നുവന്നിട്ടുണ്ടത്രേ. ബിജെപി കൊല്ലം ജില്ലാ സെക്രട്ടറി വയ്ക്കല്‍ സോമനാണ് ആ നേതാവ്. കഴിഞ്ഞ ദിവസം സോമന്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

അടച്ചാക്ഷേപിച്ച് പ്രസംഗം

അടച്ചാക്ഷേപിച്ച് പ്രസംഗം

കഴിഞ്ഞ ദിവസം കൊട്ടാരക്കരയില്‍ വെച്ചാണ് ബിജെപി കൊല്ലം ജില്ലാ സെക്രട്ടറിയായ വയ്ക്കല്‍ സോമന്‍ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ തെറിവിളി പ്രസംഗം നടത്തിയത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ പ്രാകൃതമായ രീതിയില്‍ അടച്ചാക്ഷേപിക്കുന്ന രീതിയിലാണ് സോമന്‍ പ്രസംഗിച്ചത്.

കേട്ടാലറയ്ക്കുന്ന ഭാഷ

കേട്ടാലറയ്ക്കുന്ന ഭാഷ

കൊട്ടാരക്കര എസ്ഐ ആര്‍ത്തവമുള്ള പെണ്ണുങ്ങളുടെ ലിസ്റ്റ് എടുത്ത് പിണറായി വിജയന്‍റെ നിര്‍ദ്ദേശം അനുസരിച്ച് ശബരമലയിലേക്ക് കയറ്റിവിട്ടെന്ന് തുടങ്ങി പത്ത് മിനിറ്റ് നീണ്ട ചര്‍ച്ചയില്‍ സ്ത്രീകളേയും സര്‍ക്കാരിനേയും കേട്ടാലറയ്ക്കുന്ന ഭാഷയുപയോഗിച്ചാണ് സോമന്‍ ആക്ഷേപിച്ചത്.

ഐജി മനോജ് എബ്രഹാമിനെതിരെ

ഐജി മനോജ് എബ്രഹാമിനെതിരെ

ഹിന്ദുക്കളുടെ ആരാധനാലയമായ ശബരിമലയിലെ തകര്‍ക്കാനാുള്ള നീക്കമാണ് നടക്കുന്നത്. ശബരിമല നട കയറിയ രഹ്ന ഫാത്തിമയ്ക്ക് സാനിറ്ററി പാഡ് വാങ്ങിക്കുന്ന ചുമതലയായിരുന്നു ഐജി മനോജ് എബ്രഹാമിന് എന്നും സോമന്‍ പ്രസംഗിച്ചു.

ഐഷ പോറ്റിക്കെതിരെ

ഐഷ പോറ്റിക്കെതിരെ

ആര്‍ ബാലകൃഷ്ണ പിളഅളയേയും കെബി ഗണേഷ് കുമാറിനേയും പിതൃത്വത്തെ ചോദ്യം ചെയ്തും സോമന്‍ പ്രസംഗിച്ചു. കൂടാതെ എംഎല്‍എ ഐഷാ പോറ്റിയേയും മകളേയും ക്രൂരമായ ഭാഷയിലാണ് പ്രസംഗത്തില്‍ സോമന്‍ അധിക്ഷേപിച്ചിച്ചത്.

പരാതി

പരാതി

തൃപ്തി ദേശായിയെ ശബരിമലയില്‍ എത്തിച്ചത് പിണറായി വിജയനാണെന്നുമൊക്കെയാണ് സോമന്‍ പ്രസംഗം. അതേസമയം സോമന്‍റെ പ്രസംഗത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാണ്. സോമനെതിരെ അയിഷ പോറ്റി ഡിജിപിക്ക് പരാതി നല്‍കുകയും ചെയ്തു.

 ഒളിവില്‍

ഒളിവില്‍

പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
അതേസമയം രാഷ്ട്രീയകക്ഷിഭേദമെന്യേ വിവിധഭാഗങ്ങളില്‍നിന്ന് പ്രതിഷേധം ശക്തമായതോടെ സോമന്‍ ഒളിവിലാണെന്നാണ് വിവരം.

ബിജെപിയില്‍ തന്നെ

ബിജെപിയില്‍ തന്നെ

അശ്ലീല പ്രസംഗം ശീലമാക്കിയ സോമനെതിരെ ബിജെപിയില്‍ തന്നെ ശക്തമായ എതിര്‍പ്പുണ്ട്. സ്ത്രീകളും കുട്ടികളും കേട്ടുനില്‍ക്കെ പൊതുവേദിയില്‍ നടത്തിയ ഈ പ്രസംഗത്തോടെ ബിജെപിയിലെ പ്രതിഷേധം മറനീക്കി പുറത്തുവന്നു.

വീഡിയോ

പ്രസംഗത്തിന്‍റെ വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+