കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ സുരേന്ദ്രന്റെ മകള്‍ക്കെതിരെ അസഭ്യം, വെറുതേ വിടാൻ പോകുന്നില്ലെന്ന് സന്ദീപ് വാര്യർ

Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകള്‍ക്കെതിരെ അസഭ്യം പറഞ്ഞവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാക്കള്‍. കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പേജില്‍ ബാലികാ ദിനത്തില്‍ മകള്‍ക്കൊപ്പമുളള ചിത്രം കെ സുരേന്ദ്രന്‍ പോസ്റ്റ് ചെയ്തിരുന്നു.

എന്റെ മകള്‍ എന്റെ അഭിമാനം എന്ന കുറിപ്പിനൊപ്പമായിരുന്നു പോസ്റ്റ്. ഈ ചിത്രത്തിന് താഴെയാണ് അജ്‌നാസ് എന്ന ഐഡിയില്‍ നിന്നും അസഭ്യം കമന്റ് ചെയ്തത്. ബിജെപി നേതാക്കളായ ശോഭാ സുരേന്ദ്രനും സന്ദീപ് വാര്യരും രൂക്ഷ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്.

നിയമനടപടി സ്വീകരിച്ചേ മതിയാകൂ

നിയമനടപടി സ്വീകരിച്ചേ മതിയാകൂ

ശോഭാ സുരേന്ദ്രന്റെ പ്രതികരണം: '' ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകൾക്കെതിരെ അധിക്ഷേപകരവും നിന്ദ്യവുമായ പരാമർശം നടത്തിയ സൈബർ ഗുണ്ടയ്ക്കെതിരെ നിയമനടപടി സ്വീകരിച്ചേ മതിയാകൂ. കേരളം സ്ത്രീകൾക്ക് ജീവിക്കാനും സാമൂഹ്യമായി ഇടപെടാനും കഴിയാത്ത ഒരിടമായി മാറ്റാൻ ഗൂഢമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇവയെയെല്ലാം ചെറുത്ത് തോൽപ്പിക്കേണ്ടതുണ്ട്''.

ഒരൊറ്റ സ്ത്രീയെയും വിട്ടുകൊടുക്കില്ല

ഒരൊറ്റ സ്ത്രീയെയും വിട്ടുകൊടുക്കില്ല

''എത്ര വലിയ നേതാവിന്റെ തണലിൽ ഇരുന്ന് ഇത്തരം അസഭ്യ വർഷങ്ങൾ നടത്തിയാലും, അവരെയെല്ലാം നിയമത്തിന്റെ വെളിച്ചത്തിൻ മുൻപിൽ കൊണ്ടുവരേണ്ടത് ഇന്നിന്റെ ആവശ്യമാണ്. സൈബർ ഗുണ്ടകൾക്കും അവരുടെ തണലിൽ മറഞ്ഞിരിക്കുന്ന തീവ്രവാദികൾക്കും വേട്ടയാടാൻ സുരേന്ദ്രന്റെ മകളെ മാത്രമല്ല ഒരൊറ്റ സ്ത്രീയെയും വിട്ടുകൊടുക്കില്ല''.

 എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാം

എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാം

സന്ദീപ് വാര്യരുടെ പ്രതികരണം: '' ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ്റെ മകളെ പോലും അസഭ്യം പറയുന്ന തെമ്മാടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബിജെപിക്കറിയാം. ഫേക്ക് എക്കൗണ്ടിൽ ഒളിച്ചിരുന്ന് പുലഭ്യം പറയുന്നവർ എല്ലാ കാലത്തും സേഫ് സോണിലായിരിക്കും എന്ന് തെറ്റിദ്ധരിക്കരുത്. ബിജെപി പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ വ്യക്തിഹത്യ നടത്തുമ്പോൾ നടപടിയെടുക്കാൻ കേരള പോലീസിന് മടിയാണ്''.

Recommended Video

cmsvideo
തിരുവനന്തപുരം: നേതാക്കളെ പറഞ്ഞാൽ ഞങ്ങൾ സഹിക്കും,വീട്ടിലിരിക്കുന്ന കുഞ്ഞു മക്കളെ അധിക്ഷേപിച്ചാൽ വെറുതേ വിടാൻ പോകുന്നില്ല; മുന്നറിയിപ്പുമായി സന്ദീപ് വാര്യർ
വെറുതേ വിടാൻ പോകുന്നില്ല

വെറുതേ വിടാൻ പോകുന്നില്ല

''അതേ സമയം മുഖ്യമന്ത്രിക്കെതിരെ വരുന്ന ക്രിയാത്മക വിമർശനങ്ങളുടെ പേരിൽ പോലും കേസും അറസ്റ്റും ഉണ്ടാവുന്നു. ഇത് ഇരട്ട നീതിയാണ്. ബിജെപി പ്രവർത്തകരുടെയും നേതാക്കളുടെയും പെൺകുട്ടികളെ പോലും അങ്ങേയറ്റം മോശമായി ആക്ഷേപിക്കുന്ന സൈബർ ഗുണ്ടായിസത്തിന് തടയിട്ടേ മതിയാകൂ. നേതാക്കളെ പറഞ്ഞാൽ ഞങ്ങൾ സഹിക്കും. വീട്ടിലിരിക്കുന്ന കുഞ്ഞു മക്കളെ അധിക്ഷേപിച്ചാൽ വെറുതേ വിടാൻ പോകുന്നില്ല'.

English summary
BJP leaders reacts against insulting K Surendran's daughter in Social Media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X