കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കീഴടങ്ങില്ല കീഴാറ്റൂർ'... 'വയൽക്കിളികളെ' കെണിവച്ച് പിടിക്കാൻ ബിജെപി, കണ്ണൂരിലേക്ക് മാർച്ച്!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: പിണറായി സർക്കാരിനെയും സിപിഎമ്മിനെയും മുൾമുനയിൽ നിർത്തിയ സമരമായിരുന്നു കീഴാറ്റൂരിലെ വയൽക്കിളികളുടെ സമരം. തളിപ്പറമ്പിൽ വയൽ നികത്തി ബൈപ്പാസ് റോഡ് വരുന്നതിനെതിരെയാണ് വയൽക്കിളികൾ സമരം നടത്തുന്നത്. രണ്ടാം ഘട്ട സമരമാണ് ഇപ്പോൾ നടക്കുന്നത്. സമരത്തിന് പൂർണ്ണ പിന്തുണയുമായി ഇപ്പോൾ ബിജെപി എത്തിയിരിക്കുകയാണ്.

കീഴാറ്റൂരില്‍ വയല്‍ നികത്തിയുള്ള ബൈപാസ് നിര്‍മാണം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നാവശ്യപ്പെട്ട് കീഴാറ്റൂരില്‍ നിന്നും കണ്ണൂരിലേക്ക് ഇന്ന് ബിജെപി മാര്‍ച്ച്. വയല്‍ക്കിളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ബിജെപി സംഘടിപ്പിക്കുന്ന കര്‍ഷക രക്ഷാ മാര്‍ച്ച് നടക്കുന്നത്. പികെ കൃഷ്ണദാസാണ് മാർച്ച് നയിക്കുന്നത്. ബിജെപി ദേശീയ സെക്രട്ടറപി രാഹുൽ സിൻഹയാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. 'കീഴടങ്ങില്ല കീഴാറ്റൂർ' എന്ന മുദ്രാവാക്യമുയർത്തിയാണ് മാർച്ച്.

ആയിരകണക്കിന് ബിജെപി പ്രവർത്തകർ

ആയിരകണക്കിന് ബിജെപി പ്രവർത്തകർ

മാർച്ചിൽ ആയിരക്കണക്കിന് ബിജെപി പ്രവർത്തകർ പങ്കെടുത്തു. കീഴാറ്റൂര്‍ വയലില്‍ റോഡ് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ അവസാനിപ്പിക്കുക, മണ്ണിന് വേണ്ടി പോരാടുന്ന സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുക, ജനപ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ തയാറാവുക, ബദല്‍ റോഡിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് മാർച്ചിലൂടെ ബിജെപി ഉന്നയിക്കുന്നത്. ശോഭ സുരേന്ദ്രന്‍, എംടി രമേശ്, എഎന്‍ രാധാകൃഷ്ണന്‍, ചലച്ചിത്ര സംവിധായകന്‍ അലി അക്ബര്‍, നടി മേനകാ സുരേഷ് തുടങ്ങിയവര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്. വൈകിട്ട് ആറിന് കണ്ണൂരിൽ മാർച്ച് സമാപിക്കും.

കേരളം കീഴാറ്റൂരിലേക്ക്...

കേരളം കീഴാറ്റൂരിലേക്ക്...


കേരളം കീഴാറ്റൂർ എന്ന മുദ്രാവാക‌്യമുയർത്തി തളിപ്പറമ്പിൽ നിന്നും കീഴാറ്റൂിലേക്ക് ഇതിന് മുമ്പ് മാർച്ച് നടന്നിരുന്നു. സിപിഎം ഒഴികെയുള്ള എല്ലാ പാർട്ടികളും ഈ മാർച്ചിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. കോൺഗ്രസ് നേതാവ് വിഎം സുധീരൻ, കെ സുധാകരൻ, പിസി ജോർജ്, എംപി സുരേഷ്ഗോപി തുടങ്ങിയവർ പങ്കെടുത്തിരുന്നു. അതിനുശേഷം ബിജെപി സമരം ഹൈജാക്ക് ചെയ്തെന്ന തരത്തിൽ വാർത്തകളും വന്നിരുന്നു. വയൽക്കിളികൾക്കിടയിൽ തന്നെ ഇത്തരത്തിൽ അഭിപ്രായ വ്യത്യാസം ഉടലെടുത്തിരുന്നു. ഈ മാർച്ചോടെയാണ് വയൽക്കിളികൾ രണ്ടാംഘട്ട സമരത്തിന് തുടക്കം കുറിച്ചത്. സിപിഎം കത്തിച്ച സമരപന്തൽ സമരസമിതി പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു.

ലോങ് മാർച്ച് തിരുവനന്തപുരത്തേക്ക്...

ലോങ് മാർച്ച് തിരുവനന്തപുരത്തേക്ക്...


കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയുമായി ദില്ലിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ വയൽക്കിളികൾ സന്തോഷിച്ചിരുന്നു. എന്നാൽ ഗഡ്ക്കരിയുമായി നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി കീഴാറ്റൂർ പ്രശ്നം ചർച്ച ചെയ്തിരുന്നില്ല. സമരക്കാർ ഉന്നയിക്കുന്ന കാര്യങ്ങൾ സർക്കാർ ഗൗരവ പൂർവ്വം പരിഗണിക്കുന്നില്ലെങ്കിൽ തിരുവനന്തപുരത്തേക്ക് ലോങ് മാർച്ച് നടത്തുമെന്ന് വയൽക്കിളികളുടെ നേതാവ് സുരേഷ് കീഴാറ്റൂർ നേരത്തെ പറഞ്ഞിരുന്നു. കീഴാറ്റൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന ലോങ് മാർച്ചിന്റെ വിശദാംശങ്ങൾ പിന്നീട് തീരുമാനിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിന് ശേഷമാണ് വയൽക്കിളികൾക്ക് ഐക്യദാർഢ്യവുമായി ബിജെപി കണ്ണൂരിലേക്ക് കർഷക മാർച്ച് സംഘടിപ്പിക്കുന്നത്.

ഇനി ചർച്ചയ്ക്കില്ലെന്ന് മുഖ്യമന്ത്രി

ഇനി ചർച്ചയ്ക്കില്ലെന്ന് മുഖ്യമന്ത്രി


അതേസമയം കീഴാറ്റൂർ പ്രശ്ന പരിഹാരത്തിനായി വയൽക്കിളി സമരസംഘടനയുമായി ചർച്ച ചെയ്യണമെന്ന സിപിഎം പോളിറ്റ് ബ്യൂറോയുടെ നിർദേശം മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിയിരുന്നു. തലകുനിക്കുന്നത് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നാണ് പിണറായി വിജയന്റെ നിലപാട്. പിബിയുടെ ദൂതുമായെത്തിയ എസ് രാമചന്ദ്രൻ പിള്ളയെ യാതൊരു കാരണവശാലും ചർച്ചയ്ക്ക് തയ്യാറല്ലെന്ന നിലപാടിൽ മുഖ്യമന്ത്രി മടക്കുകയായിരുന്നു. കീഴാറ്റൂരിൽ ഭൂരിപക്ഷം വയലുടമകളും ഭൂമി വിട്ടുകൊടുക്കാൻ സമ്മതിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. അതിന്യൂനപക്ഷത്തിന്റെ സമ്മർദ്ദത്തിന് സർക്കാർ തലകുനിച്ചാൽ സ്ഥലമെടപ്പുകൾക്കെതിരെ സംസ്ഥാനത്ത് നടക്കുന്ന മറ്റ് സമരങ്ങൾ ശക്തിയാർജിക്കുമെന്നും സർക്കാർ ഭയക്കുന്നുണ്ട്.

<strong>ലണ്ടന്‍ കുരുതിക്കളമാകുന്നു, മൂന്നുമാസത്തിനിടെ 46 കൊലപാതകങ്ങള്‍, ന്യൂയോര്‍ക്കിനെ കടത്തിവെട്ടും!!</strong>ലണ്ടന്‍ കുരുതിക്കളമാകുന്നു, മൂന്നുമാസത്തിനിടെ 46 കൊലപാതകങ്ങള്‍, ന്യൂയോര്‍ക്കിനെ കടത്തിവെട്ടും!!

<strong>പോൺ മൂവി ഏറ്റവും പോസിറ്റീവ് മൂവി; പറഞ്ഞത് പെൺകുട്ടി, പിന്നീട് സോഷ്യൽ മീഡിയയിൽ സംഭവിച്ചത്...</strong>പോൺ മൂവി ഏറ്റവും പോസിറ്റീവ് മൂവി; പറഞ്ഞത് പെൺകുട്ടി, പിന്നീട് സോഷ്യൽ മീഡിയയിൽ സംഭവിച്ചത്...

English summary
BJP march in Keezhattoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X