കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ തുടച്ചുനീക്കി കോണ്‍ഗ്രസ്; കാസര്‍കോട് വീണ്ടും ഭരണം പോയി, രണ്ടാമത്തെ അടി!! ഇനി നാളെ

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: യുഡിഎഫിന്റെ തന്ത്രപരമായ നീക്കത്തിന് മുന്നില്‍ ബിജെപിക്ക് അടിപതറി. ജില്ലയിലെ എന്‍മകജെ പഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി. എല്‍ഡിഎഫ് പിന്തുണയോടെയാണ് യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. പ്രമേയം പാസായതോടെ ബിജെപിക്ക് ഭരണംപോയി. ജില്ലയില്‍ ഇത് രണ്ടാം തവണയാണ് ഇരുമുന്നണികളുടെ കൈകോര്‍ക്കലില്‍ ബിജെപിക്ക് അടി കിട്ടുന്നത്. നാളെ മറ്റൊരു അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കുന്നുണ്ട്. ബിജെപിയുടെ ഭരണങ്ങള്‍ ജില്ലയില്‍ ഓരോന്നായി നഷ്ടപ്പെടുന്ന കാഴ്ചയാണിപ്പോള്‍. വിവരങ്ങള്‍ ഇങ്ങനെ...

ബിജെപിക്കെതിരെ

ബിജെപിക്കെതിരെ

ബിജെപി പ്രതിനിധിയായി വിജയിച്ച രൂപവാണി ആര്‍ ഭട്ടായിരുന്നു എന്‍മകജെ പഞ്ചായത്ത് പ്രസിഡന്റ്. കോണ്‍ഗ്രസ് അംഗം വൈ ശാരദയാണ് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ഇന്ന് രാവിലെ നടന്ന വോട്ടെടുപ്പില്‍ പ്രമേയം പാസായി. എല്‍ഡിഎഫ് അംഗങ്ങള്‍ പിന്തുണച്ചു.

പഞ്ചായത്ത് ഭരണസമിതി

പഞ്ചായത്ത് ഭരണസമിതി

17 അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് പഞ്ചായത്ത് ഭരണസമിതി. ബിജെപിക്ക് ഏഴ് അംഗങ്ങളാണ് പഞ്ചായത്തിലുള്ളത്. യുഡിഎഫിനും ഏഴ് അംഗങ്ങള്‍. എല്‍ഡിഎഫിനാകട്ടെ മൂന്ന് അംഗങ്ങളുണ്ട്. യുഡിഎഫ് കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നു.

നറുക്കെടുത്തപ്പോള്‍ ബിജെപി

നറുക്കെടുത്തപ്പോള്‍ ബിജെപി

ബിജെപിയും യുഡിഎഫും തുല്യ എണ്ണം സീറ്റുകള്‍ പിടിച്ചപ്പോള്‍ നറുക്കെടുപ്പിലൂടെയാണ് ബിജെപി ഭരണം പിടിച്ചത്. ജില്ലയിലെ കാറടഡുക്ക പഞ്ചായത്തില്‍ അടുത്തിടെ സമാനമായ രീതിയില്‍ ബിജെപിക്ക് അധികാരം നഷ്ടമായിരുന്നു. തൊട്ടുപിന്നാലെയാണ് മറ്റൊരു അടികൂടി ബിജെപിക്ക് ലഭിച്ചിരിക്കുന്നത്.

മുമ്പ് അവിശ്വാസ പ്രമേയം വന്നപ്പോള്‍

മുമ്പ് അവിശ്വാസ പ്രമേയം വന്നപ്പോള്‍

2016ല്‍ യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാല്‍ അന്ന് ക്വാറം തികയാത്തത് കൊണ്ട് പ്രമേയം പരാജയപ്പെടുകയായിരന്നു. രണ്ടാമൂഴത്തില്‍ എല്‍ഡിഎഫ് പിന്തുണച്ചത് യുഡിഎഫിന് നേട്ടമായി. തുടര്‍നടപടികള്‍ എന്താണെന്ന് നേതാക്കള്‍ പ്രതികരിച്ചിട്ടില്ല.

നാളെ അടുത്ത വോട്ട്

നാളെ അടുത്ത വോട്ട്

വൈസ് പ്രസിഡന്റിനെതിരെ മുസ്ലിം ലീഗ് പ്രതിനിധി സിദ്ദീഖ് ഒളമുഗറാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നിട്ടുള്ളത്. വ്യാഴാഴ്ച ഈ പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കും. എല്‍ഡിഎഫ് പിന്തുണച്ചാല്‍ പ്രമേയം പാസാകും. ഇത് തടയാനുള്ള ചില നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നാണ് വിവരം.

കാറഡുക്കയില്‍ സംഭവിച്ചത്

കാറഡുക്കയില്‍ സംഭവിച്ചത്

കാറഡുക്ക പഞ്ചായത്തില്‍ ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടത് എല്‍ഡിഎഫ് കൊണ്ടുവന്ന പ്രമേയം പാസായതോടെയാണ്. എല്‍ഡിഎഫ് കൊണ്ടുവന്ന പ്രമേയത്തിന് യുഡിഎഫ് പിന്തുണ നല്‍കി. എന്‍മകജെയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രമേയത്തിന് എല്‍ഡിഎഫും പിന്തുണ നല്‍കി.

 സിദ്ദീഖ് വധം

സിദ്ദീഖ് വധം

ബിജെപിക്കെതിരെ ശക്തമായ നീക്കം നടത്താനാണ് യുഡിഎഫ് തീരുമാനം. കഴിഞ്ഞ ദിവസം സിപിഎം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദീഖ് കൊല്ലപ്പെട്ട സാഹചര്യവും ജില്ലയില്‍ സജീവ രാഷ്ട്രീയ ചര്‍ച്ചയാണ്. ബിജെപി ബന്ധമുള്ളവരാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് നല്‍കുന്ന വിവരം.

 ബിജെപിയെ പ്രതിരോധിക്കുക

ബിജെപിയെ പ്രതിരോധിക്കുക

ബിജെപിയെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് നീക്കം. ഇതിന് പ്രത്യേക പദ്ധതി ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസ് ആവിഷ്‌കരിച്ചിട്ടുണ്ട്. ഈ നിലപാടാണ് കാറഡുക്കയില്‍ സിപിഎം കൊണ്ടുവന്ന പ്രമേയം പിന്തുണയ്ക്കാന്‍ കാരണം. 18 വര്‍ഷമായി ബിജെപി അധികാരത്തിലിരിക്കുന്ന പഞ്ചായത്തായിരുന്നു കാറഡുക്ക.

 കാറഡുക്കയിലെ കണക്ക്

കാറഡുക്കയിലെ കണക്ക്

കാറഡുക്കയില്‍ പതിനഞ്ച് അംഗ സമിതിയാണ്. ബിജെപിക്ക് ഏഴ് അംഗങ്ങളുണ്ട്. സിപിഎമ്മിന് അഞ്ചും ലീഗിന് രണ്ടും കോണ്‍ഗ്രസിന് ഒരു അംഗവുമുണ്ട്. യുഡിഎഫ് പിന്തുണച്ചപ്പോള്‍ എട്ട് വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. പഞ്ചായത്തിലെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയാണ് സിപിഎം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.

 ബിജെപിയുടെ ഏകാധിപത്യം

ബിജെപിയുടെ ഏകാധിപത്യം

കാറഡുക്കയില്‍ ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് പ്രമേയം അനുകൂലിച്ചതെന്ന് യുഡിഎഫ് നേതാക്കള്‍ പ്രതികരിച്ചിരുന്നു. എന്‍മകജെയിലും ബിജെപിയുടെ ഏകാധിപത്യവും വികസന മുരടിപ്പും ചോദ്യം ചെയ്താണ് പ്രമേയം കൊണ്ടുവന്നത്. ഇനി മധൂരും ബെള്ളൂരുമാണ് ബിജെപിയുടെ ഭരണമുള്ളത്.

 ദേശീയ നീക്കം ഇങ്ങനെ

ദേശീയ നീക്കം ഇങ്ങനെ

ദേശീയ തലത്തിലും കോണ്‍ഗ്രസ് ബിജെപി വിരുദ്ധ സഖ്യത്തിന് ശ്രമിക്കുകയാണ്. പ്രാദേശിക കക്ഷികളുമായി ചേര്‍ന്ന് ബിജെപി വിരുദ്ധ സഖ്യമുണ്ടാക്കാനാണ് തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറിലും കര്‍ണാടകയിലും കോണ്‍ഗ്രസ് ഇത്തരം സഖ്യം ഉറപ്പിച്ചിട്ടുണ്ട്. യുപിയില്‍ ചര്‍ച്ച അന്തിമഘട്ടത്തിലാണ്.

വിധി കേട്ട് പൊട്ടിക്കരഞ്ഞ് സ്റ്റാലിന്‍; കരഞ്ഞുകൊണ്ട് രാജ എത്തി, വിതുമ്പല്‍ കൂട്ടക്കരച്ചിലായി!!വിധി കേട്ട് പൊട്ടിക്കരഞ്ഞ് സ്റ്റാലിന്‍; കരഞ്ഞുകൊണ്ട് രാജ എത്തി, വിതുമ്പല്‍ കൂട്ടക്കരച്ചിലായി!!

English summary
BJP second losses power in Kasarkod, Enmakaje Panchayath is now
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X