ബിജെപിയുടെ ലക്ഷ്യം ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും പണം?ന്യൂനപക്ഷമോര്‍ച്ച നേതാവ് രാജിവെച്ചു
ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിന്റായ ഷിബു ജോര്‍ജാണ് ബിജെപിയില്‍ നിന്നും രാജിവെച്ച് സിപിഐഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.
തിരുവനന്തപുരം: ബിജെപി ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന നേതാവ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിന്റായ ഷിബു ജോര്‍ജാണ് ബിജെപിയില്‍ നിന്നും രാജിവെച്ച് സിപിഐഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് രാജിക്കത്ത് നല്‍കിയതായും ഷിബു ജോര്‍ജ് പറഞ്ഞു.
ന്യൂനപക്ഷങ്ങളെയും ദളിതരെയും ആക്രമിക്കുന്ന ആര്‍എസ്എസും ബിജെപിയും രാജ്യത്തിന് ഭീഷണിയായി മാറിയെന്ന് തിരിച്ചറിഞ്ഞാണ് രാജിവെയ്ക്കുന്നതെന്നും ഷിബു ജോര്‍ജ് വ്യക്തമാക്കി. ബിജെപി സംസ്ഥാന സമിതിയിലെ ക്ഷണിതാവായ ഷിബു ജോര്‍ജ് ആര്‍എസ്എസിലൂടെ പ്രവര്‍ത്തിച്ച് ബിജെപിയില്‍ എത്തിയ അപൂര്‍വം ന്യൂനപക്ഷ നേതാക്കളിലൊരാളാണ്.

ബിജെപിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷങ്ങള്‍ വലിയ അവഗണനയാണ് നേരിടുന്നതെന്നും, അവരെ സാമ്പത്തികമായി ഉപയോഗിക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്നും ഷിബുജോര്‍ജ് വ്യക്തമാക്കി. ബിജെപിയുടെ പ്രഖ്യാപനങ്ങളെല്ലാം ജനങ്ങളെ കബളിപ്പിക്കുന്നതായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂനപക്ഷ മോര്‍ച്ചയുടെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ഷിബു ജോര്‍ജായിരുന്നു ക്രിസ്ത്യന്‍ മേഖലകളില്‍ ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത്.












Click it and Unblock the Notifications