Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏഷ്യാനെറ്റ് മാപ്പു പറഞ്ഞത് കൊണ്ട് വിലക്ക് പിന്‍വലിച്ചു, നടപടി നിയമം ലംഘിച്ചത് കൊണ്ടെന്ന് മുരളീധരന്‍!

തിരുവനന്തപുരം: ദില്ലി കലാപത്തിലെ റിപ്പോര്‍ട്ടിംഗിന്റെ പേരില്‍ ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും പ്രക്ഷേപണ വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രി വി മുരളീധരന്‍. സംഭവത്തില്‍ ഏഷ്യാനെറ്റ് മാപ്പു പറഞ്ഞതിനാലാണ് വിലക്ക് നീക്കിയതെന്ന് മന്ത്രി പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിച്ചവരാണ് ബിജെപി. നിയമങ്ങള്‍ പാലിക്കാനുള്ള ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്കുണ്ട്. നിയമം ലംഘിച്ചതിനാണ് നടപടി ഉണ്ടായത്. ക്ഷമ ചോദിച്ചതിനാല്‍ സംപ്രേഷണം പുനരാരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

1

അതേസമയം ഒരേ കുറ്റത്തിന് രണ്ട് തരം ശിക്ഷ പാടില്ല. അതുകൊണ്ടാണ് മീഡിയ വണ്ണിന്റെ വിലക്ക് പിന്നീട് പിന്‍വലിച്ചതെന്നും മുരളീധരന്‍ പറഞ്ഞു. ദില്ലി കലാപത്തില്‍ പക്ഷപാതപരമായി റിപ്പോര്‍ട്ടിംഗ് നടത്തിയെന്നും, ആര്‍എസ്എസിനെ വിമര്‍ശിച്ചു, എന്ന കാരണവും ചൂണ്ടിക്കാണിച്ചായിരുന്നു കേന്ദ്ര സര്‍ക്കാര്‍ രണ്ട് ചാനലുകള്‍ക്കും വിലക്കേര്‍പ്പെടുത്തിയത്.

വിലക്കിനെതിരെ വന്‍ പ്രതിഷേധമാണ് കേരളത്തിലും ദേശീയ തലത്തിലും ഉയര്‍ന്നത്. ഇതോടെ സര്‍ക്കാര്‍ വിലക്ക് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ആര്‍എസ്എസിനെതിരെ വാര്‍ത്ത കൊടുക്കാമെന്ന് മുരളീധരന്‍ പറഞ്ഞു. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം ഉളവാക്കുന്ന വിധത്തില്‍ ജയ്ശ്രീരാം വിളിക്കാത്തവരെ മര്‍ദിച്ചു, പള്ളികള്‍ പൊളിച്ചു എന്നെല്ലാം വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ ഈ ചാനലുകള്‍ പ്രചരിപ്പിച്ചതിനാണ് നടപടി ഉണ്ടായതെന്നും മുരളീധരന്‍ പറഞ്ഞു.

ജനരോഷം ഭയന്നാണ് വിലക്ക് പിന്‍വലിച്ചതെന്ന മീഡിയ വണ്‍ ചീഫിന്റെ വാദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഉത്തരം താങ്ങുന്ന പല്ലി എന്ന പ്രയോഗമാണ് ഓര്‍മ വരുന്നതെന്ന് മന്ത്രി പരിഹസിച്ചു. നിയമം പാലിക്കാന്‍ മാധ്യമസ്ഥാപനങ്ങള്‍ക്കും അതിലെ പ്രവര്‍ത്തകര്‍ക്കും ബാധ്യതയുണ്ട്. പരസ്പര വിദ്വേഷമുണ്ടാക്കുന്ന റിപ്പോര്‍ട്ടിംഗ് പാടില്ലെന്നത് ജനാധിപത്യ സംവിധാനത്തിലെ നിയമമാണ്. വാര്‍ത്താ പ്രക്ഷേപണത്തെ കുറിച്ച് അംഗീകരിച്ചിട്ടുള്ള കേബിള്‍ ടിവി നിയമം ലംഘിച്ചതിനാലാണ് നടപടിയെന്നും മുരളീധരന്‍ പറഞ്ഞു.

വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പിഴവുണ്ടായെങ്കില്‍ പരിശോധിക്കുമെന്ന് നേരത്തെ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറും പറഞ്ഞിരുന്നു. അതേസമയം മാധ്യമ വിലക്കിലുള്ള ആശങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദിയും അറിയിച്ചിട്ടുണ്ട്. മാധ്യമ സ്വാതന്ത്ര്യത്തിന് അനുകൂലമായ നിലപാടാണ് കേന്ദ്ര സര്‍ക്കാരിന് ഉള്ളതെന്നും ജാവദേക്കര്‍ പറഞ്ഞു.

ഇതിനിടെ കേന്ദ്ര മന്ത്രി ജാവദേക്കര്‍ അറിയാതെ കേരളത്തിലെ രണ്ട് ചാനലുകളുടെ സംപ്രേഷണാവകാശം റദ്ദാക്കാന്‍ കഴിയുമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും ചോദിച്ചിരുന്നു. ഇക്കാര്യം അന്വേഷണിക്കണമെന്നും എന്‍ബിഎ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കേരളത്തില്‍ നിരവധി പേര്‍ മാധ്യമ വിലക്കിനെ അപലപിച്ചു. ബിജെപിയുടെ വരുതിയില്‍ കൊണ്ടുവരാനുള്ള ശ്രമമാണെന്നും, ഫാസിസമാണെന്നുമാണ് പലരും അഭിപ്രായപ്പെട്ടത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+