കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമ്മൂട്ടിയെ വീട്ടിലെത്തി ആദരിച്ച് ബിജെപി നേതാക്കൾ; ചിത്രങ്ങൾ പങ്കുവെച്ച് കെ സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം; സിനിമയില്‍ അന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ നടന്‍ മമ്മൂട്ടിക്ക് ആദരവുമായി ബിജെപി. താരത്തിന്റെ വീട്ടിൽ എത്തിയാണ് ബിജെപി സംസ്ഥാന ഘടകം നേതാക്കൾ അദ്ദേഹഹത്തിന് ആദരമർപ്പിച്ചത്. 'അഭിനയജീവിതത്തിൽ അൻപതുവർഷം പൂർത്തിയാക്കുന്ന മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് ആദരിച്ചു' മമ്മൂട്ടിയെ പൊന്നാട അണിയിക്കുന്ന ചിത്രം പങ്കുവെച്ചത്.

K surendran and Mammooty

ഇന്ന് വൈകീട്ട് അഞ്ചോടെയായിരുന്നു കെ സുരേന്ദ്രനും ബിജെപി എറണാകുളം ജില്ലാ പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ള നേതാക്കളും മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടില്‍ എത്തിയത്. തുടർന്ന് ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ചതിന് ശേഷമായിരുന്നു നേതാക്കൾ മടങ്ങിയത്.

സിനിമയിൽ അരനൂറ്റാണ്ട് പൂർത്തിയാക്കിയ മമ്മൂട്ടിയെ ആദരിക്കാൻ സംസ്ഥാന സർക്കാർ തിരുമാനിച്ചിരുന്നു.എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ തന്ഡറെ പേരിൽ നടത്താനിരിക്കുന്ന ആഘോഷം ഒഴിവാക്കണമെന്ന് മമ്മൂട്ടിി സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. മന്ത്രി സജി ചെറിയാൻ ആയിരുന്നു ഇത് സംബന്ധിച്ച് അറിയിച്ചത്. പ്രൊഡക്ഷൻ കൺട്രോളർ എൻഎം ബാദുഷയും ഇത് സംബന്ധിച്ച് ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. മന്ത്രി മമ്മൂട്ടിയെ വിളിച്ചപ്പോൾ താനും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നുവെന്നും മമ്മൂട്ടി പറഞ്ഞ വാക്കുകൾ കേട്ട് ഏറെ സന്തോഷം തോന്നിയെന്നുമാണ് ബാദുഷ കുറിച്ചത്.

അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ-'ഇന്ന് മനസിന് ഏറെ കുളിർമയും സന്തോഷവും നൽകുന്ന ഒരു സംഭവമുണ്ടായി. ഞാനും ആന്റോ ചേട്ടനും ( ആൻ്റോ ജോസഫ് ) പതിവു പോലെ വൈകിട്ട് മമ്മുക്കയുടെ വീട്ടിൽ പോയി സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് മമ്മുക്കയ്ക്ക് ഒരു ഫോൺ വിളി എത്തുന്നത്. ഫോണിൻ്റെ അങ്ങേ തലയ്ക്കൽ ബഹുമാനപ്പെട്ട സാംസ്കാരിക മന്ത്രി സജി ചെറിയാൻ സാർ ആയിരുന്നു അത്.

എന്തുകൊണ്ട് സുരേഷ് ഗോപിയേും ജോർജിനേയും മുകേഷിനേയും ആളുകൾ വിളിക്കുന്നു? പിസി ജോർജിന്റെ മറുപടി ഇങ്ങനെഎന്തുകൊണ്ട് സുരേഷ് ഗോപിയേും ജോർജിനേയും മുകേഷിനേയും ആളുകൾ വിളിക്കുന്നു? പിസി ജോർജിന്റെ മറുപടി ഇങ്ങനെ

മമ്മുക്ക സിനിമയിൽ എത്തിയതിൻ്റെ 50-ാം വർഷത്തിൽ സർക്കാർ വലിയ ഒരു ആദരവ് നൽകുന്നത് സംബസിച്ച് പറയാനായിരുന്നു മന്ത്രി വിളിച്ചത്.എന്നാൽ മമ്മൂട്ടിയുടെ മറുപടിയാണ് എന്നെ സന്തോഷവാനാക്കിയത്. ജനങ്ങളുടെ പണം മുടക്കിയുള്ളവലിയ ആദരവ് എനിക്കു വേണ്ട, നിങ്ങൾ തീരുമാനിച്ച സ്ഥിതിക്ക് വളരെ ലളിതമായ രീതിയിൽ സ്വീകരിക്കാം എന്നായിരുന്നു മറുപടി.
ഈ കൊവിഡ് കാലത്ത് മമ്മൂക്ക കാണിക്കുന്ന ശ്രദ്ധയിൽ അദ്ദേഹത്തോട് വലിയ ആദരവ് തോന്നുന്നു.മമ്മുക്കയ്ക്ക് സല്യൂട്ട്', ബാദുഷ കുറിച്ചു.
ഒാഗസ്റ്റ് 6 നായിരുന്നു മമ്മൂട്ടിയുടെ സിനിമാപ്രവേശത്തിന്റെ അൻപതു വർഷം പൂർത്തിയായത്.

സന്തോഷ് പണ്ഡിറ്റിന്റെ ആ യാത്ര ഈ കുടുംബത്തിന് സഹായം നൽകാൻ;കൈയ്യടിച്ച് സോഷ്യൽ മീഡിയസന്തോഷ് പണ്ഡിറ്റിന്റെ ആ യാത്ര ഈ കുടുംബത്തിന് സഹായം നൽകാൻ;കൈയ്യടിച്ച് സോഷ്യൽ മീഡിയ

മുകേഷേട്ടന്‍ വന്നപ്പോള്‍ മായാവി വരെ ചമ്മിപ്പോയി! എന്തിനും ഏതിനും വിളിക്കാം... ബൈഡന്‍ വരെ സജസ്റ്റ് ചെയ്തുമുകേഷേട്ടന്‍ വന്നപ്പോള്‍ മായാവി വരെ ചമ്മിപ്പോയി! എന്തിനും ഏതിനും വിളിക്കാം... ബൈഡന്‍ വരെ സജസ്റ്റ് ചെയ്തു

English summary
BJP leders fecilitates mammooty for his 50 th year of cinema journey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X