കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല: സുപ്രീംകോടതിയെ മറികടക്കാനാവില്ലെന്ന് രാം മാധവ്, ബില്ലിനെ ബിജെപി പിന്തുണച്ചേക്കില്ല

Google Oneindia Malayalam News

ദില്ലി: ശബരിമലയിലെ യുവതീ പ്രവേശനത്തിന് എതിരായി എന്‍കെ പ്രേമചന്ദ്രന്‍ അവതരിപ്പിക്കുന്ന സ്വകാര്യബില്ലിനെ ബിജെപി അനുകൂലിച്ചേക്കില്ല. വിഷയം നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ ഇടപെടനാകില്ലെന്നാണ് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് ഒരു മലായാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

<strong>പാർട്ടി തമ്പുരാക്കന്മരുടെ മുന്നിൽ ഓച്ഛാനിച്ചുനിന്നില്ലെങ്കിൽ മരണമാണ് ഫലം; അത്മഹത്യയല്ല ഇത് കൊലപാതകം</strong>പാർട്ടി തമ്പുരാക്കന്മരുടെ മുന്നിൽ ഓച്ഛാനിച്ചുനിന്നില്ലെങ്കിൽ മരണമാണ് ഫലം; അത്മഹത്യയല്ല ഇത് കൊലപാതകം

എൻ കെ പ്രേമചന്ദ്രന്‍റെ സ്വകാര്യ ബില്ലിൽ ഇപ്പോൾ തൽക്കാലം നിലപാടെടുക്കാനാകില്ലെങ്കിലും ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം വിശ്വാസസംരക്ഷണത്തിന്‍റെ ഭാഗമാണെന്നും നിയമപരമായി എന്തെല്ലാം ചെയ്യാനാകും എന്നതിന്‍റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും രാം മാധവ് പറഞ്ഞു. സ്ത്രീപ്രവേശന വിഷയം നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ് ഉള്ളത്. അതിനാല്‍ തന്നെ സുപ്രീംകോടതിയെ പൂര്‍ണ്ണമായി മറുകടന്ന് ഒരു നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാറിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

 shabari

ശബരിമലയിലേത്ത് കേരളത്തിന്‍റെ മാത്രം വിഷയമല്ല. വിശ്വാസത്തിന്‍റെ പ്രശ്നമാണ്. ഇന്ത്യയിലുടനീളം ശബരിമല അയ്യപ്പന്‍റെ വിശ്വാസികളുണ്ട്. ഞാന്‍ വരുന്ന ആന്ധ്രാപ്രദേശിലടക്കം നിറയെ അയ്യപ്പ ഭക്തരുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് വിഷയത്തില്‍ സര്‍ക്കാറിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. ഓർഡിനൻസ് കൊണ്ടുവരുന്നതടക്കമുള്ള എല്ലാ വശങ്ങളും പരിശോധിക്കുമെന്നും രാം മാധവ് കൂട്ടിച്ചേര്‍ത്തു.

<strong>ആന്തൂര്‍ ആത്മഹത്യ: വികാരാധീനയായി പികെ ശ്യാമള, കരച്ചിലിന്‍റെ വക്കില്‍; സിപിഎം നടപടിയെടുത്തേക്കും</strong>ആന്തൂര്‍ ആത്മഹത്യ: വികാരാധീനയായി പികെ ശ്യാമള, കരച്ചിലിന്‍റെ വക്കില്‍; സിപിഎം നടപടിയെടുത്തേക്കും

English summary
bjp may not approv sabarimala private bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X