കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഡിജെഎസ് ബിജെപിയെ കൈവിടും? വെള്ളാപ്പള്ളിയുമായി ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച, ബിഡിജെഎസ് നിലപാട്...

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ചെങ്ങന്നൂര് പിടിക്കാൻ ബിഡിജെഎസിനെ ഒപ്പം ചേർത്തേ പറ്റൂ. ബിഡിജെഎസിന്റെ പിന്തുണയ്ക്ക് ബിജെപി നേതാക്കൾ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. ത്രികോണ മത്സരം നടക്കുന്ന ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ഏതുവിധവും ജയിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇതിനായി മുന്നണി വിപുലീകരിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് ബിഡിജെഎസിനെ ഒപ്പം ചേർക്കാനുള്ള ബിജപിയുടെ ശ്രമം. എൻഡിഎയിൽ തങ്ങൾക്ക് കാര്യമായ പരിഗ ണന നൽകുന്നില്ലെന്ന പരാതി ബിഡിജെഎസ് ആരോപിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. തുടർന്ന് ബിഡിജെഎസിനെ ഒപ്പം നിർത്താൻ തുഷാർ വെള്ളാപ്പള്ളിക്ക് ബിജെപി കേന്ദ്ര കമ്മറ്റി രാജ്യസഭ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ചില സംസ്ഥാന നേതാക്കളുടെ പ്രതിഷേധത്തിൽ രാജ്യസഭ സീറ്റ് വാഗാദാനം ബിജെപി പിൻവലിക്കുകയായിരുന്നു. വി മുരളീധരനായിരുന്നു തുടർന്ന് നറുക്ക് വീണത്.

സൗഹൃദ സംഭാഷണം മാത്രം

സൗഹൃദ സംഭാഷണം മാത്രം


വെള്ളാപ്പള്ളിയുമായി തങ്ങള്‍ നടത്തിയത് സൗഹൃദ സന്ദര്‍ശനമാണെന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വസതിയില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച നടത്തിയത്. എല്‍ഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും ബിജെപിയുടെ സ്ഥാനാര്‍ഥികള്‍ മിടുക്കന്‍മാരാണെന്നാണ് ശ്രീധരൻ പീള്ള പറഞ്ഞത്. ഇത് സൗഹൃദ സംഭാഷമം മാത്രം. രാഷ്ട്രീയ കാര്യങ്ങൾ പിന്നീട് സംസാരിക്കും. എന്നാൽ ബിഡിജെഎസ് ആർക്ക് പിന്തുണ നൻകുമെന്ന കാര്യത്തിൽ ഇതുവരെ ഒരു തീരുമാനവുമായില്ല. എൻഡിഎയിലെ പ്രശ്നങ്ങൾ സംസാരിച്ച് തീർന്നാൽ എൻഡിഎ സ്ഥാനാർത്ഥി വിജയിക്കും എന്നാണ് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞിരുന്നത്. ബിഡിജെഎസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന സൂചനയും തുഷാർ വെള്ളാപ്പള്ളി നൽകിയിരുന്നു.

മാണിയെയും കൂട്ടുപിടിക്കാൻ ശ്രമം

മാണിയെയും കൂട്ടുപിടിക്കാൻ ശ്രമം

ചെങ്ങന്നൂര് പിടിക്കാൻ ബിഡിജെഎസിനെ മാത്രമല്ല കേരള കോൺഗ്രസിനെ കൂട്ടുപിടിക്കാനും ബിജെപി ശ്രമിക്കുന്നുണ്ട്. വെള്ളാപ്പള്ളി നടേശന് പുറമെ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണിയുമായും ബിജെപി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പാലായിലെ വസതിയിലെത്തിയാണ് ബിജെപി മുന്‍ പ്രസിഡന്റ് പികെ കൃഷ്ണദാസ് മാണിയെ കണ്ടത്. ഞായറാഴ്ച കേരള കോൺഗ്രസിന്റെ സ്റ്റിയറിങ് കമ്മറ്റി യോഗം നടക്കാനിരിക്കെയാണ് ഈ നീക്കം നടന്നിരിക്കുന്നത്. ഒന്നര മണിക്കൂർ നീണ്ട കൂടിക്കാഴ്ചയായിരുന്നു കെഎം മാമിയുമായി ബിജെപി നേതാവ് പിഎസ് ശ്രീധരൻപിള്ള നടത്തിയത്.

ചെങ്ങന്നൂരിൽ താമര വിരിയും

ചെങ്ങന്നൂരിൽ താമര വിരിയും

കേരള കോണ്‍ഗ്രസിന് ചെങ്ങന്നൂരില്‍ പതിനായിരത്തിലധികം വോട്ടുകളുണ്ടെന്നാണ് ബിജെപി വിലയിരുത്തുന്നത്. എന്നാല്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയില്‍ ചേരുന്നതിന് കേരളാ കോണ്‍ഗ്രസിലെ ഭൂരിപക്ഷം പേരും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. മാണിയും വെള്ളാപ്പള്ളിയും ബിജെപിയെ പിന്തുണച്ചാൽ ചെങ്ങന്നൂരിൽ താമര വിരിയും എന്ന കാര്യത്തിൽ ഒരു സശയവുമില്ല. ഇനിയും കൂടുതൽ കേന്ദ്ര നേതാക്കൾ മാണിയെയും വെള്ളാപ്പള്ളിയെയും സന്ദർശിക്കാൻ സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.

സംയുക്ത സ്ഥാനാർത്ഥി

സംയുക്ത സ്ഥാനാർത്ഥി

അതേസമയം ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസും മാർക്​സിസ്​റ്റ്​ പാർട്ടിയും സംയുക്തസ്ഥാനാർഥിയെ നിർത്തി മത്സരിക്കണമെന്ന്​ ബി.ജെ.പി ദേശീയ നിർവാഹസമിതി അംഗം പി​.കെ. കൃഷ്​ണദാസ്​ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാറിനെതിരെ വൈ.എസ്​.ആർ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പിന്തുണച്ച കോൺഗ്രസും മാർക്​സിസ്​റ്റ്​ പാർട്ടിയും കേന്ദ്രത്തിൽ ഒന്നിക്കുകയും കേരളത്തിൽ ഭിന്നിക്കുകയും ചെയ്യുന്നത്​ രാഷ്​ട്രീയ സത്യസന്ധതക്ക്​ നിരക്കാത്തതാണെന്ന് അദ്ദേഹം പരിഹസിച്ചു.

എൻഡിഎ ഒറ്റക്കെട്ടായി നേരിടും

എൻഡിഎ ഒറ്റക്കെട്ടായി നേരിടും

ത്രിപുരയിലെ പരാജയത്തിനു​ശേഷം കോൺഗ്രസുമായി സഹകരിക്കണമെന്ന്​ വിഎസ് അച്യുതാനന്ദൻ അടക്കമുള്ളവർ ആവശ്യപ്പെട്ടിട്ടുണ്ട്. ദില്ലിയും തിരുവനന്തപുരവും തമ്മിൽ വലിയ അകലമില്ല. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം ഒറ്റക്കെട്ടായി നേരിടുമെന്നും പികെ കൃഷ്ണദാസ് പറഞ്ഞു. ഘടകക്ഷിയായ ബിഡിജെഎസ്​ ഉന്നയിച്ച പ്രശ്​നങ്ങൾ ബിജെപിയുടെ മുന്നിലെത്തിയിട്ടുണ്ട്​. അത്​ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പിഎസ് ശ്രീധരൻ പിള്ളയുടെ നേതൃത്വത്തിൽ ബിജെപി നേതാക്കൾ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി.

'മീ ടൂ' എന്ന വ്യാജ ആരോപണം ഇനി ഒരു സ്ത്രീയും ഉയര്‍ത്തരുത്.. ഡിജിപിക്ക് പരാതികൊടുത്ത് ഷോണ്‍ !!'മീ ടൂ' എന്ന വ്യാജ ആരോപണം ഇനി ഒരു സ്ത്രീയും ഉയര്‍ത്തരുത്.. ഡിജിപിക്ക് പരാതികൊടുത്ത് ഷോണ്‍ !!

റിലയന്‍സ് ജിയോയെ വെല്ലാന്‍ വോഡഫോണ്‍: 21 രൂപയ്ക്ക് പ്രീ പെയ്ഡ് പ്ലാന്‍, അണ്‍ലിമിറ്റഡ് വോയ്സ് കോളും!റിലയന്‍സ് ജിയോയെ വെല്ലാന്‍ വോഡഫോണ്‍: 21 രൂപയ്ക്ക് പ്രീ പെയ്ഡ് പ്ലാന്‍, അണ്‍ലിമിറ്റഡ് വോയ്സ് കോളും!

English summary
BJP leaders meet Vellappally Nadesan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X