കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടികളുടെ അഴിമതി! കുമ്മനത്തിന് കടുത്ത പനി,സുരേന്ദ്രനെ കാണാനില്ല!മിണ്ടാട്ടമില്ലാതെ ബിജെപി നേതാക്കൾ

ബിജെപി സഹകരണ സെൽ കൺവീനർ ആർഎസ് വിനോദ് ഉൾപ്പെടെയുള്ള നേതാക്കൾ കോഴ വാങ്ങിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന നേതൃത്വം നിയോഗിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു.

  • By ഡെന്നീസ്
Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപി ദേശീയ നേതൃത്വത്തെ വരെ പ്രതിരോധത്തിലാക്കിയ മെഡിക്കൽ കോളേജ് അഴിമതിയിൽ പ്രതികരിക്കാതെ നേതാക്കൾ. ബിജെപിയുടെ സംസ്ഥാന നേതാക്കളാണ് മെഡിക്കൽ കോളേജ് അനുവദിക്കാമെന്ന് വാഗ്ദാനം നൽകി കോടിക്കണക്കിന് രൂപ വാങ്ങിയത്.

അഴിമതിയിൽ മുങ്ങി കേരളത്തിലെ ബിജെപി! മെഡിക്കൽ കോളേജ് അഴിമതിയിലൂടെ നേതാക്കൾ തട്ടിയത് അഞ്ച് കോടി...അഴിമതിയിൽ മുങ്ങി കേരളത്തിലെ ബിജെപി! മെഡിക്കൽ കോളേജ് അഴിമതിയിലൂടെ നേതാക്കൾ തട്ടിയത് അഞ്ച് കോടി...

മദനിക്ക് മകന്റെ വിവാഹത്തിൽ പങ്കെടുക്കാനാകില്ല?പോകുന്നത് ചുറ്റിക്കറങ്ങാനെന്ന് സർക്കാർ!ഉമ്മയെ കാണാനുംമദനിക്ക് മകന്റെ വിവാഹത്തിൽ പങ്കെടുക്കാനാകില്ല?പോകുന്നത് ചുറ്റിക്കറങ്ങാനെന്ന് സർക്കാർ!ഉമ്മയെ കാണാനും

ബിജെപി സഹകരണ സെൽ കൺവീനർ ആർഎസ് വിനോദ് ഉൾപ്പെടെയുള്ള നേതാക്കൾ കോഴ വാങ്ങിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന നേതൃത്വം നിയോഗിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു.

മഞ്ജു വാര്യരുടെ അമേരിക്കൻ യാത്ര റദ്ദാക്കണമെന്ന് പോലീസ്!മഞ്ജു പോകുന്നില്ല, കേസിൽ പുതിയ ട്വിസ്റ്റ്! മഞ്ജു വാര്യരുടെ അമേരിക്കൻ യാത്ര റദ്ദാക്കണമെന്ന് പോലീസ്!മഞ്ജു പോകുന്നില്ല, കേസിൽ പുതിയ ട്വിസ്റ്റ്!

ഇത് ശരിയാകില്ലെന്ന് ഡിവൈഎഫ്ഐ താക്കീത്! എഎൻ ഷംസീർ മുട്ടുമടക്കി! മകനെ സർക്കാർ സ്കൂളിൽ ചേർക്കും....ഇത് ശരിയാകില്ലെന്ന് ഡിവൈഎഫ്ഐ താക്കീത്! എഎൻ ഷംസീർ മുട്ടുമടക്കി! മകനെ സർക്കാർ സ്കൂളിൽ ചേർക്കും....

എന്നാൽ മെഡിക്കൽ കോഴ ആരോപണം ദേശീയതലത്തിൽ വരെ ചർച്ചയായിട്ടും കേരളത്തിലെ നേതാക്കൾ ഇതുവരെ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനോട് പ്രതികരണം ആരാഞ്ഞപ്പോൾ പനി പിടിച്ചു കിടക്കുകയാണെന്നും ഇപ്പോൾ സംസാരിക്കാനാകില്ലെന്നുമായിരുന്നു അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

കുമ്മനത്തിന് പനി...

കുമ്മനത്തിന് പനി...

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പനി ബാധിച്ച് ചികിത്സയിലാണ്. ഈ സാഹചര്യത്തിൽ പ്രതികരിക്കാനാകില്ലെന്നാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റുമില്ല...

ഫേസ്ബുക്ക് പോസ്റ്റുമില്ല...

മെഡിക്കൽ കോഴ ആരോപണം കത്തിനിൽക്കുമ്പോൾ ബിജെപിയുടെ സംസ്ഥാന നേതാക്കളൊന്നും വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. എന്തിനും ഏതിനും ഫേസ്ബുക്ക് പോസ്റ്റിടുന്ന കെ സുരേന്ദ്രൻ ഈ വിഷയത്തിൽ ഒരു വാക്കു പോലും മിണ്ടിയിട്ടില്ല.

എംടി രമേശിനെതിരെയും...

എംടി രമേശിനെതിരെയും...

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശിനെതിരെയും ആരോപണമുയർന്നതാണ് സംസ്ഥാന നേതൃത്വത്തിന് വലിയ തലവേദന സൃഷ്ടിച്ചിരിക്കുന്നത്. ചെർപ്പുളശേരി കേരള മെഡിക്കൽ കോളേജ് ഉടമ എംടി
രമേശിനെ കണ്ടിരുന്നുവെന്ന് വ്യക്തമാക്കിയതോടെ എംടി രമേശും സംശയത്തിന്റെ നിഴലിലാണ്.

ആർഎസ് വിനോദ്...

ആർഎസ് വിനോദ്...

ബിജെപി സഹകരണ സെൽ കൺവീനർ ആർഎസ് വിനോദാണ് വർക്കല എസ്ആർ കോളേജ് ഉടമയായ ആർ ഷാജിയിൽ നിന്നും 5.6 കോടി രൂപ വാങ്ങിയത്.

ഹവാല ഇടപാടിലൂടെ...

ഹവാല ഇടപാടിലൂടെ...

പെരുമ്പാവൂരിലെ ഒരു ഹവാല ഇടപാടുകാർ വഴിയാണ് ദില്ലിയിലെ സതീഷ് നായർ എന്നയാൾക്ക് മെഡിക്കൽ കോളേജ് ഉടമ പണം നൽകിയത്.

ബിജെപി പ്രതിക്കൂട്ടിൽ...

ബിജെപി പ്രതിക്കൂട്ടിൽ...

മെഡിക്കൽ കോളേജ് കോഴ ആരോപണത്തിൽ നേതാക്കൾ പണം വാങ്ങിയിട്ടുണ്ടെന്ന് പാർട്ടി അന്വേഷണ കമ്മീഷനും സ്ഥിരീകരിച്ചിരുന്നു.

കോർ കമ്മിറ്റി യോഗം...

കോർ കമ്മിറ്റി യോഗം...

എകെ നസീർ, കെപി ശ്രീശൻ എന്നിവർ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് വെള്ളിയാഴ്ച ചേരുന്ന ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ചർച്ച ചെയ്യുന്നുണ്ട്. ഈ യോഗത്തിൽ നേതാക്കൾക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യം ചർച്ച ചെയ്യുമെന്നാണ് കരുതുന്നത്. അതേസമയം, അസുഖബാധിതനായി ചികിത്സയിലായതിനാൽ കുമ്മനം യോഗത്തിൽ പങ്കെടുക്കാൻ സാധ്യതയില്ല.

English summary
bjp medical college scam; kerala bjp leaders are not ready to response.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X