ബിജെപിയുടെ അഴിമതി കഥകൾ ഓരോന്നായി പുറത്ത്; കിഴങ്ങ് മുതൽ തേജസ്വിനിവരെ, കേട്ടാൽ ഞെട്ടും!!
തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ തേജസ്വിനി കെട്ടിടത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട് 88 ലക്ഷം രൂപയുടെ അഴിമതി നടന്നതായി ബിജെപിയില്‍ ആരോപണമുയർന്നിരുന്നു.
തിരുവനന്തപുരം: കേരളത്തിലെ ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കാൻ കൂടുതൽഅഴമതി കഥകൾ പുറത്ത് വരുന്നു. തിരുവനന്തപുരം ടെക്നോ പാർക്കിലെ തേജസ്വിനി ബിൽഡിങ് മുതൽ കിഴങ്ങുഗവേഷണ കേന്ദ്രംവരെ വരെ നീളുന്നു ബിജെപിയിലെ കോഴ കഥകൾ. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍, സ്ഥലംമാറ്റങ്ങള്‍, കേന്ദ്രപദ്ധതികളുടെ നടത്തിപ്പ് എന്നിവയുമായി ബന്ധപ്പെട്ടു നടന്ന അഴിമതികളുടെ വിവരങ്ങളും വരും ദിവസങ്ങളിൽ പുറത്തു വരുമെന്ന് നേതാക്കൾ തന്നെ സൂചിപ്പിക്കുന്നു.
തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ തേജസ്വിനി കെട്ടിടത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട് 88 ലക്ഷം രൂപയുടെ അഴിമതി നടന്നതായി ബിജെപിയില്‍ ആരോപണമുയർന്നിരുന്നു. വടക്കന്‍ സംസ്ഥാനത്തുനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നതപദവിയിലേക്ക് സ്ഥലംമാറ്റം തരപ്പെടുത്താന്‍ അഞ്ചുലക്ഷംരൂപ ഒരു ഇടത്തരം നേതാവ് വാങ്ങിയത് കേന്ദ്രനേതൃത്വം അന്വേഷിച്ചുവരികയാണെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

ഗവർണർ പദവിക്കും കോഴ
പാര്‍ട്ടിയുമായി അടുപ്പമുണ്ടായിരുന്ന ഒരു പ്രമുഖന് ഒരു വടക്കുകിഴക്കന്‍ സംസ്ഥാനത്ത് ഗവര്‍ണര്‍പദവി വാഗ്ദാനംചെയ്ത് പണം വാങ്ങി, മറ്റൊരു വിവാദവ്യവസായിക്ക് കേന്ദ്രസര്‍ക്കാരില്‍ ഉന്നതപദവി വാഗ്ദാനംചെയ്ത് കോഴവാങ്ങി തുടങ്ങിയ ആരോപണങ്ങള്‍ നേതാക്കള്‍തന്നെ ഉന്നയിക്കുന്നതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

വിവാദമാകും മുമ്പേ പ്രശ്നം പരിഹരിച്ചു
എന്നാൽ ഇക്കാര്യം പാർട്ടിക്കുള്ളിൽ ചർച്ചയായെങ്കിലും വിവാദമാകുന്നതചിന് മുമ്പ് പലിശ സഹിതം പണം മടക്കി നൽകി പരാതി പരിഹരിക്കുകയായിരുന്നു.

സ്ഥലം മാറ്റം തരപ്പെടുത്താൻ അഞ്ച് ലക്ഷം
വടക്കന്‍ സംസ്ഥാനത്തുനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നതപദവിയിലേക്ക് സ്ഥലംമാറ്റം തരപ്പെടുത്താന്‍ അഞ്ചുലക്ഷംരൂപ ഒരു ഇടത്തരം നേതാവ് വാങ്ങിയത് പാർട്ടി കേന്ദ്ര നേതൃത്വം അന്വേഷിച്ചു വരികയാണ്.

ഫണ്ട് ശേഖരണത്തിലും അഴിമതി
ജനങ്ങളിൽ നിന്ന് ഓരോ രൂപ സ്വീകരിച്ച് പാർട്ടി ഫണ്ട് സ്വരൂപിക്കാൻ കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് നിർദേശം നൽകിയതിലും അഴിമതി ആരോപണം ഉയർന്നിരുന്നു.

സമ്പന്നരിൽ നിന്ന് വൻ തുക വാങ്ങി
പല ജില്ലകളിലും സമ്പന്നരില്‍നിന്ന് വന്‍തുക സംഭാവന വാങ്ങി പിരിവ് അവസാനിപ്പിച്ചതില്‍ കേന്ദ്രനേതൃത്വത്തിന് പരാതിപോയിട്ടുണ്ട്.

ഹിന്ദു നേതാവിന്റെ അടുത്ത ബന്ധു
മെഡിക്കല്‍ കോളേജ് കോഴവിവാദത്തില്‍ ഉള്‍പ്പെട്ട ദില്ലിയിലെ സതീഷ് നായര്‍ എന്ന ഇടനിലക്കാരന്‍ ഒരു ഹിന്ദുസംഘടനയുടെ നേതാവിന്റെ അടുത്ത ബന്ധുവാണ്.

ടെക്നോ പാർക്കിൽ 88 ലക്ഷം
തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ തേജസ്വിനി കെട്ടിടത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട് 88 ലക്ഷം രൂപയുടെ അഴിമതി നടന്നതായി ബിജെപിയില്‍ ആരോപണമുയര്‍ന്നിരുന്നു. വിഷയത്തിൽ അന്വേഷണ കമ്മറ്റിയെ വെക്കുന്ന കാര്യം സംസ്ഥാന സമതി തീരുമാനിക്കുമെന്ന് തിരുവനന്തപുരം ജില്ലാ കമ്മറ്റി യോഗത്തിൽ അറിയിച്ചതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.












Click it and Unblock the Notifications