Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തരേന്ത്യയിൽ പയറ്റിയ തന്ത്രം കേരളത്തിലും ഇറക്കും; ലക്ഷ്യം തൃശൂർ അടക്കം 4 സീറ്റുകൾ

തിരുവനന്തപുരം: തൃശൂരിൽ നടന്ന സ്ത്രീ ശക്തി സംഗമത്തോടെ കേരളത്തിൽ ബി ജെ പിയുടെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമായിരിക്കുകയാണ്. വളരെ പെട്ടെന്ന് തന്നെ സ്ഥാനാർത്ഥികളെ കണ്ടെത്തി പ്രചരണത്തിൽ മേൽക്കൈ നേടിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് നേതൃത്വം. ഉത്തരേന്ത്യയിൽ നിയമസഭ തിരഞ്ഞെടുപ്പിൽ ഈ നീക്കം ഏറെ ഗുണം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സമാന തന്ത്രം ഇവിടേയും നടപ്പാക്കാൻ ഒരുങ്ങുന്നത്.

മികച്ച സ്ഥാനാർത്ഥികൾക്കായി പ്രത്യേക സർവ്വേ തന്നെ പാർട്ടിയുടെ നേതൃത്വത്തിൽ കേരളത്തിൽ നടത്തിയിട്ടുണ്ട്.. ഇതിന്റെ അടിസ്ഥാനത്തിൽ ഈ മാസം അവസാനത്തോടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിൽ ബി ജെ പി ഊന്നൽ നൽകുന്ന 4 മണ്ഡലങ്ങൾ ഉണ്ട്. അരയും തലയും മുറുക്കി ഇറങ്ങിയാൽ ഇവിടങ്ങളിൽ അട്ടിമറി തന്നെ ഉണ്ടാക്കാൻ സാധിക്കുമെന്നാണ് ബി ജെ പി കരുതുന്നത്. അത്തരത്തിലൊരു മണ്ഡലമാണ് തൃശൂർ.

2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ നടൻ സുരേഷ് ഗോപിയായിരുന്നു ബി ജെ പിക്ക് വേണ്ടി തൃശൂരിൽ മത്സരിച്ചത്.. ഞെട്ടിക്കുന്ന പ്രകടമായിരുന്നു അന്ന് താരം കാഴ്ചവെച്ചത്. 2014 ലെ ബി ജെ പി സ്ഥാനാർത്ഥിയായ കെ പി ശ്രീശൻ നേടിയതിനേക്കാൾ 28.2 ശതമാനം വോട്ട് അധികമായി നേടാൻ സുരേഷ് ഗോപിക്ക് സാധിച്ചു. വെറും 11.15 ശതമാനം വോട്ട് മാത്രമായിരുന്നു ശ്രീശന് ലഭിച്ചത്.

bjpnew1-

ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സുരേഷ് ഗോപി തന്നെയായിരിക്കും മണ്ഡലത്തിൽ ബി ജെ പിക്ക് വേണ്ടി ഇത്തവണയും കളത്തിലിറങ്ങുക. അദ്ദേഹത്തിന്റെ സ്വീകാര്യത വോട്ടായി മാറുമെന്ന് ബി ജെ പി കരുതുന്നുണ്ട്. മാത്രമല്ല ക്രിസ്ത്യൻ വോട്ടുകൾ ലക്ഷ്യം വെച്ച് നടത്തിയ പരിപാടികൾ വിജയം കണ്ടെന്നും തിരഞ്ഞെടുപ്പിൽ ഈ വോട്ടുകളും സുരേഷ് ഗോപിക്ക് അനുകൂലമാകുമെന്നും നേതൃത്വം കരുതുന്നുണ്ട്. അതേസമയം കോൺഗ്രസിന് വേണ്ടി ടിഎൻ പ്രതാപൻ തന്നെയായിരിക്കും ഇത്തവണയും മത്സരിച്ചേക്കുക. സി പി ഐയ്ക്ക് വേണ്ടി വി എസ് സുനിൽകുമാറും. ഈ സാഹചര്യത്തിൽ മതേതര വോട്ടുകൾ ഭിന്നിക്കുമെന്നും നേട്ടം കൊയ്യാനാകുമെന്നും ബി ജെ പി കരുതുന്നുണ്ട്.

തൃശൂർ പോലെ തന്നെ ബി ജെ പിക്ക് വലിയ പ്രതീക്ഷയുള്ള മണ്ഡലമാണ് തിരുവനന്തപുരം. കഴിഞ്ഞ രണ്ട് ലോക്സഭ തിരഞ്ഞെടുപ്പിലും ഇവിടെ രണ്ടാം സ്ഥാനത്ത് എത്താൻ ബി ജെ പിക്ക് സാധിച്ചിരുന്നു. 2014 ൽ ഒ രാജഗോപാലിലൂടെ 282336 വോട്ടായിരുന്നു (32.2ശതമാനം) ബി ജെ പി മണ്ഡലത്തിൽ നേടിയത്. അന്ന് തരൂരിന് 34.09 ശതമാനം വോട്ടുകൾ മാത്രമായിരുന്നു ലഭിച്ചത്. 2019 ൽ കുമ്മനം രാജശേഖരൻ 316142 (41 ശതമാനം) വോട്ടുകളും നേടി. ഇത്തവണ മണ്ഡലത്തിൽ ദേശീയ നേതാവിനെ ബി ജെ പി പരിഗണിക്കുമെന്ന സൂചനയുണ്ട്. മന്ത്രി എ ജയശങ്കർ, നിർമ്മല സീതാരാമൻ എന്നിവരുടെ പേരുകളാണ് ബി ജെ പി പരിഗണിക്കുന്നത്.

പത്തനംതിട്ടയാണ് ബി ജെ പിയുടെ എ പ്ലസ് ലിസ്റ്റിൽ ഉള്ള മറ്റൊരു മണ്ഡലം. 2009 മുതൽ യു ഡി എഫിലെ ആന്റോ ആന്റണിയാണ് മണ്ഡലത്തിൽ വിജയിക്കുന്നത്. 2019 ൽ ശബരിമല സമരങ്ങളുടെ പശ്ചാത്തലത്തിൽ കെ സുരേന്ദ്രനിലൂടെ വോട്ട് വിഹിതം ഉയർത്താൻ ബിജെപിക്ക് സാധിച്ചിരുന്നു. മണ്ഡലത്തിലെ ക്രിസ്ത്യൻ വോട്ടുകൾ അനുകൂലമായാൽ മുന്നേറ്റം ഉണ്ടാക്കാൻ ആകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

മണ്ഡലത്തിൽ ഏകദേശം 35% ക്രിസ്ത്യൻ വോട്ടർമാരാണുള്ളത്. 58 ശതമാനമാണ് ഹിന്ദു വോട്ടർമാർ. ക്രിസ്ത്യൻ വോട്ടുകളും തങ്ങൾക്ക് അനുകൂലമാക്കാനാണ് ബി ജെ പി ശ്രമം. അതേസമയം ക്രിസ്ത്യൻ വോട്ടുകൾ ഇവിടെ കോൺഗ്രസിൽ നിന്ന് സി പി എമ്മിലേക്ക് ചായുന്നതായാണ് 2021 ലെ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. മണ്ഡലത്തിലെ 7 നിയസഭ മണ്ഡലങ്ങളിലും സി പി എം ആയിരുന്നു കഴിഞ്ഞ തവണ വിജയിച്ചത്.

തിരുവനന്തപുരത്തിനും തൃശ്ശൂരിനുമൊപ്പം എ ക്ലാസ് പരിവേഷമുള്ള ബി ജെ പി മണ്ഡലമാണ് ആറ്റിങ്ങല്‍. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രനിലൂടെ മിന്നുന്ന പ്രകടനമായിരുന്നു ബി ജെ പി കാഴ്ചവെച്ചത്. ഇവിടെ 24 ശതമാനം വോട്ട് നേടാൻ പാർട്ടിക്ക് കഴിഞ്ഞിരുന്നു. മുരളീധരനിലൂടെ നേട്ടം കൊയ്യാമെന്ന് ബി ജെ പി പ്രതീക്ഷ പുലർത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+