അമിത് ഷാ അനുമോദിക്കാന്‍ മടിച്ച പിണറായിക്ക് രാജഗോപാലിന്റെ പൂച്ചെണ്ട്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് വിജയം സ്വന്തമാക്കിയ ഇടതുപക്ഷത്തെയും പിണറായി വിജയനെയും അഭിനന്ദിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മടികാണിച്ചപ്പോള്‍ എകെജി സെന്ററിലെത്തി പിണറായി വിജയന് പൂച്ചെണ്ടു നല്‍കി ഒ രാജഗോപാല്‍ മാതൃകയായി.
പിണറായിയെ സിപിഎം പാര്‍ലിമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തിരുന്നു. ബുധനാഴ്ച പിണറായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് ഒ രാജഗോപാല്‍ അപ്രതീക്ഷിതമായി എകെജി സെന്ററിലെത്തിയത്. കേരള ചരിത്രത്തില്‍ ആദ്യമായി ബിജെപിക്കുവേണ്ടി നിയമസഭയില്‍ അക്കൗണ്ട് തുറന്നത് ഒ രാജഗോപാല്‍ ആണ്.

നിയുക്ത എംഎല്‍എ നിയുക്ത മുഖ്യമന്ത്രിയെ കാണാന്‍ എത്തിയതാണെന്ന് രാജഗോപാല്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നാട്ടില്‍ സമാധാനത്തിനായി ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും സിപിഎമ്മും ആര്‍എസ്എസ് പ്രവര്‍ത്തകരും ഏറ്റുമുട്ടിയ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്.
കക്ഷി രാഷ്ട്രീയത്തിനപ്പുറത്ത് സ്‌നേഹബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ഒ രാജഗോപാല്‍. ഓരോ തവണ മത്സരിക്കുമ്പോഴും അദ്ദേഹത്തിനു കിട്ടുന്ന വോട്ടുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഒ രാജഗോപാല്‍ എന്ന വ്യക്തിക്ക് കേരളത്തിലെ ജനങ്ങളില്‍ എങ്ങിനെ സ്വാധീനമുണ്ടായി എന്ന് തെളിയിക്കുന്നതുകൂടിയാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം.












Click it and Unblock the Notifications