പിണറായി ജനങ്ങളുടെ ആവശ്യങ്ങളറിയുന്ന നേതാവ്, മുഖ്യമന്ത്രിയെ പുകഴ്ത്തി ബിജെപിയെ വെട്ടിലാക്കി രാജഗോപാൽ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ബിജെപി മുതിര്‍ന്ന നേതാവും നേമം എംഎല്‍എയുമായ ഒ രാജഗോപാല്‍. ജനങ്ങളുടെ ആവശ്യം അറിയുന്ന നേതാവാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ന് ഒ രാജഗോപാല്‍ കൈരളി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. മുന്‍ യുഡിഎഫ് സര്‍ക്കാരിനേക്കാള്‍ മികച്ചതാണ് ഇപ്പോഴുളള പിണറായി വിജയന്‍ സര്‍ക്കാര്‍. സാധാരണക്കാരുടെ ഇടയില്‍ നിന്ന് വളര്‍ന്ന് വന്ന നേതാവാണ് പിണറായി. അദ്ദേഹം നാടിന്റെ ആവശ്യങ്ങള്‍ അറിയുന്ന ആളാണെന്നും ഒ രാജഗോപാല്‍ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ശബരിമല വിഷയത്തിലും ഒ രാജഗോപാല്‍ നിലപാട് വ്യക്തമാക്കി. തിരഞ്ഞെടുപ്പുകളില്‍ ശബരിമല പ്രചാരണ വിഷയമായി ഉന്നയിക്കുന്നത് ശരിയല്ലെന്ന് ഒ രാജഗോപാല്‍ പറഞ്ഞു. ശബരിമല വിഷയത്തിലെ യുഡിഎഫ് കരട് സംസ്ഥാന സര്‍ക്കാരിനെ അടിക്കാനുളള വടി മാത്രമാണെന്നും അതില്‍ ആത്മാര്‍ത്ഥത ഇല്ലെന്നും ഒ രാജഗോപാല്‍ വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടിനെ എന്‍എസ്എസും പിന്തുണയ്ക്കുന്നില്ല. ശബരിമലയില്‍ യുഡിഎഫിന് ആത്മാര്‍ത്ഥത ഇല്ലെന്ന് എന്‍എസ്എസ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്‍എസ്എസിന് പോലും കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ സാധിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ് എന്നും ഒ രാജഗോപാല്‍ പറഞ്ഞു.
163 മില്യൺ ഡോളർ ജയിക്കാം; യൂറോമില്യൺസ് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം
രാഷ്ട്രീയത്തില്‍ വിശ്വാസവും മതവും കലര്‍ത്തരുതെന്നും രാജഗോപാല്‍ പറഞ്ഞു. ജനങ്ങള്‍ക്ക് അവരുടെ വിശ്വാസ കാര്യങ്ങളില്‍ പൂര്‍ണമായ സ്വാതന്ത്ര്യം ഉണ്ടാകണം. തിരഞ്ഞെടുപ്പില്‍ ശബരിമല അല്ല വികസനം മാത്രമാണ് ചര്‍ച്ചയാകേണ്ടത് എന്നും ഒ രാജഗോപാല്‍ പറഞ്ഞു. ശബരിമല വിശ്വാസികളുടെ വിഷയമാണെന്നും അത് അവരുടെ തീരുമാനത്തിന് വിട്ട് കൊടുക്കേണ്ടതാണ് എന്നും ഒ രാജഗോപാല്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് പിണറായിയെ പുകഴ്ത്തി ഒ രാജഗോപാല്‍ രംഗത്ത് വന്നത് ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്.












Click it and Unblock the Notifications