മോദിയുടെ സന്ദര്‍ശനത്തെ എതിര്‍ത്ത ഡിജിപിക്കെതിരെ ബിജെപി എംപി
തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് സ്ഥലത്തേക്ക് പ്രധാനമന്ത്രിയുടെ പെട്ടെന്നുള്ള സന്ദര്‍ശനത്തെ എതിര്‍ത്ത് ഡിജിപിക്കെതിരെ ബിജെപി രംഗത്ത്. പോലീസിന്റെ വീഴ്ചയാണ് പരവൂരില്‍ പരിശോധിക്കേണ്ടതെന്നും പരവൂരില്‍ പൂര്‍ണ്ണ പരാജയമായിരുനെന്നും ബിജെപി എംപി അനുരാഗ് താക്കൂര്‍ പറഞ്ഞു.
ഡിജിപിക്കെതിരെ അച്ചടക്ക നടപടി കൈകൊള്ളണമെന്നും പ്രധാനമന്ത്രിയെ ഉദ്യോഗസ്ഥര്‍ വിമര്‍ശിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പെട്ടെന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരവൂര്‍ സന്ദര്‍ശനം താന്‍ എതിര്ത്തിരുനെന്ന് ഡിജിപി സെന്‍ കുമാര്‍ വ്യക്തമാക്കിയിരുന്നു.

ആശുപത്രിയില്‍ പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും സന്ദര്‍ശനം നടത്തിയതിനെതിരെ ആരോഗ്യവകുപ്പും രംഗത്ത് വന്നിരുന്നു. വിവിഐപികള്‍ ഐസിയുവില്‍ പ്രവേശിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് പുറത്തു നില്‍ക്കേണ്ടി വന്നിരിക്കുന്നു. 90 ശതമാനം വരെ പൊള്ളലേറ്റവര്‍ കിടക്കുന്ന സ്ഥലത്താണ് വിവിഐപികള്‍ വന്ന് സന്ദര്‍ശനം നടത്തിയത്.
അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റവരെ എത്തിച്ചുകൊണ്ടിരുന്ന സര്‍ജിക്കല്‍ വാര്‍ഡിലെ നഴ്സുമാരോട് അരമണിക്കൂറോളം പുറത്തു നില്‍ക്കാനാണ് പ്രധാനമന്ത്രിയുടെ കൂടെയുള്ള ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതെന്നും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ പറഞ്ഞിരുന്നു.
-
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം











Click it and Unblock the Notifications