കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയില്‍ കൂട്ടപ്പൊരിച്ചില്‍; ഒട്ടേറെ നേതാക്കളെ പുറത്താക്കി, ചിലര്‍ രാജിവച്ചു, ഈ കളിയെങ്കില്‍ വട്ടപ്പൂജ്യം

Google Oneindia Malayalam News

തിരുവനന്തപുരം/കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് പടി വാതില്‍ക്കലെത്തി നില്‍ക്കുമ്പോഴും കലഹം തീരാതെ ബിജെപി. ഇനിയും ഈ കളി തുടര്‍ന്നാല്‍ ദയനീയമായ പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് നിരവധി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ പുറത്താക്കി. മറ്റു ചിലരെ നേതൃപദവിയില്‍ നിന്നും മാറ്റി നിര്‍ത്തി. തദ്ദേശ തിരഞ്ഞെടുപ്പില്‍ 35 മണ്ഡലങ്ങളില്‍ ബിജെപി 20 ശതമാനത്തിലധികം വോട്ട് നേടിയിട്ടുണ്ടെന്നും ഈ മണ്ഡലങ്ങളില്‍ പ്രത്യേക ശ്രദ്ധവേണമെന്നും സിപിഎമ്മില്‍ ചര്‍ച്ചകള്‍ നടക്കവെയാണ് ബിജെപിയിലെ കൂട്ടപ്പൊരിച്ചില്‍. ശക്തമായ അച്ചടക്ക നടപടിയിലൂടെ ശുദ്ധികലശമാണ് ഉദ്ദേശിക്കുന്നതെന്ന് നേതാക്കള്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ....

62 ഉറപ്പിച്ച്, പക്ഷേ കിട്ടിയത്...

62 ഉറപ്പിച്ച്, പക്ഷേ കിട്ടിയത്...

തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ വലിയ പ്രതീക്ഷയിലായിരുന്നു ബിജെപി. 62 വാര്‍ഡുകളില്‍ വിജയിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പുള്ള വിലയിരുത്തല്‍. ഇതില്‍ 44 വാര്‍ഡുകള്‍ എ ക്ലാസ് ഗണത്തില്‍പ്പെടുത്തുകയും ചെയ്തിരുന്നു. പക്ഷേ, കിട്ടിയത് പഴയ 35 മാത്രം. സിറ്റിങ് വാര്‍ഡുകള്‍ നഷ്ടമാകുകയും ചെയ്തു.

കൈയ്യിലുണ്ടായിരുന്ന 11 നഷ്ടം

കൈയ്യിലുണ്ടായിരുന്ന 11 നഷ്ടം

ബിജെപിക്ക് പുറമെ ആര്‍എസ്എസ് നടത്തിയ രഹസ്യ സര്‍വ്വെയിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം പ്രവചിച്ചിരുന്നു. ജില്ലയിലെ മുതിര്‍ന്ന നേതാക്കളെ കളത്തിലിറക്കിയതും ആ ലക്ഷ്യത്തോടെയാണ്. പക്ഷേ, ഫലം വന്നപ്പോള്‍ 2015ല്‍ നിന്ന് കാര്യമായ മുന്നേറ്റമുണ്ടായില്ലെന്ന് മാത്രമല്ല, 11 സിറ്റിങ് വാര്‍ഡുകള്‍ നഷ്ടമാകുകയും ചെയ്തു.

തോല്‍ക്കാന്‍ കാരണം ഇതാണ്

തോല്‍ക്കാന്‍ കാരണം ഇതാണ്

തദ്ദേശ തിരഞ്ഞെടുപ്പില്‍ ദയനീയമായ പ്രകടനം കാഴ്ചവച്ചത് തിരുവവനന്തപുരം മണ്ഡലത്തിലെ വാര്‍ഡുകളിലായിരുന്നു. ഇവിടെ നേതാക്കള്‍ക്കിടയില്‍ നിലനിന്നിരുന്ന ഗ്രൂപ്പ് പോരാണ് തോല്‍വിക്ക് കാരണമെന്നാണ് വിലയിരുത്തല്‍. ആറ്റുകാല്‍, ശ്രീവരാഹം വാര്‍ഡുകള്‍ നഷ്ടമാകാന്‍ കാരണം സീറ്റ് നിര്‍ണയത്തിലെ പാളിച്ചയാണെന്നും നേതൃത്വം വിലയിരുത്തുന്നു.

പിരിച്ചുവിട്ടു, നേതാക്കള്‍ രാജിവച്ചു

പിരിച്ചുവിട്ടു, നേതാക്കള്‍ രാജിവച്ചു

തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് എസ്‌കെപി രമേശും ജനറല്‍ സെക്രട്ടറിമാരും തമ്മിലുള്ള പോരാണ് മികച്ച പ്രകടനത്തിന് തടസമായത് എന്ന് പാര്‍ട്ടി വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം മണ്ഡലം കമ്മിറ്റി ബിജെപി നേതൃത്വം പിരിച്ചുവിട്ടു. പാറശാല, വര്‍ക്കല മണ്ഡലം പ്രസിഡന്റുമാര്‍ രാജിവച്ചു. വട്ടിയൂര്‍ക്കാവ് മണ്ഡലം പ്രസിഡന്റിനെ മാറ്റണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

 എറണാകുളത്ത് 15 പേരെ പുറത്താക്കി

എറണാകുളത്ത് 15 പേരെ പുറത്താക്കി

എറണാകുളം ജില്ലയിലും ബിജെപി സമാനമായ പ്രതിസന്ധി നേരിടുന്നുണ്ട്. നേതാക്കള്‍ക്കിടയിലെ കലഹം നിയമസഭാ തിരഞ്ഞെടുപ്പിലും തിരിച്ചടിക്കുമെന്ന് ബിജെപി കരുതുന്നു. ഈ സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ നാല് മണ്ഡലങ്ങളിലെ 15 പേരെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. പറവൂര്‍, തൃപ്പൂണിത്തുറ, പിറവം, വൈപ്പിന്‍ എന്നീ മണ്ഡലങ്ങളിലാണിത്.

34 നേതാക്കളെ മാറ്റി നിര്‍ത്തി

34 നേതാക്കളെ മാറ്റി നിര്‍ത്തി

34 നേതാക്കളെ നേതൃപദവിയില്‍ നിന്ന് ബിജെപി മാറ്റി നിര്‍ത്തി. തദ്ദേശ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്റെ പേരില്‍ ഇത്രയധികം പേര്‍ക്കെതിരെ ബിജെപി സംസ്ഥാനത്ത് നടപടി സ്വീകരിക്കുന്നത് ആദ്യമാണ്. പിറവം നിയോജക മണ്ഡലത്തിന്റെ യോഗത്തില്‍ കഴിഞ്ഞ ദിവസം കൈയ്യാങ്കളി നടന്നിരുന്നു. ഇതും ശക്തമായ നടപടിക്ക് കാരണമായി.

Recommended Video

cmsvideo
MP Mahua Moitra to BJP Leaders Demanding 'Tandav' Ban: First stop your tandav on India's soul

English summary
BJP Leaders from Thiruvananthapuram and Ernakulam expelled before Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X