• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അടൂർ വിഷയം; ബി ഗോപാലകൃഷ്ണനെ തള്ളി ബിജെപി നേതൃത്വം, എഫ്ബി പോസ്റ്റ് സിപിഎം പ്രചാരണത്തിന് വളമിടുന്നത്!

തിരുവനന്തപുരം: ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചതിൽ പ്രതിഷേദിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ രൂക്ഷ വിമർശനമായിരുന്നു ഉന്നയിച്ചിരുന്നത്. എന്നാൽ ബി ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിനെ തള്ളി ബിജെപി നേതൃത്വം രംഗത്തെത്തി. ഗോപാലകൃഷ്ണൻ പ്രയോഗിച്ച ഭാഷ തെറ്റെന്ന് നേതൃത്വം വ്യക്തമാക്കി.

അമ്പൂരി കൊലപാതകം; കുഴിവെട്ടാനും അഖിലിനെ ഒളിവിൽ പോകാനും സഹായിച്ചത് അച്ഛൻ, അന്വേഷണം അച്ഛനെതിരെയും...

വിഷയത്തിൽ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള അടക്കമുള്ളവർ പ്രതികരിച്ചിരുന്നില്ല. ഇതിന് പിന്നാലെയണ് ബി ഗോപാലകൃഷ്ണനെതിരെ ബിജെപി നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്. ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന് അടൂര്‍ ഗോപാലകൃഷ്ണനെ അധിക്ഷേപിച്ച് രംഗത്തെത്തുകയായിരുന്നു.

വീട്ടിന് മുന്നിൽ വന്നും ജയ്ശ്രീറാം മുഴക്കും

വീട്ടിന് മുന്നിൽ വന്നും ജയ്ശ്രീറാം മുഴക്കും

ജയ്ശ്രീറാം വിളി സഹിക്കുന്നില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന് പേരുമാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലതെനായിരുന്നു ബി ഗോപാലകൃഷ്ണന്റെ പരാമർശം. ഇന്ത്യയില്‍ ജയ്ശ്രീറാം മുഴക്കാന്‍ തന്നെയാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. ഇനിയും മുഴക്കും. വേണ്ടിവന്നാല്‍ അടൂരിന്റെ വീടിന്റെ മുന്നിലും വിളിക്കും. അത് ജനാധിപത്യ അവകാശമാണെന്നും ബി. ഗോപാലകൃഷ്ണന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു.

അന്ന് മൗനവ്രതത്തിലായിരുന്നോ?

അന്ന് മൗനവ്രതത്തിലായിരുന്നോ?

അങ്ങ് ആദരിക്കപ്പെടേണ്ട സിനിമ സംവിധായകനാണ് പക്ഷെ രാജ്യത്തിന്റെ സംസ്‌കാരത്തെ അപലപിക്കരുത്,,, ജയ് ശ്രീരാംവിളിച്ചതിന് മമത ഹിന്ദുക്കളെ തടവറയിലിട്ടപ്പോളും, ശരണം വിളിച്ചതിന് പിണറായി 144 പ്രഖ്യാപിച്ച് കേസ് എടുത്തപ്പോഴും, സ്വന്തം സഹപാഠിയുടെ നെഞ്ചിൽ കത്തി കുത്തി ഇറക്കിയപ്പോഴും താങ്കൾ പ്രതികരിച്ചില്ലല്ലോ, ഇപ്പോള്‍ ജയ് ശ്രീരാംവിളിക്കെതിരെ പ്രതികരിക്കുന്നത് കിട്ടാത്ത മുന്തിരിയുടെ കയ്പ് കൊണ്ടാണന്ന് അറിയാം, കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഒന്നും കിട്ടാത്തതിനണോ അതോ കിട്ടാൻ വേണ്ടിയാണോ എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

49 പേർ ഒപ്പിട്ട കത്ത്

49 പേർ ഒപ്പിട്ട കത്ത്

ജയ്ശ്രീറാം വിളിപ്പിച്ചുള്ള ആള്‍ക്കൂട്ട ആക്രമണമടക്കം സമീപകാലത്ത് രാജ്യത്ത് നടക്കുന്ന ദാരുണസംഭവങ്ങളില്‍ ശ്രദ്ധപതിയണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര-സാംസ്‌കാരിക പ്രവർത്തകരായ 49 പേർ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. രാമചന്ദ്ര ഗുഹ, അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്‌നം, രേവതി, അപര്‍ണാ സെന്‍ തുടങ്ങിയവരാണ് കത്തില്‍ ഒപ്പിട്ടിരുന്നത്. ഇതിനെതിരെയായിരു ഗോപാലകൃഷ്ണന്റെ പ്രതികരണം.

വിവരക്കേട്

വിവരക്കേട്

ജയ് ശ്രീറാം വിളി സഹിക്കാൻ കഴിയുന്നില്ലെങ്കിൽ അടൂർ ഗോപാലകൃഷ്ണൻ പേര് മാറ്റി ചന്ദ്രനിലേക്ക് പോകട്ടെയെന്ന പരാമർശത്തിന് മറുപടിയുമായി അടൂർ രംഗത്തെത്തിയിരുന്നു. വിവരക്കേടാണ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞതെന്നും അല്ലാതെ ഒന്നുമില്ലെന്നുമായിരുന്നു അടൂരിന്റെ മറുപടി. വീടിന് മുന്‍പില്‍ വന്ന് അവര്‍ മുദ്രാവാക്യം വിളിക്കട്ടെ. അവര്‍ക്കൊപ്പം താനും കൂടാം. എന്നാല്‍ ജയ് ശ്രീറാം വിളി കൊലവിളിയായി മാറരുതെന്നും അടൂര്‍ പറഞ്ഞു.

സിപിഎമ്മിന്റെ പിന്തുണ

സിപിഎമ്മിന്റെ പിന്തുണ

അടൂരിന് പിന്തുണയുമായി സിപിഎം രംഗത്ത് വന്നിരുന്നു. അടൂര്‍ ഗോപാലകൃഷ്ണനെ അന്യഗ്രഹത്തിലേക്ക് നാടുകടത്താനുള്ള സംഘപരിവാര്‍ പ്രഖ്യാപനം നാടിനെ അപമാനിക്കലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. സംഘപരിവാറിന്റെ അക്രമണ രാഷ്ട്രീയത്തെ എതിര്‍ത്താല്‍ ഗൗരി ലങ്കേഷിന്റെ അനുഭവമുണ്ടാകുമെന്ന ഭീഷണിയാണ് ഉണ്ടായിരിക്കുന്നതെന്നും ഇത് അംഗീകരിക്കില്ലെന്നും കോടിയേരി പറഞ്ഞു. അടൂരിനെ പിന്തുണച്ച് സാംസ്‌കാരിക കൂട്ടായ്മകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചുിട്ടുണ്ട്.

English summary
BJP leadership against B Gopalakrishnan's facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X