കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെങ്ങന്നൂരിൽ രണ്ടില താമരയ്ക്കൊപ്പം? ബിജെപി നേതാക്കൾ പാലായിൽ! മാണിയുമായി ഒന്നര മണിക്കൂർ ചർച്ച...

രാവിലെ പതിനൊന്ന് മണിയോടെയാണ് പികെ കൃഷ്ണദാസ് ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ കേരള കോൺഗ്രസ് ചെയർമാന്റെ വീട്ടിലെത്തിയത്.

Google Oneindia Malayalam News

കോട്ടയം: കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗം ഞായറാഴ്ച നടക്കാനിരിക്കെ ബിജെപി നേതാക്കൾ കെഎം മാണിയുമായി കൂടിക്കാഴ്ച നടത്തി. പികെ കൃഷ്ണദാസ്, എൻ ഹരി എന്നിവരുൾപ്പെടെയുള്ള ബിജെപി നേതാക്കളാണ് ശനിയാഴ്ച രാവിലെ കെഎം മാണിയുമായി കൂടിക്കാഴ്ച നടത്തിയത്. കെഎം മാണിയുടെ പാലായിലെ വീട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച.

മുഖ്യമന്ത്രി പിണറായി വിജയനെ കണ്ണൂരിൽ കാലു കുത്താൻ അനുവദിക്കില്ലെന്ന് യുവമോർച്ച നേതാവ്! മുഖ്യമന്ത്രി പിണറായി വിജയനെ കണ്ണൂരിൽ കാലു കുത്താൻ അനുവദിക്കില്ലെന്ന് യുവമോർച്ച നേതാവ്!

രാവിലെ പതിനൊന്ന് മണിയോടെയാണ് പികെ കൃഷ്ണദാസ് ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ കേരള കോൺഗ്രസ് ചെയർമാന്റെ വീട്ടിലെത്തിയത്. ബിജെപി നേതാക്കളെ സ്വീകരിച്ച കെഎം മാണി ഇവരുമായി ഒന്നര മണിക്കൂറോളം ചർച്ച നടത്തി. അതേസമയം, ബിജെപി നേതാക്കളുടേത് സൗഹൃദ സന്ദർശനമാണെന്നായിരുന്നു കേരള കോൺഗ്രസ് നേതാക്കളുടെ പ്രതികരണം.

kmmani

ഞായറാഴ്ച ചേരാനിരിക്കുന്ന കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പാണ് പ്രധാന അജൻഡ. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ എന്ത് നിലപാട് എടുക്കണമെന്ന കാര്യം ഞായറാഴ്ച ചേരുന്ന യോഗത്തിൽ ചർച്ച ചെയ്യും. ഈ സാഹചര്യത്തിലാണ് ബിജെപി നേതാക്കൾ കെഎം മാണിയെ സന്ദർശിച്ചത്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ എന്ത് നിലപാട് എടുക്കണമെന്ന കാര്യം ഞായറാഴ്ച ചേരുന്ന യോഗത്തിൽ ചർച്ച ചെയ്യും.

ഇടതുമുന്നണിയോട് അടുപ്പമുണ്ടെങ്കിലും സിപിഐയുടെ എതിർപ്പ് കാരണം കെഎം മാണിയുടെ മുന്നണിപ്രവേശനം അനിശ്ചിതത്തിലാണ്. അതിനാൽ ഇടതുമുന്നണി സ്ഥാനാർത്ഥിക്ക് കേരള കോൺഗ്രസ് പരസ്യ പിന്തുണ പ്രഖ്യാപിക്കാനും സാദ്ധ്യതയില്ല. ഈ സാഹചര്യത്തിൽ ചെങ്ങന്നൂരിൽ മന:സാക്ഷി വോട്ട് ചെയ്യാനാകും കേരള കോൺഗ്രസിന്റെ ആഹ്വാനമെന്നാണ് സൂചന.

കേരളത്തിൽ ആർഎസ്എസ് വളരുന്നു! കൂടുതൽ യുവാക്കൾ സംഘത്തിലേക്ക്, 4105 ശാഖകൾ... തടസം സിപിഎം മാത്രം... കേരളത്തിൽ ആർഎസ്എസ് വളരുന്നു! കൂടുതൽ യുവാക്കൾ സംഘത്തിലേക്ക്, 4105 ശാഖകൾ... തടസം സിപിഎം മാത്രം...

ഒരു രാഷ്ട്രീയ നേതാവിന്റെ മകൻ തന്നെ കയറിപിടിക്കാൻ ശ്രമിച്ചെന്ന് ജോസ് കെ മാണിയുടെ ഭാര്യ! ഒരു രാഷ്ട്രീയ നേതാവിന്റെ മകൻ തന്നെ കയറിപിടിക്കാൻ ശ്രമിച്ചെന്ന് ജോസ് കെ മാണിയുടെ ഭാര്യ!

English summary
bjp leaders meets kerala congress chairman km mani in palai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X