കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ സന്ദര്‍ശനത്തെ എതിര്‍ത്ത ഡിജിപിക്കെതിരെ ബിജെപി എംപി

Google Oneindia Malayalam News

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് സ്ഥലത്തേക്ക് പ്രധാനമന്ത്രിയുടെ പെട്ടെന്നുള്ള സന്ദര്‍ശനത്തെ എതിര്‍ത്ത് ഡിജിപിക്കെതിരെ ബിജെപി രംഗത്ത്. പോലീസിന്റെ വീഴ്ചയാണ് പരവൂരില്‍ പരിശോധിക്കേണ്ടതെന്നും പരവൂരില്‍ പൂര്‍ണ്ണ പരാജയമായിരുനെന്നും ബിജെപി എംപി അനുരാഗ് താക്കൂര്‍ പറഞ്ഞു.

ഡിജിപിക്കെതിരെ അച്ചടക്ക നടപടി കൈകൊള്ളണമെന്നും പ്രധാനമന്ത്രിയെ ഉദ്യോഗസ്ഥര്‍ വിമര്‍ശിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പെട്ടെന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരവൂര്‍ സന്ദര്‍ശനം താന്‍ എതിര്‍ത്തിരുനെന്ന് ഡിജിപി സെന്‍ കുമാര്‍ വ്യക്തമാക്കിയിരുന്നു.

Narendra Modi

ആശുപത്രിയില്‍ പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും സന്ദര്‍ശനം നടത്തിയതിനെതിരെ ആരോഗ്യവകുപ്പും രംഗത്ത് വന്നിരുന്നു. വിവിഐപികള്‍ ഐസിയുവില്‍ പ്രവേശിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് പുറത്തു നില്‍ക്കേണ്ടി വന്നിരിക്കുന്നു. 90 ശതമാനം വരെ പൊള്ളലേറ്റവര്‍ കിടക്കുന്ന സ്ഥലത്താണ് വിവിഐപികള്‍ വന്ന് സന്ദര്‍ശനം നടത്തിയത്.

അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റവരെ എത്തിച്ചുകൊണ്ടിരുന്ന സര്‍ജിക്കല്‍ വാര്‍ഡിലെ നഴ്‌സുമാരോട് അരമണിക്കൂറോളം പുറത്തു നില്‍ക്കാനാണ് പ്രധാനമന്ത്രിയുടെ കൂടെയുള്ള ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതെന്നും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ പറഞ്ഞിരുന്നു.

English summary
BJP MP againist DGP Senkumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X