കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറാം തിയ്യതി കേരളത്തിലെ പ്രമുഖർ പലരും ബിജെപിയിലേക്ക്, സംസ്ഥാനത്ത് അംഗത്വം ക്യാംപെയ്ന് തുടക്കം!

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല വലിയ വിഷയമായി ഉയര്‍ത്തിക്കാട്ടി പ്രചാരണം നടത്തിയിട്ടും ഇക്കുറിയും ബിജെപിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സാധിച്ചില്ല. എന്നാല്‍ വോട്ടിന്റെ എണ്ണം കാര്യമായി തന്നെ കൂട്ടാന്‍ സാധിച്ചു എന്നത് ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നതാണ്. വരുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് നേട്ടം ബിജെപി കണക്ക് കൂട്ടുന്നുണ്ട്. കേരളത്തില്‍ അടിത്തറ ഉറപ്പിക്കാന്‍ ശക്തമായ അംഗത്വ ക്യാംപെയ്ന്‍ ആണ് സംസ്ഥാനത്ത് ബിജെപി ആരംഭിക്കാന്‍ പോകുന്നത്.

'ബജറ്റിന് മുൻപ് മൻമോഹൻ സിംഗിനെ കാണാൻ നരേന്ദ്ര മോദിയെത്തി, ഉപദേശം വേണം', വീഡിയോയുടെ സത്യാവസ്ഥ!'ബജറ്റിന് മുൻപ് മൻമോഹൻ സിംഗിനെ കാണാൻ നരേന്ദ്ര മോദിയെത്തി, ഉപദേശം വേണം', വീഡിയോയുടെ സത്യാവസ്ഥ!

ശനിയാഴ്ചയാണ് ബിജെപിയുടെ അംഗത്വ ക്യാംപെയിന്‍ കേരളത്തില്‍ ആരംഭിക്കുന്നത്. ദേശീയ തല ക്യാംപെയിന്‍ അന്നേ ദിവസം നരേന്ദ്ര മോദി വാരാണസിയില്‍ ഉദ്ഘാടനം ചെയ്യും. അന്ന് വൈകിട്ട് തിരുവനന്തപുരത്ത് സംസ്ഥാന തല ക്യാംപെയിന്‍ ഉദ്ഘാടനം ധനകാര്യ മന്ത്രി കൂടിയായ നിര്‍മ്മല സീതാരാമന്‍ നിര്‍വഹിക്കും.

bjp

കേരളത്തില്‍ അധികാരം പിടിക്കുക എന്നത് നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നാണ്. കേരളത്തിന്റെ മണ്ണ് ബിജെപിക്ക് പാകപ്പെട്ട് വരുന്നുണ്ട് എന്നാണ് നേതൃത്വം വിലയിരുത്തുന്നത്. സംസ്ഥാനത്ത് നിന്ന് ടിപി സെന്‍കുമാറും ടോം വടക്കനും സുരേഷ് ഗോപിയും അല്‍ഫോണ്‍സ് കണ്ണന്താനവും അടക്കമുളളവര്‍ അടുത്തിടെ ബിജെപിയില്‍ എത്തിയവരാണ്. ആറാം തിയ്യതി നിരവധി പ്രമുഖര്‍ ബിജെപിയില്‍ ചേരുമെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്.

സാമൂഹ്യ രംഗത്തെയും രാഷ്ട്രീയ രംഗത്തേയും പ്രമുഖര്‍ ആറാം തിയ്യതി ബിജെപി അംഗത്വം എടുക്കുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ടായ കെപി ശ്രീശന്‍ വ്യക്തമാക്കി. കേരളത്തിലെ അംഗസംഖ്യ 40 ലക്ഷത്തിലേക്ക് ഉയര്‍ത്താന്‍ ആണ് അമിത് ഷാ നിര്‍ദേശം നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ സംസ്ഥാനത്ത് ബിജെപിക്ക് 15 ലക്ഷം ്അംഗങ്ങളാണ് ഉളളത്.

English summary
BJP membership campaign to begin on sixth of july
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X