കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാഹുൽ ഗാന്ധി വിഷം വമിപ്പിക്കുന്നു, രാജ്യത്തെ വിഭജിക്കാൻ ശ്രമം', കേരളത്തിലെ പ്രസംഗത്തിനെതിരെ ബിജെപി

Google Oneindia Malayalam News

ദില്ലി: രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം വിവാദമാക്കി ബിജെപി. ഉത്തരേന്ത്യയേയും കേരളത്തേയും താരതമ്യം ചെയ്തുകൊണ്ട് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ അടക്കമുളളവര്‍ രംഗത്ത് വന്നിരിക്കുന്നത്. രാഹുല്‍ ഇന്ത്യയെ വടക്കെന്നും തെക്കെന്നും വിഭജിക്കാനാണ് ശ്രമിക്കുന്നതെന്നാണ് ബിജെപി നേതാക്കള്‍ ആരോപിക്കുന്നത്.

കേരളത്തിലെ വോട്ടര്‍മാര്‍ ഉത്തരേന്ത്യയില്‍ നിന്ന് വ്യത്യസ്തരാണ് എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ''ഉത്തരേന്ത്യയില്‍ താന്‍ 15 വര്‍ഷത്തോളം എംപിയായിരുന്നിട്ടുളളതാണ്. അവിടെയുളള രാഷ്ട്രീയം വ്യത്യസ്തമാണ്. കേരളത്തിലേക്കുളള വരവ് ഉന്മേഷം നല്‍കുന്നതാണ്. കാരണം ഇവിടെ ആളുകള്‍ക്ക് പ്രശ്‌നങ്ങളില്‍ താല്‍പര്യമുണ്ട്. വിഷയങ്ങളുടെ വിശദാംശങ്ങളിലേക്ക് കടക്കാന്‍ ആളുകള്‍ക്ക് താല്‍പര്യമുണ്ട്'' എന്നാണ് രാഹുല്‍ പ്രസംഗത്തില്‍ പറഞ്ഞത്.

rg

കേരളത്തിലും വയനാട്ടിലും വരുന്നത് താന്‍ വളരെ ഏറെ ആസ്വദിക്കുന്നുണ്ട് എന്നും രാഹുല്‍ പറഞ്ഞു. ''അത് ആ ഇഷ്ടം മാത്രമല്ല മറിച്ച് ഇവിടുത്തെ ആളുകള്‍ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന രീതി കൊണ്ട് കൂടിയാണ്. ബുദ്ധിപരമായാണ് കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയം'' എന്നും രാഹുല്‍ പറയുകയുണ്ടായി. ഉത്തരേന്ത്യയില്‍ ഉള്ളവരെ അപമാനിക്കുകയാണ് രാഹുല്‍ ചെയ്തത് എന്നാണ് ബിജെപി നേതാക്കള്‍ ആരോപിക്കുന്നത്. രാജ്യത്തെ വെട്ടിമുറിക്കാനും വിഭജിച്ച് ഭരിക്കാനുമാണ് രാഹുല്‍ ശ്രമിക്കുന്നത് എന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു.

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര നടത്തി രാഹുല്‍ ഗാന്ധി

ഇന്ത്യ ഒന്നാണെന്നും അതിനെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കരുതെന്നും കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പ്രതികരിച്ചു. രാഹുല്‍ ഗാന്ധി വിഷം പ്രചരിപ്പിക്കുകയാണെന്ന് ജെപി നദ്ദ കുറ്റപ്പെടുത്തി. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ചെന്ന് രാഹുല്‍ ഗാന്ധി പടിഞ്ഞാറന്‍ ഇന്ത്യയ്ക്ക് എതിരെ വിഷം പ്രചരിപ്പിച്ചു. ഇപ്പോള്‍ ദക്ഷിണേന്ത്യയില്‍ ചെന്ന് ഉത്തരേന്ത്യയ്ക്ക് എതിരെ വിഷം തുപ്പുന്നു. ഭിന്നിപ്പിച്ച് ഭരിക്കാനുളള രാഷ്ട്രീയം ഇവിടെ വിജയിക്കില്ല. ജനം ഇതിനെ തളളിക്കളഞ്ഞതാണ്. ഗുജറാത്തില്‍ എന്താണ് സംഭവിച്ചത് എന്ന് നോക്കൂ എന്നാണ് നദ്ദയുടെ പ്രതികരണം.

ഗ്ലാമര്‍ ലുക്കില്‍ പൂനം ബജ്‌വയുടെ പുതിയ ചിത്രങ്ങള്‍

Recommended Video

cmsvideo
രാഹുലിന്റെ കടൽ യാത്ര, ചിലവിട്ടത് മണിക്കൂറുകൾ | Oneindia Malayalam

English summary
BJP leaders attack Rahul Gandhi over his speech in Kerala comparing voters in north and south
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X