കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജഗോപാലിന് വീണ്ടും പാളി; പ്രമേയത്തെ എതിര്‍ക്കാതെ ബിജെപി എംഎല്‍എ, പാര്‍ട്ടി നിലപാടിന് വിരുദ്ധം

Google Oneindia Malayalam News

തിരുവനന്തപുരം: നിമയസഭില്‍ വീണ്ടും വ്യത്യസ്തനായി ബിജെപി അംഗം ഒ രാജഗോപാല്‍. പാര്‍ട്ടി നിലപാടിനൊപ്പം അദ്ദേഹം നിലകൊള്ളാത്തതാണ് വിവാദമായത്. തലസ്ഥാനത്തെ വിമാനത്താവളം സ്വകാര്യ വല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ സര്‍വകക്ഷി യോഗം ശക്തമായ നിലപാടെടുത്തു. കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു.

o

Recommended Video

cmsvideo
Pinarayi Vijayan's hard move to take over Trivandrum airport | Oneindia Malayalam

ഇതിനെ എതിര്‍ക്കുന്നതാണ് ബിജെപിയുടെ നിലപാട്. വിമാനത്താവളം സ്വകാര്യ വല്‍ക്കരിക്കുന്നതിനെ അനുകൂലിക്കുകയാണ് ബിജെപി ചെയ്യുന്നത്. പ്രമേയത്തെ സ്വാഭാവികമായും ബിജെപി അംഗം എതിര്‍ത്ത് വോട്ട് ചെയ്യണം. പക്ഷേ, രാജഗോപാല്‍ എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്തില്ല. അതുകൊണ്ടുതന്നെ നിയമസഭ ഐക്യകണ്‌ഠ്യേന പാസാക്കി എന്ന നിലയിലാകും പ്രമേയം രാഷ്ട്രപതിയുടെ മുമ്പിലെത്തുക. നേരത്തെയും രാജഗോപാലിന്റെ നിലപാട് ബിജെപിയെ വെട്ടിലാക്കിയിരിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിമയസഭയില്‍ പ്രമേയം അവതിരിപ്പിച്ച വേളയില്‍ അദ്ദേഹം എതിര്‍ത്ത് വോട്ട് ചെയ്തില്ല. അനുകൂലിക്കുകയും ചെയ്തില്ല. എതിര്‍പ്പ് രേഖപ്പെടുത്താത്ത സാഹചര്യത്തില്‍ നിയമസഭ ഐക്യകണ്‌ഠ്യേന പാസാക്കിയ പ്രമേയമായി മാറി. നിയമസഭയിലെ 139 പേരും അനുകൂലിക്കുമ്പോള്‍ ഒരാള്‍ മാത്രം എതിര്‍ക്കുന്നതില്‍ കാര്യമില്ലെന്നാണ് രാജഗോപാല്‍ അന്ന് വ്യക്തമാക്കിയത്. രാജഗോപാലിന്റെ നിലപാട് ബിജെപിയില്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. സമാനമായ അവസ്ഥ തന്നെയാണ് ഇന്നും രാജഗോപാല്‍ സ്വീകരിച്ചത്. വരും ദിവസങ്ങളില്‍ ഇക്കാര്യം ബിജെപിയില്‍ വിവാദങ്ങള്‍ക്ക് ഇടയാക്കും.

അതേസമയം, വിമാനത്താവള വിഷയത്തില്‍ ബിജെപി അംഗം ഒ രാജഗോപാലിന് സഭയില്‍ സംസാരിക്കാന്‍ അനുമതി നല്‍കിയില്ലെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നിയമസഭക്ക് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു. കള്ളക്കടത്ത് പണം പോയത് എകെജി സെന്ററിലേക്കെന്നും സുരേന്ദ്രന്‍ ആരോപിച്ചു. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ ബലം പ്രയോഗിച്ച് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനെതിരെ യുവമോര്‍ച്ച പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.

പ്രവാസികള്‍ അറിയാന്‍; ആറ് മാസം കഴിഞ്ഞാലും യുഎഇയിലേക്ക് വരാം... പുതിയ നിര്‍ദേശങ്ങള്‍പ്രവാസികള്‍ അറിയാന്‍; ആറ് മാസം കഴിഞ്ഞാലും യുഎഇയിലേക്ക് വരാം... പുതിയ നിര്‍ദേശങ്ങള്‍

ആഭ്യന്തര സര്‍വ്വെ നടത്തിയ സിപിഎമ്മിന് ലഭിച്ചത് ഞെട്ടിക്കുന്ന കണക്കുകള്‍; പാടേ തകര്‍ന്നു, രക്ഷയില്ലആഭ്യന്തര സര്‍വ്വെ നടത്തിയ സിപിഎമ്മിന് ലഭിച്ചത് ഞെട്ടിക്കുന്ന കണക്കുകള്‍; പാടേ തകര്‍ന്നു, രക്ഷയില്ല

English summary
BJP MLA O Rajagopal did not Vote against the Airport Motion in Niyamasabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X