ഭക്തരുടെ വേഷത്തില്‍ പോലീസ് കണ്ണുവെട്ടിച്ച് നിലയ്ക്കലില്‍ പ്രസംഗം; ബിജെപി നേതാക്കളെ അറസ്റ്റു ചെയ്തു
പത്തനംതിട്ട: നിരോധനാജ്ഞ ലംഘിച്ച ബിജെപി നേതാക്കള്‍ ഉള്‍പ്പടേയുള്ള പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ബിജെപി നേതാക്കളായ ജെആര്‍ പദ്മകുമാറും എന്‍ രാധാകൃഷ്ണനും അടങ്ങിയ പത്ത് പേരെയാണ് നിലയ്ക്കലില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്.
നിലയ്ക്കലില്‍ എത്തിയ ഇവര്‍ മുഖ്യമന്ത്രി പിണറായി വിജയനേയും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനേയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് പ്രസംഗം തുടങ്ങിയപ്പോള്‍ മാത്രമാണ് ഇവര്‍ പോലീസിന്റെ ശ്രദ്ധയിപ്പെട്ടത്. ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ നോക്കി കയ്യുകെട്ടി നോക്കിനില്‍ക്കാനാവില്ലെന്നും അതുകൊണ്ട് നിരോധനാജ്ഞ ലംഘിക്കുകയാണെന്നും നേതാക്കള്‍ പ്രഖ്യാപിച്ചു.

കനത്ത പോലീസ് സുരക്ഷ മറികടന്നാണ് ബിജെപി നേതക്കാള്‍ നിലയ്ക്കലില്‍ എത്തിയത്. അയ്യപ്പഭക്തന്‍മാരുടെ വേഷത്തിലെത്തിയ എന്‍ പദ്മകുമാറിനേയും രാധാകൃഷ്ണനേയും പോലീസിന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. മുദ്രാവാക്യം വിളികളോടെ പ്രസംഗം തുടങ്ങിയപ്പോള്‍ പോലസ് എത്തി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.


Click it and Unblock the Notifications