Get Updates
Get notified of breaking news, exclusive insights, and must-see stories!

അധികാരത്തിലേറിയാൽ മോഹൻലാലിനെ രാജ്യസഭയിലെത്തിക്കാൻ ബിജെപി, തലസ്ഥാനത്ത് സുരേഷ് ഗോപി?

തിരുവനന്തപുരം: പിഎസ് ശ്രീധരന്‍ പിളള പറഞ്ഞത് പോലെ തന്നെ കേരളത്തില്‍ ഇത് ബിജെപിയുടെ സുവര്‍ണാവസരമാണ്. ശബരിമലയില്‍ യുവതികള്‍ കയറേണ്ടതില്ല എന്ന് കരുതുന്ന ഭൂരിപക്ഷ ഹിന്ദുക്കളുടെ വികാരത്തെ ഉപയോഗപ്പെടുത്തി സംസ്ഥാനത്ത് ഇതുവരെ ഇല്ലാത്തൊരു സാമുദായിക, രാഷ്ട്രീയ കാലാവസ്ഥയുണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്.

ഈ വികാരം സിപിഎം വിരുദ്ധ വികാരമായി മാറുമെന്നും അത് വോട്ടുകള്‍ ബിജെപിയുടെ പെട്ടിയിലെത്തിക്കും എന്നുമാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടലുകള്‍. നേതാക്കളെ മാത്രമല്ല, പുറത്തുളള പ്രശസ്തരേയും മത്സരിപ്പിക്കാനുളള നീക്കത്തിലാണ് ബിജെപി. മോഹന്‍ലാലിന്റെയും സുരേഷ് ഗോപിയുടേയുമടക്കം പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നു.

5 മണ്ഡലങ്ങളിൽ പ്രതീക്ഷ

5 മണ്ഡലങ്ങളിൽ പ്രതീക്ഷ

ശബരിമല വിഷയത്തില്‍ തങ്ങള്‍ക്ക് അനുകൂലമായ അന്തരീക്ഷമാണ് കേരളത്തിലുളളത് എന്ന് വിലയിരുത്തുമ്പോഴും, തെരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കുമെന്ന് ഒരുപക്ഷേ ബിജെപി പോലും കണക്ക് കൂട്ടുന്നുണ്ടാവില്ല. എങ്കിലും സംസ്ഥാനത്തെ അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളില്‍ ബിജെപി പ്രതീക്ഷ പുലര്‍ത്തുന്നു. പാര്‍ട്ടിയുടെ സ്വകാര്യ സര്‍വ്വകളും ഈ 5 മണ്ഡലങ്ങളിലേക്കാണ് ശ്രദ്ധ ഊന്നുന്നത്.

പ്രമുഖരെ മത്സരിപ്പിക്കാൻ നീക്കം

പ്രമുഖരെ മത്സരിപ്പിക്കാൻ നീക്കം

തിരുവനന്തപുരം, ആറ്റിങ്ങല്‍, മാവേലിക്കര, പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളിലാണ് ബിജെപിക്ക് വിജയ സ്വപ്‌നങ്ങളുളളത്. ശക്തനും പൊതുസമ്മതനുമായ സ്ഥാനാര്‍ത്ഥികളുണ്ടെങ്കില്‍ ഇത്തവണ കേരളത്തില്‍ അക്കൗണ്ട് തുറന്ന് ചരിത്രം കുറിക്കാമെന്ന് ബിജെപി കണക്ക് കൂട്ടുന്നു. ഈ സാഹചര്യത്തിലാണ് മോഹന്‍ലാല്‍ അടക്കമുളളവരുടെ പേരുകള്‍ ഉയര്‍ന്ന് വരുന്നത്.

മത്സരിക്കാനില്ലെന്ന് ലാൽ

മത്സരിക്കാനില്ലെന്ന് ലാൽ

മോഹന്‍ലാലിനെ ഇത്തവണ തിരുവനന്തപുരത്ത് മത്സരിപ്പിക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ ആവശ്യം ഉയര്‍ന്നിരുന്നു. മോഹന്‍ലാലിനെ മത്സര രംഗത്തേക്ക് ഇറക്കണം എന്നുളളത് ആര്‍എഎസ്എസിന്റെ കൂടി താല്‍പര്യമായിരുന്നു. ഇത് പ്രകാരം ആര്‍എസ്എസ് സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും മത്സരിക്കാനില്ല എന്ന നിലപാടിലായിരുന്നു മോഹന്‍ലാല്‍.

മോഹന്‍ലാലിനെ രാജ്യസഭാംഗമാക്കണം

മോഹന്‍ലാലിനെ രാജ്യസഭാംഗമാക്കണം

രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനേ താല്‍പര്യമില്ല എന്നാണ് മോഹന്‍ലാലിന്റെ പ്രതികരണം. അതേസമയം കേന്ദ്രത്തില്‍ ബിജെപി വീണ്ടും അധികാരത്തില്‍ വരികയാണ് എങ്കില്‍ മോഹന്‍ലാലിനെ രാജ്യസഭാംഗമാക്കണം എന്നും പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യം ഉന്നയിക്കുന്നുണ്ട്. മോഹന്‍ലാല്‍ ഒപ്പം നില്‍ക്കുന്നത് പാര്‍ട്ടിക്ക് വലിയ മൈലേജാണ് നല്‍കുക.

തിരുവനന്തപുരത്ത് സുരേഷ് ഗോപിയോ

തിരുവനന്തപുരത്ത് സുരേഷ് ഗോപിയോ

മോഹന്‍ലാല്‍ സമ്മതം പറഞ്ഞിട്ടില്ലെങ്കിലും അവസാന ശ്രമം എന്ന നിലയ്ക്ക് ദേശീയ തലത്തില്‍ നിന്നുമടക്കം സമ്മര്‍ദം ചെലുത്താന്‍ സാധ്യതയുണ്ട്. നിലവില്‍ രാജ്യസഭാ എംപിയായ സുരേഷ് ഗോപിയുടെ പേരും മത്സരിക്കാന്‍ സാധ്യതയുളളവരുടെ പട്ടികയിലുണ്ട്. രാജ്യസഭയില്‍ സുരേഷ് ഗോപിക്ക് ഇനി മൂന്ന് കൊല്ലത്തോളം കാലാവധി തീരാന്‍ ബാക്കിയുണ്ട്.

കെ സുരേന്ദ്രനേയും പരിഗണിക്കുന്നു

കെ സുരേന്ദ്രനേയും പരിഗണിക്കുന്നു

ബിജെപിക്ക് ഇത്തവണ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന മണ്ഡലമായ തിരുവനന്തപുരത്താവും സുരേഷ് ഗോപി മത്സരിച്ചേക്കുക. സുരേഷ് ഗോപിയെ കൂടാതെ നമ്പി നാരായണന്‍, കെ സുരേന്ദ്രന്‍, പിഎസ് ശ്രീധരന്‍ പിളള എന്നിവരുടെ പേരുകളും തിരുവനന്തപുരത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ട്. സുരേന്ദ്രന് എന്‍എസ്എസ് പിന്തുണയുണ്ടെന്നും വാര്‍ത്തകളുണ്ട്.

കുമ്മനത്തെ തിരിച്ചെത്തിക്കണം

കുമ്മനത്തെ തിരിച്ചെത്തിക്കണം

കുമ്മനം രാജശേഖരനെ മിസോറാമില്‍ നിന്നും തിരിച്ചെത്തിക്കണമെന്നും തിരുവനന്തപുരത്ത് മത്സരിപ്പിക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. എന്നാലതിന് ബിജെപി കേന്ദ്ര നേതൃത്വം വിചാരിക്കണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജില്ലയില്‍ രണ്ടാമത് എത്താനായിരുന്നു. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയേയും തെക്കന്‍ ജില്ലകളിലൊന്നില്‍ സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കാന്‍ സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+