കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമ്മനമോ സുരേന്ദ്രനോ അല്ല.. വട്ടിയൂർക്കാവിൽ അപ്രതീക്ഷിത സ്ഥാനാർത്ഥിയെ ഇറക്കാൻ ബിജെപി!

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനം നിയമസഭാ ഉപതിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കാനൊരുങ്ങുകയാണ്. സംസ്ഥാനത്തെ ആറ് നിയമസഭാ സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. കേരള നിയമസഭയില്‍ അംഗബലം ഉയര്‍ത്താന്‍ ബിജെപിക്ക് ലഭിച്ചിരിക്കുന്ന സുവര്‍ണാവസരമാണ് വരുന്ന ഉപതിരഞ്ഞെടുപ്പ്.

കോന്നിയിലും മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവിലും ഇക്കുറി ബിജെപിക്ക് വന്‍ പ്രതീക്ഷകളാണുളളത്. വട്ടിയൂര്‍ക്കാവും മഞ്ചേശ്വരവും ബിജെപിക്ക് കഴിഞ്ഞ തവണ കഷ്ടിച്ച് നഷ്ടപ്പെട്ട് പോയ സീറ്റുകളാണ്. ഇക്കുറി ഇവ പിടിക്കാന്‍ അപ്രതീക്ഷിത നീക്കങ്ങള്‍ക്കാണ് പാര്‍ട്ടി കച്ചമുറുക്കുന്നത്.

രണ്ടാമനായ കുമ്മനം

രണ്ടാമനായ കുമ്മനം

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ വിജയിച്ച് കോണ്‍ഗ്രസിന്റെ കെ മുരളീധരന്‍ ആയിരുന്നു. 7622 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു മുരളീധരന്റെ വിജയം. അന്ന് സിപിഎം സ്ഥാനാര്‍ത്ഥി ടിഎന്‍ സീമയെ മൂന്നാമതാക്കി ബിജെപിയുടെ കുമ്മനം രാജശേഖരനാണ് വട്ടിയൂര്‍ക്കാവില്‍ രണ്ടാമത് എത്തിയത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ ഒ രാജഗോപാല്‍ മുന്നിലെത്തിയിരുന്നു.

അപ്രതീക്ഷിത നീക്കം

അപ്രതീക്ഷിത നീക്കം

എന്നാല്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ ശശി തരൂരിലൂടെ കോണ്‍ഗ്രസ് ലീഡ് പിടിച്ചു. മൂവായിരം വോട്ടുകളുടെ ലീഡ് തരൂരിന് ഉണ്ടായിരുന്നു. കുമ്മനം ഇവിടെ രണ്ടാമത് എത്തി. വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കുമ്മനം തന്നെ സ്ഥാനാര്‍ത്ഥിയായേക്കും എന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ ബിജെപിയുടെ നീക്കം മറ്റൊരു വഴിക്കാണ്. അപ്രതീക്ഷിതനായ ഒരാളാവും വട്ടിയൂര്‍ക്കാവിലെത്തുക.

ബി രാധാകൃഷ്ണ മേനോൻ

ബി രാധാകൃഷ്ണ മേനോൻ

ബിജെപി മുതിര്‍ന്ന നേതാവ് ബി രാധാകൃഷ്ണ മേനോന്റെ പേരാണ് വട്ടിയൂര്‍ക്കാവില്‍ ഏറ്റവും ഒടുവില്‍ പറഞ്ഞ് കേള്‍ക്കുന്നത്. കുമ്മനം രാജശേഖരനെ പാര്‍ട്ടി ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ത്താനാണ് സാധ്യത. തെക്കന്‍ കേരളം പിടിക്കുക എന്ന ബിജെപിയുടെ അടുത്ത ലക്ഷ്യത്തിന് സഹായകരമാകുന്ന വിധത്തില്‍ ഉപാദ്ധ്യക്ഷ പദവി പോലുളള ചുമതലകളാവും കുമ്മനത്തിന് ഇനി ലഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്‍എസ്എസ് പിന്തുണ

എന്‍എസ്എസ് പിന്തുണ

വട്ടിയൂര്‍ക്കാവില്‍ ഇക്കുറി ജയിക്കണം എങ്കില്‍ എന്‍എസ്എസ് പിന്തുണ തങ്ങള്‍ക്കാവണം എന്ന് ബിജെപി കണക്ക് കൂട്ടുന്നു. അതുകൊണ്ട് തന്നെ എന്‍എസ്എസിന് കൂടി താല്‍പര്യമുളള ഒരു സ്ഥാനാര്‍ത്ഥി എന്ന നിലയ്ക്കാണ് രാധാകൃഷ്ണ മേനോനെ ബിജെപി പരിഗണിക്കുന്നത് എന്നാണ്. എന്‍എസ്എസ് നേതൃത്വവുമായി ഇദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട് എന്നാണ് പ്ലസ് പോയിന്റ്.

മൂന്നാമതായ സുരേന്ദ്രൻ

മൂന്നാമതായ സുരേന്ദ്രൻ

എന്‍എസ്എസ് താല്‍പര്യം പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പരിഗണിക്കാത്തത് തിരിച്ചടിയായെന്ന വിലയിരുത്തല്‍ ബിജെപിക്കുണ്ട്. പിഎസ് ശ്രീധരന്‍ പിളളയെ ആയിരുന്നു പത്തനംതിട്ടയില്‍ എന്‍എസ്എസിന് താല്‍പര്യം. എന്നാല്‍ ബിജെപി പരീക്ഷിച്ചത് കെ സുരേന്ദ്രനെ ആയിരുന്നു. പത്തനംതിട്ട ഫലം വന്നപ്പോള്‍ കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്ത് ആയി. വട്ടിയൂര്‍ക്കാവില്‍ ഇതാവര്‍ത്തിക്കരുതെന്ന് ബിജെപി കണക്ക് കൂട്ടുന്നു.

ശബരിമലയിലെ ഇടപെടൽ

ശബരിമലയിലെ ഇടപെടൽ

ശബരിമല വിഷയത്തില്‍ രാധാകൃഷ്ണ മേനോന്‍ നടത്തിയ ഇടപെടലുകളും അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് എന്‍എസ്എസ് പിന്തുണ കിട്ടാന്‍ ഉപകരിക്കുമെന്നും ബിജെപി കരുതുന്നു. ശബരിമലയിലെ യുവതീ പ്രവേശനത്തിന് എതിരായി സുപ്രീം കോടതിയില്‍ റിവ്യൂ പെറ്റീഷന്‍ നല്‍കിയവരുടെ കൂട്ടത്തില്‍ ബിജെപിയില്‍ നിന്ന് ബി രാധാകൃഷ്ണനുമുണ്ട്. എന്‍എസ്എസിന്റെ പിന്തുണ കൂടി കിട്ടിയാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ വട്ടിയൂര്‍ക്കാവില്‍ രണ്ടാം എംഎല്‍എ ഉറപ്പാണെന്നാണ് ബിജെപി കരുതുന്നത്.

അകത്ത് ഒത്തു പിടിച്ച് എംപിമാർ, പുറത്ത് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്, അനക്കമില്ലാതെ രാഹുൽ ഗാന്ധി!അകത്ത് ഒത്തു പിടിച്ച് എംപിമാർ, പുറത്ത് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്, അനക്കമില്ലാതെ രാഹുൽ ഗാന്ധി!

'ആരുടേയും പിതൃസ്വത്തല്ല ഇന്ത്യ'! കന്നി പ്രസംഗത്തിൽ മോദിയേയും ബിജെപിയേയും വിറപ്പിച്ച് മഹുവ!'ആരുടേയും പിതൃസ്വത്തല്ല ഇന്ത്യ'! കന്നി പ്രസംഗത്തിൽ മോദിയേയും ബിജെപിയേയും വിറപ്പിച്ച് മഹുവ!

English summary
BJP likely to field B Radhakrishna Menon in Vattiyoorkkavu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X