കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാല്‍ ബിജെപി നോമിനിയായി രാജ്യസഭയിലേയ്ക്ക്? വീണ്ടും സുരേഷ് ഗോപിയ്ക്ക് പണികിട്ടി?

Google Oneindia Malayalam News

തിരുവനന്തപുരം: മോഹന്‍ലാല്‍ ഇതുവരെ പ്രത്യക്ഷ രാഷ്ട്രീയ നിലപാടുകള്‍ ഒന്നും എടുത്തിട്ടില്ല. കഴിഞ്ഞ തവണ ദില്ലിയില്‍ ആം ആദ്മി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ സ്വന്തം ബ്ലോഗില്‍ അതിനെ പ്രശംസിച്ചിരുന്നു. എന്നാല്‍ ബിജെപിയുമായി മോഹന്‍ലാലിന് എന്തെങ്കിലും ബന്ധമുണ്ടോ?

ഇതുവരെ ലാല്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. എന്നാല്‍ ഇത്തവണ മോഹന്‍ലാലിനെ രാജ്യസഭയിലേയ്ക്ക് നോമിനേറ്റ് ചെയ്യാന്‍ ബിജെപി ആലോചിയ്ക്കുന്നു എന്നാണ് വാര്‍ത്തകള്‍. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും വന്നിട്ടില്ല.

കവിയും തിരക്കഥാകൃത്തും ഗാനരചയിതാവും ആയ ജാവേദ് അക്തറിന്റെ കാലാവധി അടുത്ത മാര്‍ച്ചില്‍ അവസാനിയ്ക്കും ഈ ഒഴിവിലേയ്ക്കാണത്രെ മോഹന്‍ലാലിനെ നോമിനേറ്റ് ചെയ്യാന്‍ ആലോചിയ്ക്കുന്നത്.

രാജ്യസഭ എംപി?

രാജ്യസഭ എംപി?

മോഹന്‍ലാലിനെ രാജ്യസഭ എംപിയായി നോമിനേറ്റ് ചെയ്യാന്‍ ബിജെപി കേന്ദ്ര നേതൃത്വം ആലോചിയ്ക്കുന്നു എന്നാണ് വാര്‍ത്തകള്‍.

രാഷ്ട്രീയ ലക്ഷ്യം

രാഷ്ട്രീയ ലക്ഷ്യം

മോഹന്‍ലാലിനെ പോലെ ജനപ്രിയനായ ഒരു നടനെ രാജ്യസഭ എംപിയാക്കുന്നതിലൂടെ കേരളത്തില്‍ കൂടുതല്‍ സാന്നിധ്യമുറപ്പിയ്ക്കാം എന്ന വിശ്വാസത്തിലാണ് ബിജെപി നേതൃത്വം.

സുരേഷ് ഗോപിയ്ക്ക് സീറ്റില്ലേ

സുരേഷ് ഗോപിയ്ക്ക് സീറ്റില്ലേ

താന്‍ ബിജെപി കാരനാണെന്ന് പരസ്യമായ പ്രഖ്യാപിച്ച ആളാണ് സുരേഷ് ഗോപി. അദ്ദേഹത്തെ ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അധ്യക്ഷനാക്കും എന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഇതുവരെ നിയമന ഉത്തരവ് ലഭിച്ചിട്ടില്ല.

മോഹന്‍ലാലിന്റെ രാഷ്ട്രീയം

മോഹന്‍ലാലിന്റെ രാഷ്ട്രീയം

തന്റെ രാഷ്ട്രീയ നിലപാട് എന്താണെന്ന് ഇതുവരെ പ്രഖ്യാപിയ്ക്കാത്ത നടനാണ് മോഹന്‍ലാല്‍. എന്നാല്‍ അദ്ദേഹത്തിന് കോണ്‍ഗ്രസ് രാഷ്ട്രീയത്തോട് ഏറെ അടുപ്പമുണ്ടെന്നായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍.

 ലാലിന്റെ സുഹൃത്തുക്കള്‍

ലാലിന്റെ സുഹൃത്തുക്കള്‍

മോഹന്‍ലാലിന്റെ ഏറ്റവും അടുത്ത സുഹൃത്തും സംവിധായകനും ആയ പ്രിയദര്‍ശന്‍ ഇപ്പോള്‍ ബിജെപിയോട് അടുത്ത് നില്‍ക്കുകയാണ്. സംവിധായകന്‍ മേജര്‍ രവിയുടെ ബിജെപി അനുകൂല നിലപാടുള്ള ആളാണ്.

സമ്മര്‍ദ്ദം തുടങ്ങി

സമ്മര്‍ദ്ദം തുടങ്ങി

പ്രിയദര്‍ശനേയും മേജര്‍ രവിയേയും ഉപയോഗിച്ച് മോഹന്‍ലാലിനെ സ്വാധീനിയ്ക്കാമെന്നാണ് ബിജെപി നേതൃത്വം കരുതുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യത്തിലും സ്ഥിരീകരണമില്ല.

അമ്മ ഭക്തന്‍

അമ്മ ഭക്തന്‍

അമൃതാനന്ദമയിയുടെ ഭക്തനാണ് മോഹന്‍ലാല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായും അമൃതാനന്ദമായിയ്ക്ക് അടുത്ത ബന്ധമാണുള്ളത്. ഈ രീതിയിലും സമ്മര്‍ദ്ദം ഉണ്ടാകാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 മഞ്ജു വാര്യര്‍

മഞ്ജു വാര്യര്‍

രാജ്യസഭ സ്ഥാനത്തേയ്ക്ക് മഞ്ജു വാര്യരേയും ബിജെപി പരിഗണിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മഞ്ജു വാര്യര്‍ ഇതിനോട് അനുകൂല നിലപാടല്ലെ എടുത്തതെന്നാണ് റിപ്പോര്‍ട്ട്.

മമ്മൂട്ടിയുും മോഹന്‍ലാലും

മമ്മൂട്ടിയുും മോഹന്‍ലാലും

മമ്മൂട്ടിയെ സിപിഎം രാജ്യസഭ അംഗമായി നോമിനേറ്റ് ചെയ്‌തേയ്ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മലയാളത്തിന്റെ രണ്ട് സൂപ്പര്‍ താരങ്ങളും ഒരേ സമയം രാജ്യസഭാംഗങ്ങളാകുമോ എന്ന് കാത്തിരുന്ന് കാണാം.

English summary
Online media reports that BJP planning to nominate Mohanlal to Rajyasbha next year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X