കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബല്‍റാമിനൊപ്പം മികച്ച എംഎല്‍എമാരുടെ ലിസ്റ്റില്‍ ഇടംപിടിച്ച് റോഹിങ്ക്യകളെ കൊല്ലണമെന്ന് പറഞ്ഞ എംഎല്‍എ

Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യത്തെ മികച്ച 50 എംഎല്‍എമാരുടെ പട്ടികയില്‍ വിടി ബല്‍റാം ഇടം പിടിച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഫെയിം ഇന്ത്യാ ഏഷ്യാപോസ്റ്റ് നടത്തിയ സര്‍വ്വേയിലായിരുന്നു മികച്ച എംഎല്‍എമാരുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് വിടി ബല്‍റാം ഇടം പിടിച്ചത്. പട്ടികയില്‍ ഇടം നേടിയ ഏക മലയാളിയും അദ്ദേഹമായിരുന്നു. ഈ നേട്ടത്തിന് വലിയ പ്രചാരണമായിരുന്നു സാമൂഹ്യമാധ്യമങ്ങളില്‍ അദ്ദേഹന്‍റെ അനുയായികള്‍ നല്‍കിയത്. അതേസമയം തന്നെ സര്‍വേയുടെ ആധികാരികതയെ ചോദ്യം ചെയ്തു പലരും അപ്പോള്‍ തന്നെ രംഗത്ത് വരികയും ചെയ്തിരുന്നു. ഇപ്പോഴിതാ ആ മികച്ച 50 എംഎല്‍എമാരുടെ പട്ടികയില്‍ രണ്ടാമതായി ഇടംപിടിച്ച വ്യക്തിയെക്കുറിച്ചും വിവാദങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്.

ബാസിഗര്‍

ബാസിഗര്‍

ഫേം ഇന്ത്യ മാഗസിന്റെ സര്‍വേയില്‍ ബാസിഗര്‍ അഥവാ മാന്ത്രികന്‍ എന്ന് അര്‍ത്ഥം വരുന്ന വിശേഷണം ചേര്‍ത്തുകൊണ്ടാണ് വിടി ബല്‍റാമിനെ ഏഴാം സ്ഥാനത്തേക്ക് തെരഞ്ഞെടുത്തിരുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും അല്ലാത്ത 3958 എംഎല്‍എമാരെയായിരുന്നു സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ജനപ്രീതി, പ്രവര്‍ത്തന ശൈലി, പ്രതിബദ്ധത, പൊതു ഇടപഴകല്‍, പൊതുതാല്‍പ്പര്യം, പ്രതിച്ഛായ, നിയമസഭയില്‍ അവതരിപ്പിച്ച ബില്ലുകള്‍, ചര്‍ച്ച, നിയമസഭയിലെ സാന്നിധ്യം, എംഎല്‍എ ഫണ്ട് വിനിയോഗിക്കല്‍ തുടങ്ങിയ കാര്യങ്ങളായിരുന്നു പരിഗണനാവിഷയം.

ആദ്യത്തെ അഞ്ച് പേരും

ആദ്യത്തെ അഞ്ച് പേരും

150 എംഎല്‍എമാരെ അന്തിമഘട്ടത്തിലേക്ക് തിരഞ്ഞെടുത്തതില്‍ നിന്നുമാണ് 50 പേരുടെ അവസാന വട്ട പട്ടിക തയ്യാറാക്കിയത്. പട്ടികയില്‍ ആദ്യത്തെ അഞ്ച് പേരും ബി.ജെ.പി എംഎല്‍എമാരായിരുന്നു. പട്ടികയില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള 5 എംഎല്‍എമാരും മധ്യപ്രദേശില്‍ നിന്നുള്ള മൂന്ന് എംഎല്‍എമാരും ഇടം പിടിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ നിന്നും ഇടംപിടിച്ചവരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയയും പെടുന്നു. കാര്യക്ഷമത ഗണത്തിലാണ് ഇദ്ദേഹത്തെ പരിഗണിച്ചത്.

രാജാസിംഗ്

രാജാസിംഗ്


റായ്ബറേലിയില്‍ നിന്നും കോണ്‍ഗ്രസ് അംഗം അതിഥി സിങും പട്ടികയില്‍ ഇടംപിടിച്ചിരുന്നു. ശക്തി ഗണത്തിലാണ് അതിഥി സ്ഥാനം പിടിച്ചത്. ഇതില്‍ ഏറ്റവും ശ്രദ്ധേയം രണ്ടാം സ്ഥാനത്ത് തെലങ്കാനയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ടി രാജാസിംഗ് ഇടം പിടിച്ചതായിരുന്നു. റോഹിങ്ക്യകളെ കൊല്ലണമെന്ന് ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്ത വ്യക്തിയാണ് രാജാസിംഗ്.

റോഹിങ്ക്യകളെ

റോഹിങ്ക്യകളെ

തെലങ്കാനയിലെ ഗോഷാമഹല്‍ നിയമസഭയിലെ എം.എല്‍.എയാണ് ടി രാജാസിംഗ്. 2018 ജൂലൈ 31നാണ് ടി രാജാസിംഗ് റോഹിങ്ക്യകളെ വെടിവെച്ച് കൊല്ലണമെന്നാണ് ബിജെപിയുടെ എംഎല്‍എ പറഞ്ഞത്. ഈ വിഷയത്തില്‍ ഫേസ്ബുക്ക് അദ്ദേഹത്തിന്‍റെ അക്കൗണ്ടിനെതിരെ നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ആരോപണമാണ് കഴിഞ്ഞ ദിവസം വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തു വിട്ടത്.

കരട് പുറപ്പെടുവിച്ചതിന് പിന്നാലെ

കരട് പുറപ്പെടുവിച്ചതിന് പിന്നാലെ

റോഹിങ്ക്യകളും ബംഗ്ലാദേശികളുമായ അനധികൃത കുടിയേറ്റക്കാര്‍ രാജ്യം വിട്ട് പോയില്ലെങ്കില്‍ അവരെ വെടിവെച്ച് കൊല്ലണമെന്നായിരുന്നു രാജാസിംഗിന്റെ പ്രസ്താവന. അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അവസാന കരട് പുറപ്പെടുവിച്ചതിന്റെ അടുത്ത ദിവസമായിരുന്നു ബിജെപി എംഎല്‍എയുടെ പ്രതികരണം.

Recommended Video

cmsvideo
മുഖ്യമന്ത്രിയെ പരിഹസിച്ച്‌വിടി ബല്‍റാമും കോൺഗ്രസ് നേതാക്കളും | Oneindia Malayalam
എന്തുകൊണ്ട് പങ്കുവെച്ചില്ല

എന്തുകൊണ്ട് പങ്കുവെച്ചില്ല

വലിയൊരു നേട്ടമായിട്ടും ഇക്കാര്യം സാമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെക്കാന്‍ വിടി ബല്‍റാമോ, മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോ തയ്യാറായിരുന്നില്ല. മാധ്യമപ്രവര്‍ത്തകാനായ എസ്.എ അജിംസ് ഇക്കാര്യം ഫേസ്ബുക്കില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. അമ്പത് പേരുടെ ലിസ്റ്റില്‍ മറ്റൊരാളുടെ പേര് കണ്ട്േപ്പാഴാണ് ബല്‍റാം അതെന്ത് കൊണ്ട് ഷെയര്‍ ചെയ്തില്ല എന്ന മനസിലായതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. എസ് എ അജിംസിന്‍രെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കാരണം എന്ത്

കാരണം എന്ത്

ഇന്ത്യയിലെ ഏറ്റവും മികച്ച അമ്പത് എംഎല്‍എമാരുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് വിടി ബല്‍റാം ഇടംപിടിച്ചതായി ചില ഓണ്‍ലൈന്‍ സൈറ്റുകളില്‍ വാര്‍ത്തയുണ്ടായിരുന്നു. ബല്‍റാം ഫേസ്ബുക്കില്‍ സജീവമാണെങ്കിലും ആ വാര്‍ത്ത അദ്ദേഹം ഷെയര്‍ ചെയ്ത് കണ്ടില്ല. അതെന്താകും കാരണമെന്ന് തപ്പിപ്പോയപ്പോളാണ് സര്‍വേ നടത്തിയ ഫേം ഇന്ത്യ എന്ന മാഗസിന്‍ കണ്ടെത്തിയത്.

കണ്ണഞ്ചിപ്പിക്കുന്ന പ്രകടനക്കാരന്‍

കണ്ണഞ്ചിപ്പിക്കുന്ന പ്രകടനക്കാരന്‍

ബാസിഗര്‍ എന്ന വിശേഷണത്തോടെയാണ് ബല്‍റാമിനെ മാസിക മികച്ച എംഎല്‍എ ആയി തെരഞ്ഞെടുത്തത്. ബാസിഗര്‍ എന്നാല്‍ മജീഷ്യന്‍ എന്നോ മാന്ത്രികന്‍ എന്നോ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനക്കാരന്‍ എന്നോ ഒക്കെയാണ് അര്‍ഥം.അമ്പത് പേരുടെ ലിസ്റ്റില്‍ മറ്റൊരാളുടെ പേര് കണ്ട്േപ്പാഴാണ് ബല്‍റാം അതെന്ത് കൊണ്ട് ഷെയര്‍ ചെയ്തില്ല എന്ന മനസിലായത്.

അതേ ആള്‍

അതേ ആള്‍

ലിസ്റ്റിലെ രണ്ടാമത്തെ പേര് ടി രാജാസിങിന്റേതാണ്. ഹൈദ്രാബാദിലെ ഗോശ്മഹല്‍ അസംബ്ലി മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ. ഫേസ്ബുക്കില്‍ റോഹിങ്ക്യകളെ കൊല്ലണമെന്ന് ആഹ്വാനം ചെയ്യുകയും പരാതി പരിഗണിക്കേണ്ടെന്ന് ഫേസ്ബുക്ക് ഇന്ത്യ തീരുമാനിക്കുകയും ചെയ്ത അതേ ആള്‍.

8 മിനിറ്റിനുള്ളില്‍ ഇറാന്‍റെ മിസൈലുകള്‍ക്ക് യുഎഇയിലെത്താം; ഭീഷണി ഗൗരവപരമായി കാണണമെന്ന് മുന്നറിയിപ്പ്8 മിനിറ്റിനുള്ളില്‍ ഇറാന്‍റെ മിസൈലുകള്‍ക്ക് യുഎഇയിലെത്താം; ഭീഷണി ഗൗരവപരമായി കാണണമെന്ന് മുന്നറിയിപ്പ്

English summary
bjp mla t rajasingh among the list of 50 mlas selected in fame india asia post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X