ബിജെപി നേതാവിനെ ആലപ്പുഴയില്‍ വെട്ടിക്കൊന്നു
ആലപ്പുഴ: ബിജെപി നേതാവ് വേണുഗോപാലിനെ ആലപ്പുഴയില്‍ വെട്ടിക്കൊന്നു. ബിജെപി ആലപ്പുഴ മണ്ഡലം സെക്രട്ടറി വേണുഗോപാലിനെയാണ് വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ആറു മണിക്ക് പരിസരവാസികളാണ് വീടിനു മുന്നില്‍ വേണുഗോപാലിന്റെ മൃതദേഹം കണ്ടെത്തിയത്.
ബിജെപി ആലപ്പുഴ മണ്ഡലം സെക്രട്ടറി മണ്ണഞ്ചേരി പഞ്ചായത്ത് ഇരുപത്തിയൊന്നാം വാര്‍ഡ് പുതുവേ വെളിയില്‍ ഗോപിനാഥന്‍ പിള്ളയുടെ മകനാണ് കൊല്ലപ്പെട്ടിരിക്കുന്നത്. കലവൂര്‍ ഐടി കോളനിയിലെ വീടിനു മുന്നില്‍ രക്തത്തില്‍ കുളിച്ച വേണുവിനെ നാട്ടുകാരാണ് കാണുന്നത്. സിപിഎം പ്രവര്‍ത്തകന്‍ യെമ്മാച്ചനെ രണ്ട് വര്‍ഷം മുന്‍പ് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് വേണുഗോപാല്‍.

വൈരാഗ്യമാകാം ആക്രമണത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ അക്രമികളെക്കുറിച്ച് ഒരു വിവരവും ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല. സ്ഥലത്ത്
സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രദേശത്ത് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പോലീസ് സംഘത്തെ തന്നെ വിന്യസിപ്പിച്ചിട്ടുണ്ട്. മാരാരിക്കുളം സിഐ കെജി അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications