കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി അംഗം നിലക്കലിൽ പോലീസ് കസ്റ്റഡിയിൽ... 3 ക്രിമിനൽ കേസ്, നോട്ടീസിൽ ഒപ്പിട്ടില്ല...

Google Oneindia Malayalam News

നിലയ്ക്ക്ൽ: സന്നിധാനത്തേക്ക് പോകാനെത്തിയ ബിജെപി നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നിലയ്ക്കലില്‍ പ്രതിഷേദക്കാര്‍ നിരോധനാജ്ഞ ലംഘിക്കുമെന്ന് മുന്നില്‍കണ്ട് വലിയ രീതിയിലുള്ള തയ്യാറെടുപ്പ് പോലീസ് ഒരുക്കിയിരുന്നു. അതിനിടെയാണ് ബിജെപി അംഗം എൻബി രാജഗോപാല്‍ നിലയ്ക്കലില്‍ എത്തിയത്.

ഇയാള്‍ക്കെതിരെ മൂന്ന് ക്രിമിനല്‍ കേസുകളുണ്ടെന്ന് പോലീസ് പറയുന്നു. അതിനാല്‍ കൂടുതല്‍ പരിശോധനയ്ക്ക് ശേഷമല്ലാതെ സന്നിധാനത്തേക്ക് കടത്തിവിടാന്‍ കഴിയില്ല എന്ന നിലപാട് പോലീസ് എടുക്കുകയായിരുന്നു. ക്രമസമാധാനം തകര്‍ക്കില്ല എന്ന നിര്‍ദ്ദേശമടങ്ങിയ നോട്ടീസില്‍ ഇയാള്‍ ഒപ്പിട്ടില്ല എന്നും പോലീസ് പറയുന്നു. ഇത് കാരണമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. രാജഗോപാലിനെ എരുമേലി പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയെന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു.

മനുഷ്യാവകാശ കമ്മീഷൻ

മനുഷ്യാവകാശ കമ്മീഷൻ


അതേസമയം യ്യപ്പഭക്തരെ നിലയ്ക്കലില്‍ തടഞ്ഞുനിര്‍ത്തി പോലീസുകാര്‍ പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ടുതേടി. ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ഇതര സംസ്ഥാനക്കാരായ തീര്‍ഥാടകര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതിയിലും മനുഷ്യാവകാശ കമ്മീഷന്‍ ബന്ധപ്പെട്ട് നിർദേശങ്ങൾ നൽകിയിരുന്നു.

ഉടൻ റിപ്പോർട്ട് നൽകണം

ഉടൻ റിപ്പോർട്ട് നൽകണം


തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും കെഎസ്ആര്‍ടിസിയും ഈ വിഷയത്തില്‍ രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം. കൊട്ടാരക്കര സ്വദേശി ഗിരീഷ് കുമാര്‍ നല്‍കിയ പരാതിയിലാണ് മനുഷ്യാവാശ കമ്മീഷന്റെ ഇപ്പോഴത്തെ നടപടി വന്നിരിക്കുന്നത്.

വലതുപക്ഷ സംഘടനകൾ

വലതുപക്ഷ സംഘടനകൾ


അതേസമയം ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതില്‍ വലതുപക്ഷ സംഘടനകള്‍ തടസം സൃഷ്ടിക്കുന്നുവെന്ന് കാണിച്ച് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് പൊലീസ് കോടതിയെ സമീപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ചീഫ് സെക്രട്ടറിയായിരിക്കും സര്‍ക്കാരിനായി ഹരജി സമര്‍പ്പിക്കുക.

കൃത്യമായ മാർഗ നിർദേശം

കൃത്യമായ മാർഗ നിർദേശം

ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന വിധി നടപ്പിലാക്കാന്‍ കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പോലീസ് ഉദ്യോഗസ്ഥര്‍ നേരിടുന്ന ബുദ്ധിമുട്ടും കോടതിയെ അറിയിക്കും. പൊലീസ് ഇതുവരെ സ്വീകരിച്ചിട്ടുള്ള അറസ്റ്റുള്‍പ്പടെയുള്ള എല്ലാ നടപടികളും വിശദീകരിച്ചാകും ഹരജി നല്‍കുക എന്നാണ് റിപ്പോർട്ട്.

English summary
BJP member on custory at Nilakkal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X