മോദി എത്തുംമുമ്പ് ഗുരുവായൂരില്‍ അപൂര്‍വ സംഗമം; ബിജെപി നേതാക്കള്‍ യതീഷ് ചന്ദ്രയ്ക്ക് കൈകൊടുത്തു
Recommended Video
തൃശൂര്‍: ബിജെപി നേതാക്കളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതോടെ ശ്രദ്ധിക്കപ്പെട്ട പോലീസ് ഓഫീസറാണ് ജിഎച്ച് യതീഷ് ചന്ദ്ര ഐപിഎസ്. ശബരിമല യുവതീ പ്രവേശന വിവാദ കാലത്ത് സുരക്ഷാ ചുമതലയുണ്ടായിരുന്ന യതീഷ് ചന്ദ്രക്കെതിരെ ബിജെപി നേതാക്കള്‍ ഒന്നടങ്കം രംഗത്തുവന്നിരുന്നു.

പമ്പയിലും നിലയ്ക്കലിലുമാണ് യതീഷ് ചന്ദ്രയെ നിയോഗിച്ചിരുന്നത്. സമരത്തിന്റെ ഭാഗമായി ശബരിമലയിലെത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ തടഞ്ഞതോടെയാണ് ബിജെപി പോലീസ് ഓഫീസര്‍ക്കെതിരെ തിരഞ്ഞത്. പിന്നീട് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് വന്നപ്പോള്‍ സ്വകാര്യവാഹനം കടത്തിവിടില്ലെന്ന് നിലപാട് സ്വീകരിച്ച യതീഷ് ചന്ദ്ര മന്ത്രിയെ അപമാനിച്ചുവെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു.
കേന്ദ്രസര്‍ക്കാരിനെ കൊണ്ട് യതീഷ് ചന്ദ്രയെ പാഠം പഠിപ്പിക്കുമെന്നാണ് അന്ന് ബിജെപി നേതാക്കള്‍ പറഞ്ഞത്. യതീഷ് ചന്ദ്രയെ തൃശൂരില്‍ കാലുകുത്തിക്കില്ല എന്നാണ് സമരത്തിനിടെ എഎന്‍ രാധാകൃഷ്ണന് ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ പ്രസംഗിച്ചത്. നിലവില്‍ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണറാണ് യതീഷ് ചന്ദ്ര. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിലെത്തുന്നതിന്റെ സുരക്ഷാ ചുമതല യതീഷ് ചന്ദ്രയ്ക്കായിരുന്നു.
ഇതിന്റെ ഭാഗമായി അദ്ദേഹം ഗുരുവായൂരിലെത്തി. മോദിയെ സ്വീകരിക്കാന്‍ ബിജെപി നേതാക്കളായ സുരേന്ദ്രനും രാധാകൃഷ്ണനും എത്തിയിരുന്നു. ഈ വേളയിലാണ് ശ്രീവത്സം ഗസ്റ്റ് ഹൗസിന് മുന്നില്‍ വച്ച് നേതാക്കള്‍ യതീഷ് ചന്ദ്രയെ കണ്ടുമുട്ടിയത്. ഇവരുടെ അടുത്തേക്ക് ചിരിയോടെ വന്ന കമ്മീഷണറെ ബിജെപി നേതാക്കള്‍ കൈനീട്ടി സ്വീകരിച്ചു. മൂന്നുപേരും കുശലം പറഞ്ഞു. മൂവരെയും മുഖത്ത് പഴയ പിണക്കമൊന്നുമുണ്ടായിരുന്നില്ല.
-
"ഞാൻ ഇന്ത്യയെ സ്നേഹിക്കുന്നു" മോദിക്ക് ട്രംപിന്റെ സർപ്രൈസ് സന്ദേശം! -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി












Click it and Unblock the Notifications