കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകളുടെ മലകയറ്റം! വീരവാദം മുഴക്കിയ ബിജെപി നേതാക്കള്‍ക്ക് അടപടലം ട്രോള്‍

  • By Aami Madhu
Google Oneindia Malayalam News

സുപ്രീം കോടതിയുടെ ചരിത്രവിധി വന്ന് 96 ദിവസങ്ങള്‍ക്ക് ശേഷമാണ് ശബരിമലയില്‍ സ്ത്രീപ്രവേശനം സാധ്യമായത്. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു രണ്ട് യുവതികള്‍ പോലീസ് സംരക്ഷണയോടെ മല ചവിട്ടിയത്. അതേസമയം ചരിത്രത്തിലേക്ക് സ്ത്രീകള്‍ നടന്ന് കയറിപ്പോള്‍ സര്‍ക്കാരിനേയും സ്ത്രീകളേയും അഭിനന്ദിച്ച സോഷ്യല്‍ മീഡിയ വ്യാപകമായി ഉയര്‍ത്തിയ കുറച്ച് ചോദ്യങ്ങളുണ്ട്. ശബരിമലയില്‍ സ്ത്രീകള്‍ കയറിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് വീരവാദം മുഴക്കിയ ശശികലയും തന്‍റെ നെഞ്ചത്ത് ചവിട്ടിയേ സ്ത്രീകള്‍ മലകയറൂവെന്ന് പറഞ്ഞ രാഹുല്‍ ഈശ്വറുമൊക്കെ ഇവിടെ തന്നെ ഉണ്ടോ അതോ കണ്ടം വഴി ഓടിയോ എന്നായിരുന്നു ആ ചോദ്യങ്ങള്‍. വീരവാദം മുഴക്കിയ ' സംഘി' നേതാക്കളെ അടപടലം ട്രോളുകയാണ് സോഷ്യല്‍ മീഡിയ.

 നെഞ്ചത്ത് ചവിട്ടി

നെഞ്ചത്ത് ചവിട്ടി

ശബരിമലയില്‍ സ്ത്രീകള്‍ക്ക് കയറണമെങ്കില്‍ തന്‍റെ നെഞ്ചില്‍ ചവിട്ടി മാത്രമേ അത് സാധ്യമാകൂവെന്നായിരുന്നു രാഹുല്‍ ഈശ്വര്‍ വീരവാദം മുഴക്കിയത്. ബിന്ദു കല്ല്യാണിയും കനക ദുര്‍ഗയും മലചവിട്ടിയ പിന്നാലെ സേഷ്യല്‍ മീഡിയയിലെ പലരും ട്രോളി കൊന്നത് രാഹുലിനെ ആയിരുന്നു.

 ഇങ്ങനെയൊക്കെ ചെയ്യാമോ

ഇങ്ങനെയൊക്കെ ചെയ്യാമോ

നെഞ്ചത്ത് സ്ത്രീകള്‍ ചവിട്ടിയ പാടൊക്കെ പോയോ എന്നായിരുന്നു പലരുടേയും അന്വേഷണം.അതേസമയം യുവതികള്‍ ശബരിമല പ്രവേശനം നടത്തിയത് പ്രതിഷേധകര്‍ ന്യൂയര്‍ ആഘോഷിക്കാന്‍ പോയപ്പോള്‍ ആണെന്നായിരുന്നു രാഹുല്‍ ഈശ്വറിന്‍റെ പ്രതികരണം.

 ആത്മഹത്യ ചെയ്യുമെന്ന് ശശികല

ആത്മഹത്യ ചെയ്യുമെന്ന് ശശികല

ധൈര്യമുണ്ടെങ്കില്‍ പകല്‍ സമയത്ത് ശബരിമലയില്‍ എത്താന്‍ സ്ത്രീകളോട് രാഹുല്‍ ഈശ്വര്‍ വെല്ലുവിളിക്കുകയും ചെയ്തു.
ശബരിമലയില്‍ സ്ത്രീകള്‍ കയറിയാല്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികല പറഞ്ഞത്.

കയറ് നല്‍കി

കയറ് നല്‍കി

ചുണകുട്ടികളായ പെണ്ണുങ്ങള്‍ മലകയറിയതോടെ ശശികലയ്ക്ക് ആത്മഹത്യ ചെയ്യാന്‍ കയറ് നല്‍കാന്‍ തയ്യാറാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പറഞ്ഞത്.
കോടതി വിധി നടപ്പാക്കിയാല്‍ തലമൊട്ടയടിച്ച് പുള്ളി കുത്തി കഴുതപ്പുറത്ത് സഞ്ചരിക്കും എന്നായിരുന്നു ബിജെപി പ്രവര്‍ത്തകന്‍ ശ്രീജിത്ത് പന്തളം പറഞ്ഞത്.

 കണ്ടം വഴി ഓടിച്ചു

കണ്ടം വഴി ഓടിച്ചു

സ്വന്തം സ്ഥാപനമായ ഡിജിറ്റല്‍ സ്റ്റുഡിയോ പൂട്ടി കക്കൂസ് പണിയുമെന്ന് വരെ ശ്രീജിത്ത് പറഞ്ഞിരുന്നു.വിധി നടപ്പായതോടെ ശ്രീജിത്ത് പന്തളത്തെ കണ്ടം വഴി ഓടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ശ്രീജിത്തിന്‍റെ പ്രസ്താവനകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് സോഷ്യല്‍ മീഡിയ ട്രോള്‍ ചെയ്തിരിക്കുന്നത്.

 വാക്കും ചാക്കും

വാക്കും ചാക്കും

അതേസമയം തന്‍റെ വാക്ക് പാലിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാജേഷ് കുറുപ്പ് ശ്രീകല്യാണി. വിധി നടപ്പായാല്‍ പകുതി മീശയെടുക്കുമെന്നായിരുന്നു രാജേഷ് പറഞ്ഞത്. സ്ത്രീകള്‍ പ്രവേശിച്ചതോടെ താന്‍ പകുതി മീശയെടുത്തെന്ന് വ്യക്തമാക്കി ഇയാള്‍ ഫേസ്ബുക്കില്‍ ഫോട്ടോ സഹിതം കുറിപ്പിട്ടിരുന്നു.

 ഫേസ്ബുക്ക് കുറിപ്പ്

ഫേസ്ബുക്ക് കുറിപ്പ്

ശബരിമലയിൽ യുവതികൾ കയറിയാൽ പകുതി മീശ എടുക്കും എന്ന എന്റെ വാക്ക് ഞാൻ പാലിച്ചു. ഇത് ഹിന്ദുക്കളുടെ മുകളിലെ അവസാനത്തെ ആണി. ഹിന്ദു ആചാര പ്രകാരം ഇതിനു പ്രതിവിധി ഉണ്ട്. എന്നാലൂം ഹൈന്ദവർക്കു ഏറ്റ ഉണങ്ങാത്ത മുറിവായിരിക്കും ഇത് എന്നായിരുന്നു ഇയാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

 ഡിലീറ്റ് ചെയ്ത് മുങ്ങി

ഡിലീറ്റ് ചെയ്ത് മുങ്ങി

അതേസമയം മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഇയാള്‍ തന്‍റെ പോസ്റ്റ് ഡിലീറ്റ് ചെയ്തു. പ്രതിഷേധ സൂചകമായി കറുത്ത ചിത്രം പ്രൊഫൈല്‍ ചിത്രമാക്കിയിട്ടുണ്ട്. എന്നാല്‍ ഇയാളുടെ പാതി മീശ ചിത്രം സോഷ്യല്‍ മീഡിയ വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്.

 സംഘപരിവാര്‍ പ്രചരിപ്പിച്ചു

സംഘപരിവാര്‍ പ്രചരിപ്പിച്ചു

നേരത്തേ ബിജെപിയുടെ ശബരിമല സമര സമയത്ത് ശബരിമലയില്‍ വിശ്വാസിയെ പോലീസ് ആക്രമിക്കുന്നുവെന്ന് കാണിച്ച് അയ്യപ്പ വിഗ്രഹം കയ്യില്‍ പിടിച്ച് നില്‍ക്കുന്ന ഇയാളുടെ ചിത്രം സംഘപരിവാര്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

 ബൂട്ടിട്ട് ചവിട്ടി

ബൂട്ടിട്ട് ചവിട്ടി

കറുത്ത വസ്ത്രമണിഞ്ഞ് അയ്യപ്പ വിഗ്രഹം കൈയില്‍ പിടിച്ച് നില്‍ക്കുന്ന ഇയാളെ പോലീസ് ബൂട്ടിട്ട് ചവിട്ടുന്ന ചിത്രമായിരുന്നു അത്. ഉത്തരേന്ത്യയില്‍ അടക്കം ഈ ചിത്രം വ്യാപകമായി ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇയാള്‍ക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു.

English summary
bjp leaders trolled for their previous comments about sabarimala women entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X