കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയില്‍ പൊട്ടിത്തെറി; ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ പട, സുരേന്ദ്രനെ സന്ദര്‍ശിച്ചില്ല!!

Google Oneindia Malayalam News

കൊച്ചി: ബിജെപി നേതാക്കള്‍ക്കിടയില്‍ ഭിന്നത രൂക്ഷമാണെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ പല നടപടികളും മറ്റു നേതാക്കളുടെയും അണികളുടെയും അമര്‍ഷത്തിന് കാരണമായിട്ടുണ്ടെന്നാണ് സൂചന.

മാധ്യമങ്ങളില്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് നിറഞ്ഞുനിന്നിരുന്ന നേതാവ് കെ സുരേന്ദ്രന്‍ ജയിലിലായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും സംസ്ഥാന അധ്യക്ഷന്‍ തിരിഞ്ഞുനോക്കാത്തത് അണികള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. മാത്രമല്ല, ശ്രീധരന്‍ പിള്ള ശബരിമല സമരത്തിന് മുന്നില്‍ നില്‍ക്കാത്തതും സുരേന്ദ്രന്റെ മോചനം ആവശ്യപ്പെട്ട് തുടര്‍ച്ചയായ സമരം സംഘടിപ്പിക്കാത്തതുമാണ് അണികളില്‍ അമര്‍ഷം പുകയാന്‍ കാരണം. വിശദാംശങ്ങള്‍ ഇങ്ങനെ....

സുരേന്ദ്രനെ ഒതുക്കാന്‍

സുരേന്ദ്രനെ ഒതുക്കാന്‍

സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ ഒതുക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നുണ്ടെന്നാണ് ഒരു വിഭാഗം ബിജെപി നേതാക്കള്‍ കരുതുന്നത്. പാര്‍ട്ടി നടത്തിയ സമരവുമായി ബന്ധപ്പെട്ട പഴയ കേസുകളുടെ പേരില്‍ സുരേന്ദ്രനെ ദിവസങ്ങളോളം ജയിലിലടയ്ക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ടെന്ന് നേതാക്കള്‍ പറയുന്നു. എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ സംസ്ഥാന നേതൃത്വം ശക്തമായ സമരം നടത്തുന്നുമില്ല.

ശക്തമായ സമരമില്ല

ശക്തമായ സമരമില്ല

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തിയിരുന്നു. ബിജെപി പിന്തുണയോടെയായിരുന്നു ഹര്‍ത്താല്‍. എന്നാല്‍ തൊട്ടുപിന്നാലെയാണ് സുരേന്ദ്രന്‍ അറസ്റ്റിലായത്. ഹൈവേ ഉപരോധം മാത്രമാണ് ഈ വിഷയത്തില്‍ പാര്‍ട്ടി നടത്തിയ സമരം.

സുരേന്ദ്രനെ സന്ദര്‍ശിച്ചില്ല

സുരേന്ദ്രനെ സന്ദര്‍ശിച്ചില്ല

സുരേന്ദ്രനെതിരെ ഇപ്പോള്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. എന്നാല്‍ ശക്തമായ സമരപരിപാടികള്‍ സംസ്ഥാന നേതൃത്വം പ്രഖ്യാപിക്കുന്നുമില്ല. സുരേന്ദ്രന്‍ ജയിലിലായിട്ട് അഞ്ച് ദിവസം പിന്നിട്ടു. ശ്രീധരന്‍ പിള്ള ഇതുവരെ അദ്ദേഹത്തെ ജയിലില്‍ സന്ദര്‍ശിച്ചിട്ടില്ല.

കേന്ദ്രമന്ത്രി വന്നപ്പോഴും

കേന്ദ്രമന്ത്രി വന്നപ്പോഴും

പ്രമുഖനായ നേതാവ് ജയിലില്‍ കഴിയാന്‍ തുടങ്ങിയിട്ട് ആഴ്ചയോളമാകുന്നു. ഇതുവരെ സംസ്ഥാന അധ്യക്ഷന്‍ സന്ദര്‍ശിക്കാത്തത് എന്തുകൊണ്ടാണെന്ന് അണികളും ചോദിക്കുന്നു. മാത്രമല്ല, ശബരിമലയിലേക്കും ശ്രീധരന്‍ പിള്ള എത്തുന്നില്ലെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞദിവസം കേന്ദ്രമന്ത്രി വന്ന വേളയിലും ശ്രീധരന്‍ പിള്ള വന്നില്ല.

അമര്‍ഷത്തിന് കാരണം

അമര്‍ഷത്തിന് കാരണം

കൂടുതല്‍ കേസുകള്‍ സുരേന്ദ്രനെതിരെ എടുത്തിട്ടും കാര്യമായ പ്രതിഷേധം സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. ശ്രീധരന്‍ പിള്ള ശബരിമലയിലെത്തണമെന്ന് അണികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം ഇതുവരെ എത്തിയില്ല. ഇതും അണികളില്‍ പ്രതിഷേധത്തിന് കാരണായിട്ടുണ്ട്.

ശക്തമായ സമരം വേണം

ശക്തമായ സമരം വേണം

സുരേന്ദ്രനെ ജയിലിലടച്ച വേളയില്‍ ഹൈവേ ഉപരോധം നടത്തിയത് അണികള്‍ ആവശ്യപ്പെട്ടിട്ടാണെന്നാണ് വിവരം. അണികളില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് ഉപരോധം നടത്താന്‍ നേതൃത്വത്തെ പ്രേരിപ്പിച്ചത്. സുരേന്ദ്രനെ പുറത്തിറക്കാന്‍ ശക്തമായ സമരം നടത്തണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. സുരേന്ദ്രന്റെ മോചനത്തിന് നേതൃത്വം ശക്തമായ തീരുമാനം എടുത്തില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് സമരവുമായി രംഗത്തെത്തുമെന്ന് സംസ്ഥാന നേതാവ് കേരള കൗമുദി ഫ്‌ളാഷിനോട് പറഞ്ഞു.

കേന്ദ്രനേതൃത്വം ഇടപെട്ടു

കേന്ദ്രനേതൃത്വം ഇടപെട്ടു

ശബരിമല വിഷയത്തില്‍ ശക്തമായ തീരുമാനം എടുക്കുന്നതിന് ഭാഗമായി കേന്ദ്രനേതൃത്വം ശ്രീധരന്‍ പിള്ളയെ ദില്ലിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. സുരേന്ദ്രനെതിരെ കള്ളക്കേസാണ് പോലീസ് എടുത്തിരിക്കുന്നതെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. നേതാക്കളെ നിശബ്ദരാക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും സുരേന്ദ്രന്‍ ഒറ്റയ്ക്കല്ലെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

 അവസരം മുതലെടുത്ത് ഒരുക്കം

അവസരം മുതലെടുത്ത് ഒരുക്കം

ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ മുരളീധര പക്ഷം അവസരം മുതലെടുത്ത് ഒരുങ്ങുന്നുണ്ടെന്നാണ് വിവരം. കേരളത്തിലെ സംഭവങ്ങള്‍ കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഇവര്‍ തീരുമാനിച്ചു. സുരേന്ദ്രന്റെ അറസ്റ്റിലും കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനെ തടഞ്ഞ സംഭവത്തിലും സംസ്ഥാന നേതൃത്വത്തിന്റെ പ്രതിരോധം ദുര്‍ബരലമായിരുന്നുവെന്ന് കേന്ദ്രത്തിന് പാരാതി നല്‍കാനാണ് തീരുമാനം.

 പോര് മൂര്‍ച്ഛിച്ചു

പോര് മൂര്‍ച്ഛിച്ചു

സംസ്ഥാന നേതൃത്വത്തിന്റെ പ്രതിരോധം ദുര്‍ബലമായതാണ് സുരേന്ദ്രനെതിരെ കൂടുതല്‍ കേസുകള്‍ ചുമത്തുന്നതിലേക്ക് എത്തിയതെന്ന് മുരളീധര പക്ഷം ആരോപിക്കുന്നു. മെഡിക്കല്‍ കോഴ ആരോപണത്തിന് ശേഷം ബിജെപിയില്‍ ഗ്രൂപ്പ് പോര് ശമിച്ചിരിക്കുകയായിരുന്നു. ശബരിമല വിവാദത്തോടെ വീണ്ടും രൂക്ഷമായി.

 ഒരു വിഭാഗത്തിന്റെ താല്‍പ്പര്യം മാത്രം

ഒരു വിഭാഗത്തിന്റെ താല്‍പ്പര്യം മാത്രം

ഗ്രൂപ്പ് പോര് ശമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രനേതൃത്വം ഇടപെട്ട് ശ്രീധരന്‍ പിള്ളയെ പ്രസിഡന്റാക്കിയത്. എന്നാല്‍ ശ്രീധരന്‍ പിള്ള ഒരു വിഭാഗത്തിന്റെ മാത്രം താല്‍പ്പര്യങ്ങളാണ് സംരക്ഷിക്കുന്നതെന്ന് മറുവിഭാഗം കുറ്റപ്പെടുത്തുന്നു. കേന്ദ്രമന്ത്രിക്കെതിരെ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ പരിഹാസരൂപേണ പെരുമാറിയിട്ടും പ്രതിഷേധം പ്രസ്താവനയില്‍ മാത്രം ഒതുങ്ങിയത് ശരിയായില്ലെന്നും മുരളീധര പക്ഷം പറയുന്നു.

കരിപ്പൂരില്‍ മരിച്ചത് നിഷയല്ല, ഫാത്തിമ; സിഐഎസ്എഫ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞത് കള്ളം, ആത്മഹത്യക്ക് കാരണം കരിപ്പൂരില്‍ മരിച്ചത് നിഷയല്ല, ഫാത്തിമ; സിഐഎസ്എഫ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞത് കള്ളം, ആത്മഹത്യക്ക് കാരണം

English summary
BJP leaders divided in Sabarimala protest, Sreedhran Pillai did not meet K Surendran in jail till now
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X