കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി നേതാക്കൾ നെടുമ്പാശ്ശേരിയിൽ, തൃപ്തി ദേശായിയെ തിരിച്ച് അയച്ചേക്കുമെന്ന് സൂചന

  • By Anamika Nath
Google Oneindia Malayalam News

Recommended Video

cmsvideo
തൃപ്തി ദേശായിയെ കാർഗോ ഗേറ്റ് വഴി പുറത്തിറക്കാൻ ശ്രമം

കൊച്ചി: ശബരിമല കയറാനെത്തിയ തൃപ്തി ദേശായിക്കെതിരെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്രതിഷേധം കനക്കുന്നു. പുലര്‍ച്ചെ കൊച്ചിയില്‍ വിമാനമിറങ്ങിയ തൃപ്തിക്ക് ഇതുവരെ വിമാനത്താവളത്തിന് പുറത്ത് പോലും കടക്കാന്‍ സാധിച്ചിട്ടില്ല. നൂറ് കണക്കിന് ബിജെപി, ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരാണ് വിമാനത്താവളത്തിന് മുന്നില്‍ നാമജപവുമായി പ്രതിഷേധം നടത്തിക്കൊണ്ടിരിക്കുന്നത്.

മണിക്കൂറുകള്‍ കടന്ന് പോയിക്കൊണ്ടിരിക്കുമ്പോഴും തൃപ്തി ദേശായിയുടെ കാര്യത്തില്‍ എന്ത് ചെയ്യണമെന്ന് പോലീസിന് തീരുമാനിക്കാനായിട്ടില്ല. കെ സുരേന്ദ്രനടക്കമുളള ബിജെപി നേതാക്കള്‍ വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്. തൃപ്തിയെ തിരിച്ചയച്ചേക്കും എന്നും സൂചനയുണ്ട്.

നിലയ്ക്കൽ എത്തിയാൽ സുരക്ഷ

നിലയ്ക്കൽ എത്തിയാൽ സുരക്ഷ

തൃപ്തി ദേശായി വിമാനത്താവളത്തിന് പുറത്തിറങ്ങിയാല്‍ പ്രതിഷേധം ശക്തമാക്കും എന്നാണ് ബിജെപി പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരിക്കുന്നത്. വിമാനത്താവളത്തില്‍ നിന്നും സ്വന്തം നിലയ്ക്ക് വാഹനം തയ്യാറാക്കി നിലയ്ക്കല്‍ വരെ എത്തിയാല്‍ അവിടെ നിന്ന് സുരക്ഷ നല്‍കാം എന്നതാണ് പോലീസ് നിലപാട്. എന്നാൽ ഓൺലൈൻ ടാക്സിക്കാർ അടക്കം പ്രതിഷേധം ഭയന്ന് തൃപ്തിയെ കൊണ്ടുപോകാൻ ഇതുവരെ തയ്യാറായിട്ടില്ല.

പുറത്തിറക്കാനുളള ശ്രമം പരാജയം

പുറത്തിറക്കാനുളള ശ്രമം പരാജയം

പുറത്ത് പ്രതിഷേധം നടക്കുന്നതിനിടെ തൃപ്തി ദേശായിയെ കാര്‍ഗോ ടെര്‍മിനല്‍ വഴി പുറത്തേക്ക് കടത്താന്‍ പോലീസ് ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. പ്രതിഷേധക്കാര്‍ സംഘടിച്ചെത്തി കാര്‍ഗോ ടെര്‍മിനലും ഉപരോധിക്കുകയായിരുന്നു. അതിനിടെ തൃപ്തി ദേശായിയുമായി അനുനയ ചര്‍ച്ച നടത്താന്‍ ബിജെപി നേതാക്കള്‍ ശ്രമം നടത്തുന്നുണ്ടെന്ന് ഹിന്ദു ഐക്യവേദിയുടെ നേതാവ് ആര്‍വി ബാബു മാധ്യമങ്ങളോട് പറഞ്ഞു.

ഫോൺ വിളിക്കാൻ ശ്രമം

ഫോൺ വിളിക്കാൻ ശ്രമം

സംഘര്‍ഷമുണ്ടാക്കരുത് എന്നാണ് തങ്ങളുടെ ആഗ്രഹമെന്നും എന്നാല്‍ അക്കാര്യം അവഗണിച്ചാല്‍ കടുത്ത നിലപാടുകളിലേക്ക് പോകുമെന്നും ആര്‍വി ബാബു വ്യക്തമാക്കി. നിലവിലെ സാഹചര്യം തൃപ്തി ദേശായിയെ പറഞ്ഞ് മനസ്സിലാക്കാനുളള ശ്രമങ്ങളാണ് നടത്തുന്നത്. എന്നാല്‍ തൃപ്തിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവര്‍ ഫോണ്‍ എടുക്കുന്നില്ലെന്നും ബാബു പറഞ്ഞു.

നേതാക്കളും കൊച്ചിയിൽ

നേതാക്കളും കൊച്ചിയിൽ

പുലര്‍ച്ചെ നാമമാത്രമായ പ്രതിഷേധക്കാര്‍ മാത്രമേ വന്നിരുന്നുവെങ്കിലും നേരം വെളുത്തതോടെ നിരവധി ബിജെപിക്കാരാണ് വിമാനത്താവളത്തിലേക്ക് കുതിച്ചെത്തിയത്. ജീവന്‍ പോയാലും അവിശ്വാസികളായ സ്ത്രീകളെ ശബരിമലയില്‍ കയറാന്‍ അനുവദിക്കില്ല എന്നാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ അടക്കുളളവര്‍ പ്രതികരിക്കുന്നത്. കെ സുരേന്ദ്രന്‍ അടക്കമുളള നേതാക്കളും വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്.

സർക്കാർ തിരിച്ചയക്കണം

സർക്കാർ തിരിച്ചയക്കണം

ആചാരലംഘനം നടത്താന്‍ ആരെയും അനുവദിക്കില്ലെന്നും ഫെമിനിസ്റ്റുകളെ ശബരിമലയില്‍ പ്രവേശിപ്പിക്കില്ലെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി. തൃപ്തി ദേശായിയെ സര്‍ക്കാര്‍ ഇടപെട്ട് തിരിച്ച് അയക്കണമെന്നും ഇല്ലെങ്കില്‍ കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിലുളള ജനകീയ പ്രക്ഷോഭം കാണേണ്ടി വരുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ തൃപ്തി ദേശായിയെ പൂനൈയിലേക്ക് തന്നെ തിരിച്ചയച്ചേക്കും എന്നും സൂചനയുണ്ട്.

എന്ത് വന്നാലും ശബരിമലയിൽ പോകുമെന്ന് തൃപ്തി ദേശായി, സംഘർഷഭരിതം നെടുമ്പാശ്ശേരിഎന്ത് വന്നാലും ശബരിമലയിൽ പോകുമെന്ന് തൃപ്തി ദേശായി, സംഘർഷഭരിതം നെടുമ്പാശ്ശേരി

ഭാര്യ തട്ടമിടാത്ത ചിത്രങ്ങൾ, മൂകാംബിക ക്ഷേത്ര സന്ദർശനം.. മറുപടിയുമായി ആസിഫ് അലിയും ഭാര്യയുംഭാര്യ തട്ടമിടാത്ത ചിത്രങ്ങൾ, മൂകാംബിക ക്ഷേത്ര സന്ദർശനം.. മറുപടിയുമായി ആസിഫ് അലിയും ഭാര്യയും

English summary
BJP leaders reaches Kochi airport and protest against Trupti Desai continues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X