കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്കപ്പ് മര്‍ദനം: അത്തോളി പൊലീസ് സ്‌റ്റേഷനിലേക്ക് ബിജെപി മാര്‍ച്ച്‌, സര്‍ക്കാരിനും രൂക്ഷവിമര്‍ശനം!

Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാനത്ത് പോലീസ് സ്റ്റേഷന്‍ മര്‍ദ്ദനങ്ങള്‍ സംഭവത്തില്‍ ബിജെപി സര്‍ക്കാരിനെതിരെ. സാധാരണക്കാര്‍ക്ക് നീതി നിഷേധിക്കുന്ന ഇടങ്ങളായി പോലീസ് സ്റ്റേഷനുകള്‍ മാറിയിരിക്കുകയാണ്. പോലീസ് സ്റ്റേഷന്‍ എന്ന പേര് മാറ്റി സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് എന്നാക്കി മാറ്റുകയായിരിക്കും ഉചിതമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് ടിപി ജയചന്ദ്രന്‍ പറഞ്ഞു. വരാപ്പുഴ മോഡല്‍ ലോക്കപ്പ് മര്‍ദ്ദനത്തിന് ഇരയായ പുത്തഞ്ചേരി അനൂപിനെ മര്‍ദ്ദിച്ച എസ്‌ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് അത്തോളി പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പോലീസ് മര്‍ദ്ദനത്തിന്റെ ഭീകരത മനസ്സിലാക്കാന്‍ സ്റ്റേഷനുള്ളില്‍ സ്ഥാപിച്ച സിസിടിവി പരിശോധിച്ചാല്‍ മതി. എന്നാല്‍ ഇതുവരെ അത് പരിശോധിക്കാന്‍ പോലീസ് മേധാവികള്‍ തയ്യാറായിട്ടില്ല. ഒരു എഎസ്‌ഐയുടെ ദുരഭിമാനം സംരക്ഷിക്കാന്‍ പാവപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവറെ കുരുതികൊടുക്കാന്‍ തയ്യാറായ പോലീസിന്റെ നടപടി മനുഷ്യത്വ രഹിതമാണ്. ഉടന്‍ നടപടി എടുക്കുമെന്ന് റൂറല്‍ എസ്പി ഉറപ്പു തന്നിട്ടും അത് നടപ്പായില്ല. ഭരണ വര്‍ഗ്ഗത്തിന്റെ മര്‍ദ്ദന ഉപകരണമായി പോലീസ് മാറിയിരിക്കുന്നുവെന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. സിപിഎം നേതൃത്വത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന പോലീസ് നീതി നിഷേധിക്കുന്നതില്‍ മത്സരിക്കുകയാണ്. വേളംകോട് ജ്യോത്സ്‌നക്കും കുടുംബത്തിനും പോലീസില്‍ നിന്നുമുണ്ടായ ദുരനുഭവം പോലീസിന്റെ ക്രൂരതക്കുള്ള മറ്റൊരു തെളിവാണ് - അദ്ദേഹം പറഞ്ഞു.

bjprally

പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിന് ബിജെപി ബാലുശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറി ആര്‍എം കുമാരന്‍ അദ്ധ്യക്ഷതവഹിച്ചു. ബിജെപി മഹിളാ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാരാജന്‍, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ പി അരുണ്‍, എസ്‌സി എസ്ടി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ ഭരതന്‍ എന്നിവര്‍ സംസാരിച്ചു. സദാനന്ദന്‍ വാകയാട്, ടി അനൂപ്, ഷാലു ഇ, ലിജു പി, രാജേഷ് പുത്തഞ്ചേ രി,രാജേന്ദ്രന്‍ കുളങ്ങര, ബൈജു കൂമുള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ലോക്കപ്പ് മര്‍ദ്ദനത്തിന് വിധേയനായ അനൂപിന്റെ ഗുഡ്‌സ് ഓട്ടോറിക്ഷ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിഷേധമാര്‍ച്ചിനെത്തിയ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. മകനെ കൊല്ലാക്കൊല ചെയ്തിട്ടും മതിയാകാത്ത പോലീസ് മകന്റെ വാഹനം പിടിച്ചുവെച്ചത് എന്തിന്റെ പേരിലാണെന്ന് വ്യക്തമാക്കണമെന്ന് അനൂപിന്റെ അമ്മ തയ്യുള്ളതില്‍ നാണി ആവശ്യപ്പെട്ടു. വണ്ടി വിട്ടുതരുന്നില്ലെങ്കില്‍ പോലീസ് സ്റ്റേഷനു മുമ്പില്‍ സത്യഗ്രഹമിരിക്കുമെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. ബിജെപി നേതാക്കള്‍ സിഐയുമായി സംസാരിച്ചതിനെ തുടര്‍ന്ന്, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വാഹനം ഉടന്‍ വിട്ടു നല്‍കുമെന്ന ഉറപ്പില്‍ പ്രതിഷേധം അവസാനിപ്പിച്ചു.

English summary
BJP march to police regarding lock up attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X