കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് രണ്ടാം തവണ...ആക്രമണം കുമ്മനം ഉണ്ടെന്നറിഞ്ഞിട്ട് തന്നെ! എല്ലാം ആസൂത്രിതം!അകമ്പടിക്ക് പോലീസും?

ബിജെപി ഓഫീസിനു നേരെ ഉണ്ടായ ആക്രമണം ആസൂത്രിതമാണെന്നാണ് രാജഗോപാൽ എംഎൽഎ പറയുന്നത്. വെള്ളിയാഴ്ച പുലർച്ചെയാണ് ബിജെപി ഓഫീസിനു നേരെ ഏഴംഗ സംഘം ആക്രമണം അഴിച്ചു വിട്ടത്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെയുണ്ടായ ആക്രമണത്തിനെതിരെ ബിജെപി എംഎൽഎ ഒ രാജഗോപാൽ രംഗത്ത്. ആക്രമണം ആസൂത്രിതമാണെന്ന് രാജഗോപാൽ പറഞ്ഞു. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം നടത്തിയിരിക്കുന്നതെന്നും രാജഗോപാൽ ആരോപിച്ചു. സംഭവം തടയാതെ നോക്കി നിന്ന പോലീസിന്റെ നടപടിയെയും അദ്ദേഹം വിമർശിച്ചു.

ആക്രമണം തുടങ്ങിയത് ബിജെപി... തിരിച്ചടിച്ച് പണി വാങ്ങി സിപിഎം; ആ സിസിടിവി ആണ് താരം... അപ്പോള്‍ അന്നോ?ആക്രമണം തുടങ്ങിയത് ബിജെപി... തിരിച്ചടിച്ച് പണി വാങ്ങി സിപിഎം; ആ സിസിടിവി ആണ് താരം... അപ്പോള്‍ അന്നോ?

വെള്ളിയാഴ്ച പുലർച്ചെയാണ് ബിജെപി സംസ്ഥാന കാര്യാലയത്തിനു നേരെ ആക്രമണം ഉണ്ടായത്. ആക്രമണ സമയത്ത് കുമ്മനം രാജശേഖരൻ ഓഫീസിൽ ഉണ്ടായിരുന്നു. കുമ്മനത്തിൻറേതുൾപ്പെടെ ആറോളം വാഹനങ്ങൾ അക്രമികൾ തകർത്തു. പോലീസ് നോക്കി നിൽക്കെയായിരുന്നു ആക്രമണം നടന്നത്.

ആസൂത്രിതം

ആസൂത്രിതം

ബിജെപി ഓഫീസിനു നേരെ ഉണ്ടായ ആക്രമണം ആസൂത്രിതമാണെന്നാണ് രാജഗോപാൽ എംഎൽഎ പറയുന്നത്. വെള്ളിയാഴ്ച പുലർച്ചെയാണ് ബിജെപി ഓഫീസിനു നേരെ ഏഴംഗ സംഘം ആക്രമണം അഴിച്ചു വിട്ടത്.

ലക്ഷ്യം കുമ്മനം

ലക്ഷ്യം കുമ്മനം

പാർട്ടി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നും രാജഗോപാൽ ആരോപിച്ചു. കുമ്മനം ഓഫീസിലുണ്ടെന്നറിഞ്ഞിട്ട് തന്നെയായിരുന്നു ആക്രമണം നടത്തിയതെന്നും രാജഗോപാൽ പറഞ്ഞു.

കുമ്മനം ഓഫീസിൽ

കുമ്മനം ഓഫീസിൽ

ആക്രമണം നടക്കുമ്പോൾ കുമ്മനം ഓഫീസിൽ ഫയലുകൾ നോക്കുകയായിരുന്നു. പനിയുടെ അവശതകൾ ഉണ്ടായിരുന്നിട്ടും പ്രവർത്തകരുടെ അഭ്യർഥന മാനിച്ചായിരുന്നു അദ്ദേഹം ഓഫീസിൽ എത്തിയത്.

വാഹനങ്ങളും തകർത്തു

വാഹനങ്ങളും തകർത്തു

ഓഫീസിനു നേരെ കല്ലെറിഞ്ഞ ഗുണ്ടകൾ ഇവിടെ ഉണ്ടായിരുന്ന വാഹനങ്ങളും അടിച്ച് തകർത്തിരുന്നു. കുമ്മനത്തിന്റേതുൾപ്പെടെ ആറ് വാഹനങ്ങളാണ് അക്രമികൾ തകർത്തത്.

പോലീസ് നോക്കി നിൽക്കെ

പോലീസ് നോക്കി നിൽക്കെ

പോലീസ് നോക്കി നിൽക്കെയായിരുന്നു ബിജെപി ഓഫീസിനു നേരെ ആക്രമണം ഉണ്ടായത്. തടയാൻ ശ്രമിച്ച സിവിൽ പോലീസ് ഉദ്യോഗസ്ഥനെ അക്രമികൾ കൈയ്യേറ്റം ചെയ്തിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. പോലീസിന്റെ നിഷ്ക്രിയത്വത്തെ രാജഗോപാൽ വിമർശിച്ചു.

ഇത് രണ്ടാം തവണ

ഇത് രണ്ടാം തവണ

ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ ലക്ഷ്യം വച്ച് ഇത് രണ്ടാം തവണയാണ് ഇത്തരത്തിലൊരു ആക്രമണം ഉണ്ടാകുന്നത്. കഴിഞ്ഞ സെപ്തംബറിൽ സംസ്ഥാന കാര്യാലയത്തിനു നേരെ ബോംബേറ് ഉണ്ടായിരുന്നു.

പിന്നിൽ സിപിഎം

പിന്നിൽ സിപിഎം

ബിജെപി ഓഫീസിനു നേരെ ഉണ്ടായ ആസൂത്രിത ആക്രമണത്തിനു പിന്നിൽ സിപിഎം ആണെന്നാണ് ബിജെപി പറയുന്നത്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും കുന്നുകുഴി വാർഡ് കൗൺസിലറുമായ ഐപി ബിനു, എസ്എഫ്ഐ ജില്ലാ സെക്രട്ടറി പ്രജിൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ആക്രമണം നടത്തിയതെന്നും ബിജെപി പറയുന്നു. അക്രമിളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വിട്ടിട്ടുണ്ട്.

English summary
bjp mla rajagopal against bjp office attack by cpm.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X