മെഡിക്കല്‍ കോഴ: ഇടനിലക്കാരന്റ വെളിപ്പെടുത്തല്‍, വിജിലന്‍സ് എല്ലാമറിഞ്ഞു
ഇടനിലക്കാരന് സതീഷ് നായരെ വിജിലന്‍സ് ചോദ്യം ചെയ്തു
തിരുവനന്തപുരം: ബിജെപിയെ വെട്ടിലാക്കിയ മെഡിക്കല്‍ കോഴക്കേസില്‍ ഇടനിലക്കാരനെ വിജിലന്‍സ് ചോദ്യം ചെയ്തു. സതീഷ് നായരാണ് വിജിലന്‍സ് ആസ്ഥാനത്തെത്തി മൊഴി നല്‍കിയത്. മെഡിക്കല്‍ കോളേജിന് അംഗീകാരം നേടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കണ്‍സള്‍ട്ടന്റായിട്ടാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന് ഇയാള്‍ വിജിലിന്‍സിനോട് പറഞ്ഞു. മാത്രമല്ല രാഷ്ട്രീയക്കാരുമായി വഴിവിട്ട ബന്ധം തനിക്കില്ലെന്നും സതീഷ് നായര്‍ വെളിപ്പെടുത്തി.

മെഡിക്കല്‍ അംഗീകാരം നേടിക്കൊടുക്കുന്നതിന് ബിജെപിയുടെ നേതാക്കള്‍ക്കു നല്‍കാനായി ആര് എസ് വിനോദ് മുഖേന ആശുപത്രി ഉടമയില്‍ നിന്നു പണംവാങ്ങിയത് സതീഷ് നായരാണെന്നായിരുന്നു റിപ്പോര്‍ട്ടിലുള്ളത്. ഇതേ തുടര്‍ന്നാണ് വിജിലന്‍സ് മൊഴിയെടുക്കാന്‍ ഇയാളെ വിളിച്ചുവരുത്തിയത്.

എഴുതി തയ്യാറാക്കിയ കരാറിന്റെ ഭാഗമായി കണ്‍സള്‍ട്ടന്‍സി സര്‍വീസ് നടത്തുകയായിരുന്നുവെന്നും 50 ലക്ഷം രൂപ മാത്രമാണ് തനിക്കു ലഭിക്കേണ്ടിയിരുന്നതെന്നും സതീഷ് നായര്‍ വിജിലന്‍സിനോട് പറഞ്ഞു. അഞ്ചു കോടിയുടെ ഇടപാട് നടന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അയാള്‍ മൊഴി നല്കി. കണ്‍സള്‍ട്ടന്‍സി കരാര്‍ ലഭിക്കാന്‍ വര്‍ക്കലയിലെ എസ്ആര്‍ കോളേജ് ഉടമയായ ആര് ഷാജിയെ താന്‍ അങ്ങോട്ട് സമീപിക്കുകായിരുന്നുവെന്നും സതീഷ് വിജിലന്‍സിനു മൊഴി നല്കി.
-
യുവതിയെ നിരന്തരം ശല്യം ചെയ്തവരെ വെടിവെച്ച് മലയാളി, ഒരാൾ കൊല്ലപ്പെട്ടു; ഞെട്ടിക്കുന്ന ദൃശ്യം -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ












Click it and Unblock the Notifications