• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മേജര്‍ രവിയെ കൈവിടാനാകില്ല; അനുനയ നീക്കത്തിന് ആര്‍എസ്എസ്-ബിജെപി നീക്കം, തിരിച്ചെത്തുമോ താരം

കൊച്ചി: നടനും സംവിധായകനും ബിജെപി അനുഭാവിയുമായ മേജര്‍ രവി ദിവസങ്ങള്‍ക്ക് മുമ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തത്ത ബിജെപിയെ ഞെട്ടിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനുമായും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് വേദിയില്‍ മേജര്‍ രവി പ്രത്യക്ഷപ്പെട്ടത്.

എന്നാല്‍ തന്നെ പരിപാടിയില്‍ ക്ഷണിച്ചതിനെ തുടര്‍ന്നാണ് പോയതെന്ന് താരം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ മേജര്‍ രവിയെ അനുനയിപ്പിച്ച് ബിജെപിയിലേക്ക് എത്തിക്കാനുള്ള നീക്കം ആരംഭിച്ചതായി റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

മുട്ട് മടക്കാതെ കർഷകർ, ദില്ലിയിലെ കർഷക സമരം ചിത്രങ്ങളിലൂടെ

ആര്‍എസ്എസ് നേതാക്കള്‍

ആര്‍എസ്എസ് നേതാക്കള്‍

മേജര്‍ രവിയെ അനുനയിപ്പിക്കാന്‍ ബിജെപി- ആര്‍എസ്എസ് നേതാക്കള്‍ മേജര്‍ രവിയുമായി സംസാരിച്ചെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. കോണ്‍ഗ്രസ് വേദിയില്‍ മേജര്‍ രവി പങ്കെടുത്തതിന്റെ പശ്ചാത്തലത്തിലാണ് നീക്കം. താരത്തെ അനുനയിപ്പിച്ച് തിരിച്ചെത്തിക്കാനുള്ള ശ്രമമാണ് നേതാക്കള്‍ നടത്തുന്നത്.

മോദിയുടെ നിര്‍ദ്ദേശം

മോദിയുടെ നിര്‍ദ്ദേശം

കഴിഞ്ഞ ദിവസം കേരള സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപിയിലേക്ക് പുതിയ ആളുകളെ കൊണ്ടുവരുന്നതിനായി മുന്നിട്ടിറങ്ങണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ജനങ്ങള്‍ക്ക് നല്ല അഭിപ്രായമുള്ള പ്രമുഖ വ്യക്തിത്വങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെം പശ്ചാത്തലത്തില്‍ കൂടിയാണ് നീക്കം.

പ്രധാന നേതാക്കള്‍

പ്രധാന നേതാക്കള്‍

ബിജെപിയുടെ പ്രമുഖ നേതാക്കള്‍ മേജര്‍ രവിയുമായി ഫോണില്‍ സംസാരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. ബിജെപി അനുഭാവം വച്ച് പുലര്‍ത്തിയിരുന്ന മേജര്‍ രവിക്ക് നേതാക്കളുമായി വലിയ ബന്ധമാണുണ്ടായിരുന്നത്. ബിജെപിയുടെ പ്രചരണ പരിപാടികളില്‍ മേജര്‍ രവി പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈയടുത്ത് സംസ്ഥാനത്തെ നേതാക്കളെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ഒരു നന്ദി വാക്ക് പോലും

ഒരു നന്ദി വാക്ക് പോലും

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിച്ചതിന് നേതാക്കളില്‍ നിന്നും ഒരു നന്ദി വാക്ക് പോലും തനിക്ക് ലഭിച്ചില്ലെന്നാണ് നേരത്തെ മേജര്‍ രവി ഉന്നയിച്ച വിമര്‍ശനം. ബിജെപി സംസ്ഥാന നേതൃത്വത്തെ രൂക്ഷമായാണ് മേജര്‍ രവി വിമര്‍ശിച്ചത്. ബിജെപിയിലെ ഉള്‍പ്പോരിനെ കുറ്റപ്പെടുത്തിയ മേജര്‍ രവി എല്ലാ നേതാക്കള്‍ക്കും തനിക്കെന്ത് കിട്ടും എന്നുളള ചിന്തയാണെന്നും പറഞ്ഞിരുന്നു.

ഐശ്വര്യ കേരള യാത്രയില്‍

ഐശ്വര്യ കേരള യാത്രയില്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന കേരള യാത്രയില്‍ കൊച്ചിയില്‍ വച്ചാണ് അദ്ദേഹം പങ്കാളിയായത്. ചെന്നിത്തലയും ഹൈബി ഈഡനും അടക്കമുളള കോണ്‍ഗ്രസ് നേതാക്കളാണ് ഐശ്വര്യ കേരള യാത്രാ വേദിയിലേക്ക് മേജര്‍ രവിയെ സ്വീകരിച്ചത്. കോണ്‍ഗ്രസിന്റെ ഷാള്‍ അണിഞ്ഞ് വേദിയില്‍ ഇരുന്ന മേജര്‍ രവി പരിപാടിയില്‍ സംസാരിക്കുകയും ചെയ്തിരുന്നു.

എം സ്വരാജിനെതിരെ ആശാ സനല്‍; ഏറ്റുമാനൂരില്‍ ലതിക സുഭാഷ്, 14 സീറ്റിലെ പട്ടികയുമായി മഹിള കോണ്‍ഗ്രസ്

കെ മുരളീധരനെ കളത്തിലിറക്കണം: ഹൈക്കമാൻഡിനോട് മുസ്ലിം ലീഗ്, ഐശ്വകേരള യാത്രത്തിൽ നിന്നും വിട്ടുനിൽക്കുന്നു

കെ മുരളീധരനെ കളത്തിലിറക്കണം: ഹൈക്കമാൻഡിനോട് മുസ്ലിം ലീഗ്, ഐശ്വകേരള യാത്രത്തിൽ നിന്നും വിട്ടുനിൽക്കുന്നു

cmsvideo
  എല്‍ഡിഎഫ് മന്ത്രി സഭ ജനങ്ങളോട് കമ്മിറ്റഡാണ് | Oneindia Malayalam

  വിജയ് യാത്ര സുരേന്ദ്രന്‍ തുടങ്ങിയത് മുഖ്യമന്ത്രിയുടെ പേരിലെന്ന് ചെന്നിത്തല, മറുപടിയുമായി സിപിഎം!!

  കേരളത്തില്‍ 71 സീറ്റ് നേടണം, സുരേന്ദ്രന് മോദിയുടെ ടാര്‍ഗറ്റ് ഇങ്ങനെ, ഈ തന്ത്രം പയറ്റാന്‍ ബിജെപി!!

  English summary
  BJP Leaders Move to appease Major Ravi, who participated in the Aishwarya Kerala Yatra of Congress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X