കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ചു
ചക്കരക്കല്ല്: പള്ളിപ്പൊയിലില്‍ ബിജെപി പ്രവര്‍ത്തകനെ ബസ്സില്‍ നിന്നിറക്കി വെട്ടി പരിക്കേല്‍പ്പിച്ചു. കണ്ണാടിവെളിച്ചത്തെ ബിജെപി പ്രവര്‍ത്തകനായ ഉദയകുമാർ(40) ആണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി ഒന്‍പതുമണിയോടായിരുന്നു സംഭവം.
അവസാന ട്രിപ്പുമായി സര്‍വ്വീസ് നടത്തുന്നതിനിടെ ഒരുസംഘം ആളുകള്‍ ബസ് തടഞ്ഞു നിര്‍ത്തി ഉദയകുമാറിനെ വലിച്ചിറക്കിയ ശേഷം വെട്ടുകയായിരുന്നു. തലയ്ക്കും നെഞ്ചിനുമാണ് ഇയാള്‍ക്ക് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നേരത്തെ സിപിഎം പ്രവര്‍ത്തകരായ തലമുണ്ട തറ്റ്യോട്ടെ തുണ്ടിക്കണ്ടി ഷമേഷ്(24), ചക്കരക്കല്ലിലെ ഒകെ രാജേഷ് (30) എന്നിവര്‍ക്കു നേരെ ബോംബേറുണ്ടായിരുന്നു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കള്‍ക്കു നേരെയാണ് ബോംബേറ് ആക്രമണമുണ്ടായത്.
സംഭവത്തിന് പിന്നില്‍ ആര്‍ എസ് എസാണെന്ന് സിപി എം ആരോപിച്ചു. സമാധാന ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്ന ആര്‍ എസ് എസ് പിന്നണിയില്‍ നിന്നും അക്രമം അഴിച്ചു വിടുകയാണെന്ന് പി ജയരാജന്‍ ആരോപിച്ചു.












Click it and Unblock the Notifications