കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല വിഷയം വീണ്ടും ചർച്ചയാകുന്നു; പ്രചാരണത്തിന് പ്രധാനമന്ത്രിയും എത്തിയേക്കും

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ശബരിമല വിഷയം പരോക്ഷമായി വീണ്ടും ചര്‍ച്ചയാകുന്നതില്‍ ബിജെപിക്ക് സന്തോഷം. സ്ഥാനാര്‍ഥി സുരേഷ്‌ ഗോപിക്ക് ചട്ടലംഘനത്തിന്റെ പേരില്‍ കലക്ടര്‍ ടിവി അനുപമ നോട്ടീസ് നല്‍കിയതു മറ്റിടങ്ങളിലും പ്രചാരണവിഷയമായെന്നാണു നേതാക്കളുടെ കണക്കുകുട്ടല്‍.

അടുത്തഘട്ടത്തില്‍ ശബരിമലയിലേക്ക് പ്രധാനമന്ത്രിയെ കൂടി കൊണ്ടുവരാനാണ് ആലോചന. ഇതിലൂടെ ശബരിമലവിഷയത്തിന്റെ പ്രാധാന്യം വര്‍ധിക്കുമെന്നും കണക്കുകൂട്ടുന്നു. പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ടു തീയതി നിശ്ചയിക്കും. നേരത്തെ ശബരിമല സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രിയും താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

കേന്ദ്രത്തിൽ കോൺഗ്രസ് സീറ്റുയർത്തും! ബിജെപിക്ക് സീറ്റ് കുറയും! പുതിയ സർവ്വേ ഫലം ഇങ്ങനെകേന്ദ്രത്തിൽ കോൺഗ്രസ് സീറ്റുയർത്തും! ബിജെപിക്ക് സീറ്റ് കുറയും! പുതിയ സർവ്വേ ഫലം ഇങ്ങനെ

modi

സുരക്ഷാഏജന്‍സികളുടെ കൂടി അഭിപ്രായം തേടിയശേഷം അന്തിമതീരുമാനമെടുക്കാനായിരുന്നു ധാരണ. പ്രധാനമന്ത്രിയെ ഇക്കാര്യം ധരിപ്പിക്കാന്‍ പാര്‍ട്ടി സംസ്ഥാനഘടകം തീരുമാനിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷണര്‍ മുമ്പു ശബരിമല പ്രചാരണവിഷയമാക്കുന്നതിനെതിരേ മുമ്പു മുന്നറിയിപ്പു നല്‍കിയിരുന്നു.

ശബരിമല വിശ്വാസങ്ങള്‍ സംരക്ഷിക്കുമെന്ന എന്‍ഡിഎയുടെ പ്രകടനപത്രിക സ്വാഗതം ചെയ്യുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു. ഇതിനായി നിയമപരമായും ഭരണഘടനാപരമായും ഉള്ള എല്ലാ സാധ്യതകളും ഉപയോഗിക്കും എന്ന പ്രഖ്യാപനമാണ് പ്രകടനപത്രികയെന്ന് പത്രസമ്മേളനത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമലയല്ലാതെ വേറൊന്നും പറയാനില്ലേ എന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷണര്‍ ചോദിച്ചതു നഗ്നമായ രാഷ്ട്രീയമാണ്. അത് എകെജി. സെന്ററിന്റെ ശബ്ദമാണ്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടല്‍ ബിജെപി ആഗ്രഹിക്കുന്നില്ല. കേരളം ഒറ്റയാന്‍ തുരുത്തല്ല. ഭരണഘടനയുടെ അന്ത:സത്ത നിരാകരിക്കരുത്. ദൈവനാമത്തില്‍ വോട്ടുചോദിക്കുന്നത് വിലക്കാം.

പെന്‍ഷന്‍കാര്‍ വോട്ടുചെയ്തില്ലെങ്കില്‍ ദൈവകോപമുണ്ടാകും എന്ന ദേവസ്വംമന്ത്രി കടകംപിള്ളിയുടെ നിലപാടിനെ കമ്മീഷന്‍ ശാസിച്ചിരിക്കുകയാണ്. സിപിഎമ്മില്‍ ശാസന എന്നതും ശിക്ഷയാണ്. ഈ സാഹചര്യത്തില്‍ ദേവസ്വംമന്ത്രി രാജിവയ്ക്കണം.
ശബരിമലയിലെ ആചാരം, അനുഷ്ഠാനം, വിശ്വാസം എന്നിവ നിലനിര്‍ത്തുമെന്ന കേന്ദ്ര എന്‍.ഡി.എയുടെ പ്രകടനപത്രിക ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ ബിജെപിക്കും സ്ഥാനാര്‍ഥികള്‍ക്കും അവകാശമുണ്ട്. അതിനെതിരേ പരാതിയുണ്ടെങ്കില്‍ കേന്ദ്ര തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥനെ സമീപിക്കാം.

ശബരിമല എന്നു കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് അലര്‍ജിയാണ്. കേന്ദ്ര മാനിഫെസ്‌റ്റോ പുറത്തുവന്നതോടെ സംസ്ഥാന ഉദ്യോഗസ്ഥ നിലപാട് അപ്രസക്തമായി. സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ എല്ലാത്തിനും മീതെയല്ലെന്ന കാര്യം വിനയപുരസരം ഓര്‍മിപ്പിക്കുകയാണെന്നും പറഞ്ഞു. ശബരിമല പ്രചാരണ വിഷയമാക്കരുത് എന്നത് സംബന്ധിച്ച വിവാദത്തിന് ഇനി അടിസ്ഥാനമില്ല. ഐഎഎസുകാര്‍ ഏതു നിയമത്തിനും അതീതരാണെന്ന ധാരണ വേണ്ട. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് ഒന്നും മിണ്ടിയിട്ടില്ല. പ്രകടനപത്രിക പുതുക്കാന്‍ അവര്‍ തയ്യാറാണോ എന്നും ചോദിച്ചു. സംസ്ഥാനത്ത് ബിജെപിക്ക് അനന്തസാധ്യതയാണെന്നും പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
BJP may bring Pm Modi to Kerala for election campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X