കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി കോഴക്കേസിൽ വമ്പൻ ട്വിസ്റ്റ്? എല്ലാം ചെയ്തത് അയാൾ!! ബിജെപി നേതാക്കൾ കോഴ വാങ്ങിയിട്ടില്ല!!

ബിജെപി നേതാക്കൾക്കെതിരെ കോഴ ആരോപണം ഉന്നയിച്ച എസ്ആർ മെഡിക്കൽ കോളേജ് ഉടമ ആർ ഷാജിയാണ് വിജിലൻസിനു മുന്നിൽ മൊഴിമാറ്റിയിരിക്കുന്നത്. തിങ്കളാഴ്ചയാണ് വിജിലൻസ് ഷാജിയുടെ മൊഴി എടുത്തത്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപി നേതാക്കൾ ഉൾപ്പെട്ട മെഡിക്കൽ കോഴ വിവാദത്തിൽ ആരോപണങ്ങൾ തള്ളി കോളേജ് ഉടമ. എസ്ആർ മെഡിക്കൽ കോളേജ് ഉടമ ആർ ഷാജിയാണ് ആരോപണത്തിൽ നിന്ന് മലക്കം മറിഞ്ഞിരിക്കുന്നത്.

ഒന്നും രണ്ടുമല്ല..ബിജെപി നേതാക്കൾ വിഴുങ്ങിയത് കോടികൾ!തിരഞ്ഞെടുപ്പ് ഫണ്ട് എവിടെ?മിണ്ടാതെ കുമ്മനംഒന്നും രണ്ടുമല്ല..ബിജെപി നേതാക്കൾ വിഴുങ്ങിയത് കോടികൾ!തിരഞ്ഞെടുപ്പ് ഫണ്ട് എവിടെ?മിണ്ടാതെ കുമ്മനം

മെഡിക്കൽ കൗൺസിൽ അംഗീകാരത്തിനായി കോഴ നൽകിയിരുന്നുവെന്നാണ് ഷാജിയുടെ ആരോപണം. എന്നാൽ വിജിലൻസിന് നൽകിയ മൊഴിയിൽ ഇക്കാര്യം ഷാജി മാറ്റി പറഞ്ഞു. ബിജെപി ആർഎസ്എസ് നേതാക്കളുടെ സമ്മർദത്തെ തുടർന്നാണ് ഇതെന്നാണ് സൂചന. ബിജെപി ആർഎസ്എസ് നേതാക്കൾ ഷാജിയെ ഭീഷണിപ്പെടുത്തിയാണ് മൊഴി മാറ്റി പറയിച്ചിരിക്കുന്നതെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്തിരിക്കുന്നു.

മലക്കം മറിഞ്ഞ്

മലക്കം മറിഞ്ഞ്

ബിജെപി നേതാക്കൾക്കെതിരെ കോഴ ആരോപണം ഉന്നയിച്ച എസ്ആർ മെഡിക്കൽ കോളേജ് ഉടമ ആർ ഷാജിയാണ് വിജിലൻസിനു മുന്നിൽ മൊഴിമാറ്റിയിരിക്കുന്നത്. തിങ്കളാഴ്ചയാണ് വിജിലൻസ് ഷാജിയുടെ മൊഴി എടുത്തത്.

ആദ്യം പറഞ്ഞത്

ആദ്യം പറഞ്ഞത്

ഷാജിയുടെ കോളേജിന് മെഡിക്കൽ കൗൺസിലിൻറെ അംഗീകാരം ലഭിക്കുന്നതിന് സംസ്ഥാന ബിജെപി നേതാക്കൾ വഴി കോടികൾ കോഴ നൽകിയെന്നാണ് ഷാജിയുടെ ആരോപണം. ബിജെപി അന്വേഷണ സംഘത്തിനു നൽകിയ മൊഴിയിലാണ് ഷാജി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

 നിഷേധിച്ച്

നിഷേധിച്ച്

എന്നാൽ തിങ്കളാഴ്ച വിജിയലൻസിന് നൽകിയ മൊഴിയിൽ ഷാജി ഇക്കാര്യം നിഷേധിച്ചിരിക്കുകയാണ്. കോളേജിന് അംഗീകാരം ലഭിക്കാൻ ഉന്നത ബിജെപി നേതാക്കളുടെ അടുപ്പക്കാരനായ സതീഷ് നായർക്ക് 5.6 കോടി രൂപ നൽകിയെന്ന് ഷാജി വിജിലൻസിനോട് പറഞ്ഞിട്ടുണ്ട്.

പിന്നിൽ ഗൂഢാലോചന‌

പിന്നിൽ ഗൂഢാലോചന‌

കോഴ ആരോപണത്തിൽ നിന്ന് കോളേജ് ഉടമ മലക്കം മറിഞ്ഞത് ബിജെപി ആര്‍എസ്എസ് നേതാക്കളുടെ ഭീഷണിയെ തുടർന്നാണെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ആരോപണമുണ്ട്.

പിന്നിൽ കേന്ദ്ര നേതാവ്

പിന്നിൽ കേന്ദ്ര നേതാവ്

ഷാജി മൊഴി മാറ്റിയതിനു പിന്നിൽ കേന്ദ്ര നേതാവാണെന്നും ആരോപിക്കുന്നു. ബിജെപി നേതാക്കൾക്ക് കോഴ നൽകിയിട്ടില്ലെന്നാണ് ഷാജി വിജിലൻസിനോട് പറഞ്ഞിരിക്കുന്നത്.

സമീപിച്ചത്

സമീപിച്ചത്


സ്വകാര്യ മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിന് മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം വാങ്ങി നൽകാമെന്ന് പറഞ്ഞ് തന്നെ സമീപിച്ചത് സതീഷ് നായർ ആയിരുന്നുവെന്നാണ് ഷാജി വിജിലൻസിനോട് പറഞ്ഞിരിക്കുന്നത്. പ്രാദേശിക നേതാക്കളിൽ ആരെയെങ്കിലും അറിയാമോ എന്ന് ചോദിച്ചപ്പോൾ ആർഎസ് വിനോദിനെ അറിയാമെന്ന് പറഞ്ഞുവെന്നും ഷാജി വിജിലൻസിനോട് പറഞ്ഞു.

പരിചയപ്പെടുത്തിയത്

പരിചയപ്പെടുത്തിയത്

തന്നെ സതീഷ് നായർക്ക് പരിചയപ്പെടുത്തിയത് കുമ്മനം രാജശേഖരൻറെ പിഎ എന്ന് പരിചയപ്പെടുത്തിയ എസ് രഗേഷും ആർഎസ് വിനോദുമാണെന്നായിരുന്നു ബിജെപിയുടെ രണ്ടംഗ അന്വേഷണ സമിതിക്ക് ഷാജി നൽകിയ മൊഴി.

English summary
bjp medical bribe case college owner's statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X