കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചൈന കൊടുക്കുന്ന പിഞ്ഞാണമായിരുന്നെങ്കിൽ ഉളുപ്പില്ലാതെ വാങ്ങിയേനെ', ബുദ്ധദേവിനെതിരെ ബിജെപി

Google Oneindia Malayalam News

തിരുവനന്തപുരം: പത്മ പുരസ്‌ക്കാരം നിരസിച്ച മുതിര്‍ന്ന സിപിഎം നേതാവും മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യയ്ക്ക് എതിരെ ബിജെപി നേതാക്കള്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുളള നേതാക്കളാണ് ബുദ്ധദേവിന് എതിരം രംഗത്ത് വന്നിരിക്കുന്നത്. ചൈനയോട് കൂറുളളവര്‍ പത്മ പുരസ്‌ക്കാരം ബഹിഷ്‌ക്കരിക്കുന്നതില്‍ അത്ഭുതമില്ലെന്നാണ് കെ സുരേന്ദ്രന്റെ പ്രതികരണം.

കെ സുരേന്ദ്രന്റെ കുറിപ്പ്: '' നമ്മുടെ നാടിനേക്കാൾ കൂറ് ചൈനയോടുള്ളവർ പത്മപുരസ്കാരങ്ങൾ ബഹിഷ്കരിക്കുന്നത് അത്ഭുതകരമല്ല. ബംഗാളിലെ പല കമ്യൂണിസ്റ്റുനേതാക്കളുടേയും പിതാമഹന്മാർ പലരും ഉജ്ജ്വലരായ ദേശസ്നേഹികളായിരുന്നു. ഭട്ടാചാര്യയുടെ കാര്യത്തിൽ പാർട്ടി തീരുമാനമായിരിക്കാം നടപ്പിലായത്. ഏതായാലും കേരളഭൂഷണും കേരളശ്രീയും വരുന്നുണ്ടല്ലോ. ആദ്യം ബുദ്ധദേവിനു തന്നെ ഇരിക്കട്ടെ....''

77

പദ്മ അവാർഡ് നിഷേധിക്കുന്ന ആദ്യ വ്യക്തിയല്ല ബുദ്ധദേബ് ഭട്ടാചാര്യയെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ പ്രതികരിച്ചു. സുകുമാർ അഴീക്കോടും പദ്മ അവാർഡ് തിരസ്കരിച്ചിട്ടുണ്ട് . പക്ഷെ ഭരണഘടന തൊട്ട് സത്യപ്രതിഞ്ജ ചെയ്ത ഒരു മുൻ മുഖ്യമന്ത്രി രാഷ്ട്രത്തെ അവഹേളിക്കുന്ന നിലപാട് സ്വീകരിക്കാൻ പാടില്ലായിരുന്നു. ചൈനയോ ക്യൂബയോ കൊടുക്കുന്ന പിഞ്ഞാണമായിരുന്നെങ്കിൽ ഉളുപ്പില്ലാതെ വാങ്ങിയേനെ എന്നും സന്ദീപ് വാര്യർ പരിഹസിച്ചു.

ദിലീപ് കേസ്: രാവിലെ 8ന് മുൻപ് ഞെട്ടിക്കുന്ന തീരുമാനം, നിർണായക നീക്കമുണ്ടാകുമെന്ന് ബൈജു കൊട്ടാരക്കരദിലീപ് കേസ്: രാവിലെ 8ന് മുൻപ് ഞെട്ടിക്കുന്ന തീരുമാനം, നിർണായക നീക്കമുണ്ടാകുമെന്ന് ബൈജു കൊട്ടാരക്കര

കമ്മ്യൂണിസ്റ്റ് നേതാവ് ബുദ്ധദേവ് ഭട്ടാചാര്യ പദ്മഭൂഷൻ നിരസിച്ചത്രേ. ഈ നാടിന്റെ ആദരം ഏറ്റുവാങ്ങാൻ അർഹത ഇല്ലെന്ന് തിരിച്ചറിഞ്ഞ ബുദ്ധദേബിന് അഭിനന്ദനങ്ങൾ എന്നാണ് യുവമോർച്ച നേതാവ് സന്ദീപ് വചസ്പതിയുടെ പ്രതികരണം. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ പത്മ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചത്. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനൊപ്പം സിപിഎം നേതാവ് ബുദ്ധദേവ് ഭട്ടാചാര്യയും പത്മഭൂഷൺ പുരസ്ക്കാര പട്ടികയിൽ ഇടം പിടിച്ചു. എന്നാൽ തൊട്ട് പിന്നാലെ തന്നെ അദ്ദേഹം പത്മ പുരസ്ക്കാരം നിരസിച്ച് പ്രസ്താവന പുറത്തിറക്കി.

Recommended Video

cmsvideo
UP Election 2022: Congress Releases Third List Of 89 Candidates, Including 37 Women

'പത്മഭൂഷണ്‍ പുരസ്‌ക്കാരത്തെ കുറിച്ച് തനിക്ക് ഒന്നും അറിയില്ല. ആരും അതേക്കുറിച്ച് തന്നോട് ഒന്നും പറഞ്ഞിട്ടില്ല. തനിക്ക് പുരസ്‌ക്കാരം ഉണ്ടെങ്കില്‍ അത് താന്‍ നിരസിക്കുകയാണ്' എന്നാണ് ബുദ്ധദേവ് ഭട്ടാചാര്യയുടെ പ്രതികരണം. സിപിഎമ്മുമായി ആലോചിച്ച ശേഷമാണ് പുരസ്‌ക്കാരം നിരസിക്കാനുളള തീരുമാനം. സര്‍ക്കാരില്‍ നിന്നും ഇത്തരം പുരസ്‌ക്കാരങ്ങള്‍ സ്വീകരിക്കില്ലെന്നത് പാര്‍ട്ടി പിന്തുടര്‍ന്ന് പോരുന്ന രീതിയാണ് എന്ന് സിപിഎം പ്രതികരിച്ചു. 'തങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പുരസ്‌ക്കാരങ്ങള്‍ക്ക് വേണ്ടിയല്ല, മറിച്ച് ജനങ്ങള്‍ക്ക് വേണ്ടിയാണ്. നേരത്തെ ഇഎംഎസും ഇത്തരത്തില്‍ പുരസ്‌ക്കാരം നിരസിച്ചിരുന്നുവെന്നും' സിപിഎം വ്യക്തമാക്കി.

English summary
BJP leaders including K Surendran slams Buddhadeb Bhattacharya for rejecting Padma Bhushan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X