കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി എത്തുംമുമ്പ് ഗുരുവായൂരില്‍ അപൂര്‍വ സംഗമം; ബിജെപി നേതാക്കള്‍ യതീഷ് ചന്ദ്രയ്ക്ക് കൈകൊടുത്തു

Google Oneindia Malayalam News

Recommended Video

cmsvideo
പിണക്കം മറന്ന് യതീഷ് ചന്ദ്രയും BJP നേതാക്കളും

തൃശൂര്‍: ബിജെപി നേതാക്കളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതോടെ ശ്രദ്ധിക്കപ്പെട്ട പോലീസ് ഓഫീസറാണ് ജിഎച്ച് യതീഷ് ചന്ദ്ര ഐപിഎസ്. ശബരിമല യുവതീ പ്രവേശന വിവാദ കാലത്ത് സുരക്ഷാ ചുമതലയുണ്ടായിരുന്ന യതീഷ് ചന്ദ്രക്കെതിരെ ബിജെപി നേതാക്കള്‍ ഒന്നടങ്കം രംഗത്തുവന്നിരുന്നു.

K Su

പമ്പയിലും നിലയ്ക്കലിലുമാണ് യതീഷ് ചന്ദ്രയെ നിയോഗിച്ചിരുന്നത്. സമരത്തിന്റെ ഭാഗമായി ശബരിമലയിലെത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ തടഞ്ഞതോടെയാണ് ബിജെപി പോലീസ് ഓഫീസര്‍ക്കെതിരെ തിരഞ്ഞത്. പിന്നീട് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ വന്നപ്പോള്‍ സ്വകാര്യവാഹനം കടത്തിവിടില്ലെന്ന് നിലപാട് സ്വീകരിച്ച യതീഷ് ചന്ദ്ര മന്ത്രിയെ അപമാനിച്ചുവെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു.

കേന്ദ്രസര്‍ക്കാരിനെ കൊണ്ട് യതീഷ് ചന്ദ്രയെ പാഠം പഠിപ്പിക്കുമെന്നാണ് അന്ന് ബിജെപി നേതാക്കള്‍ പറഞ്ഞത്. യതീഷ് ചന്ദ്രയെ തൃശൂരില്‍ കാലുകുത്തിക്കില്ല എന്നാണ് സമരത്തിനിടെ എഎന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ പ്രസംഗിച്ചത്. നിലവില്‍ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണറാണ് യതീഷ് ചന്ദ്ര. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിലെത്തുന്നതിന്റെ സുരക്ഷാ ചുമതല യതീഷ് ചന്ദ്രയ്ക്കായിരുന്നു.

കൊച്ചിയില്‍ ദുരൂഹത പടര്‍ത്തി സ്ത്രീയുടെ കാലുകള്‍ തീരത്തടിഞ്ഞു; പുരുഷന്റെ തലയും ഉടലും...കൊച്ചിയില്‍ ദുരൂഹത പടര്‍ത്തി സ്ത്രീയുടെ കാലുകള്‍ തീരത്തടിഞ്ഞു; പുരുഷന്റെ തലയും ഉടലും...

ഇതിന്റെ ഭാഗമായി അദ്ദേഹം ഗുരുവായൂരിലെത്തി. മോദിയെ സ്വീകരിക്കാന്‍ ബിജെപി നേതാക്കളായ സുരേന്ദ്രനും രാധാകൃഷ്ണനും എത്തിയിരുന്നു. ഈ വേളയിലാണ് ശ്രീവത്സം ഗസ്റ്റ് ഹൗസിന് മുന്നില്‍ വച്ച് നേതാക്കള്‍ യതീഷ് ചന്ദ്രയെ കണ്ടുമുട്ടിയത്. ഇവരുടെ അടുത്തേക്ക് ചിരിയോടെ വന്ന കമ്മീഷണറെ ബിജെപി നേതാക്കള്‍ കൈനീട്ടി സ്വീകരിച്ചു. മൂന്നുപേരും കുശലം പറഞ്ഞു. മൂവരെയും മുഖത്ത് പഴയ പിണക്കമൊന്നുമുണ്ടായിരുന്നില്ല.

English summary
BJP Leaders Hand Shake Yathish Chadra IPS in Guruvayur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X