കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശ്ശൂരില്‍ 3 ലക്ഷത്തില്‍ അധികം സുരേഷ് ഗോപി നേടും... നാല് മണ്ഡലങ്ങളില്‍ വിജയിക്കുമെന്ന് എന്‍ഡിഎ

  • By
Google Oneindia Malayalam News

ശബരിമല സ്ത്രീപ്രവേശന വിഷയവും പിന്നാലെയുണ്ടായ കനത്ത പോളിങ്ങിലും ബിജെപിക്ക് വന്‍ പ്രതീക്ഷയാണ് ഉളളത്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായിരുന്നുവെങ്കിലും നാല് മണ്ഡലങ്ങളില്‍ വിജയം ഉറപ്പാണെന്നാണ് ബിജെപിയുടെ പ്രാഥമിക വിലയിരുത്തല്‍.

<strong>ശ്രീധരന്‍ പിള്ളയുടെ പദവി തെറിക്കും? കടുത്ത അതൃപ്തിയുമായി കേന്ദ്ര നേതൃത്വം</strong>ശ്രീധരന്‍ പിള്ളയുടെ പദവി തെറിക്കും? കടുത്ത അതൃപ്തിയുമായി കേന്ദ്ര നേതൃത്വം

പത്തനംതിട്ടയിലും, തിരുവനന്തപുരത്തും വന്‍ ജയസാധ്യതയുണ്ടെന്നാണ് കൂട്ടിക്കിഴിക്കലില്‍ ബിജെപിയുടെ നിഗമനം. അതേസമയം തൃശ്ശൂരില്‍ 3 ലക്ഷത്തിന് മുകളില്‍ വോട്ട് ലഭിക്കുമെന്നും പാര്‍ട്ടി കണക്കാക്കുന്നു. വിശദാംശങ്ങളിലേക്ക്

 ശബരിമല തുണയ്ക്കും

ശബരിമല തുണയ്ക്കും

ശബരിമല സ്ത്രീപ്രവേശന വിഷയം ചര്‍ച്ചയായ തിരഞ്ഞെടുപ്പില്‍ കനത്ത പോളിങ്ങ് ഉണ്ടായത് പ്രതീക്ഷയോടെയാണ് ബിജെപി കാണുന്നത്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും അടക്കം ഉണ്ടായ കനത്ത പോളിങ്ങ് പാര്‍ട്ടിക്ക് അനുകൂലമാണെന്നാണ് ബിജെപി കണക്കാക്കുന്നത്.

 നാല് മണ്ഡലങ്ങള്‍

നാല് മണ്ഡലങ്ങള്‍

ബിജെപി പ്രതീക്ഷ വെയ്ക്കുന്ന നാല് മണ്ഡലങ്ങളിലും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം നടന്നിട്ടുണ്ടെന്നത് ബിജെപി സമ്മതിക്കുന്നുണ്ട്. അതേസമയം അത് തങ്ങളുടെ വിജയ സാധ്യത ഇല്ലാതാക്കില്ലെന്നും പാര്‍ട്ടി കണക്കാക്കുന്നു.

ഏഴ് നിയോജക മണ്ഡലങ്ങള്‍

ഏഴ് നിയോജക മണ്ഡലങ്ങള്‍

തിരുവനന്തപുരത്തെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നേമത്താണ് ബിജെപിയുടെ ഏറ്റവും വലിയ പ്രതീക്ഷ. ഇവിടെ ഇരുപതിനായിരത്തിനും മുപ്പതിനായിരത്തിനും ഇടയില്‍ വോട്ട് ലഭിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

 വോട്ട് ഏകീകരണം

വോട്ട് ഏകീകരണം

വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷവും ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം ഇവിടുത്തെ ന്യൂനപക്ഷ മേഖലകളില്‍ പോളിങ്ങ് ഉയര്‍ന്നത് ബിജെപിക്ക് ആശങ്കയാണ്.

 ക്രിസ്ത്യന്‍ വോട്ടുകള്‍

ക്രിസ്ത്യന്‍ വോട്ടുകള്‍

ഇവിടെ മുസ്ലീം വോട്ടുകളുടെ ഏകീകരണം ഉണ്ടായിട്ടുണ്ടെന്ന് ബിജെപി സമ്മതിക്കുന്നു.അതേസമയം തീരദേശ മേഖലയിലെ ക്രിസ്ത്യന്‍ വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി. മുസ്ലീം വോട്ടുകള്‍ ഭിന്നിച്ച് പോയെന്നതാണ് ബിജെപി കണ്ടെത്തുന്ന ആശ്വാസം.

 സുരേന്ദ്രന്‍റെ വിജയം

സുരേന്ദ്രന്‍റെ വിജയം

പത്തനംതിട്ടയിലും ക്രിസ്ത്യന്‍ വോട്ടുകളുടെ ഏകീകരണം ഉണ്ടായിട്ടുണ്ടെങ്കിലും സുരേന്ദ്രന്‍റെ വിജയത്തെ ബാധിക്കില്ലെന്ന് പാര്‍ട്ടി പറയുന്നു. പത്തനംതിട്ടയിലെ ഉയര്‍ന്ന പോളിങ്ങിന് കാരണം ശബരിമല വിഷയമാണെന്നാണ് ബിജെപി അവകാശപ്പെടുന്നത്.

 സ്ത്രീവോട്ടര്‍മാരുടെ എണ്ണം

സ്ത്രീവോട്ടര്‍മാരുടെ എണ്ണം

ഇത് ബിജെപിക്ക് അനുകൂലമായി മാറും എന്ന് പാര്‍ട്ടി വാദിക്കുന്നുണ്ട്. അതേസമയം സ്ത്രീ വോട്ടര്‍മാരുടെ എണ്ണം കുറഞ്ഞത് ബിജെപിയെ ആശങ്കയില്‍ ആഴ്ത്തുന്നുണ്ട്. എങ്കിലും പത്തനംതിട്ടയില്‍ കാര്യങ്ങള്‍ സേഫ് ആണെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്.

 പിസിയുടെ പിന്തുണ

പിസിയുടെ പിന്തുണ

ഇവിടെ ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയായ പൂഞ്ഞാറില്‍ ബിജെപിക്ക് മുന്നേറ്റം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇത്തവണ ജനപക്ഷം നേതാവും പൂഞ്ഞാര്‍ എംഎല്‍എയുമായ പിസി ജോര്‍ജ്ജിന്‍റേയും പാര്‍ട്ടിയുടേയും പിന്തുണ എന്‍ഡിഎയ്ക്കാണ്.

 വിശ്വാസി വോട്ട്

വിശ്വാസി വോട്ട്

അതേസമയം വിശ്വാസികളുടെ വോട്ട് യുഡിഎഫിന് മറിഞ്ഞോയെന്ന ആശങ്കയും ബിജെപിക്കുണ്ട്. എങ്കിലും കോന്നി ആറന്‍മുള മേഖലയില്‍ ബിജെപി മുന്നേറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

തൃശ്ശൂരില്‍

തൃശ്ശൂരില്‍

മറ്റൊരു സ്റ്റാര്‍ മണ്ഡലമായ തൃശ്ശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്ക് വന്‍ സാധ്യത ഉണ്ടെന്നാണ് ബിജെപി കണക്കാക്കുന്നത്. ഇവിടെ മൂന്നരലക്ഷത്തിലധികം വോട്ടുകള്‍ ബിജെപി ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

 രണ്ടാം സ്ഥാനത്ത്

രണ്ടാം സ്ഥാനത്ത്

പാലക്കാട് പക്ഷേ ബിജെപി രണ്ടാം സ്ഥാനത്താണ് പ്രതീക്ഷിക്കുന്നത്. മറ്റ് മണ്ഡലങ്ങളിലും വിജയിക്കാന്‍ കഴിയില്ലേങ്കിലും വോട്ട് ശതമാനം ഉയര്‍ത്താന്‍ ആകുമെന്ന പ്രതീക്ഷയാണ് ബിജെപി വെച്ച് പുലര്‍ത്തുന്നത്.

<strong>ശബരിമല ചീറ്റി? പരമ്പരാഗത വോട്ടുകളും ചോര്‍ന്നെന്ന് ബിജെപി, അഞ്ച് മണ്ഡലങ്ങളിലും</strong>ശബരിമല ചീറ്റി? പരമ്പരാഗത വോട്ടുകളും ചോര്‍ന്നെന്ന് ബിജെപി, അഞ്ച് മണ്ഡലങ്ങളിലും

English summary
bjp may win with high margin in thrissur says nda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X