കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുരളീധരന് കോഴിക്കോട് ഉജ്ജ്വല സ്വീകരണം; കേരളത്തിലും ബിജെപി സര്‍ക്കാര്‍ അതിവിദൂരമല്ല

Google Oneindia Malayalam News

കോഴിക്കോട്: രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ബിജെപി
ദേശീയ നിര്‍വ്വാഹക സമിതി അംഗം വി. മുരളീധരന് ബിജെപി ജില്ലാ
കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍
ഉജ്ജ്വല സ്വീകരണം. തിരുവനന്തപുരത്തു നിന്ന് ജനശതാബ്ദി എക്‌സ്പ്രസില്‍
കോഴിക്കോട് റെയില്‍വെ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമില്‍ ഇറങ്ങിയ മുരളീധരന്‌ പ്രവര്‍ത്തകര്‍ വാദ്യഘോഷങ്ങളോടെ മുദ്രാവാക്യങ്ങള്‍ മുഴക്കി ആവേശകരമായ സ്വീകരണമാണ് നല്‍കിയത്.

വീപ്പയ്ക്കുള്ളിലെ കൊലപാതകത്തിന്റെ ചുരുളഴിച്ചത് ഈ ഫോറൻസിക് സർജൻ.. ശകുന്തളയെ തിരിച്ചറിഞ്ഞതിങ്ങനെ..വീപ്പയ്ക്കുള്ളിലെ കൊലപാതകത്തിന്റെ ചുരുളഴിച്ചത് ഈ ഫോറൻസിക് സർജൻ.. ശകുന്തളയെ തിരിച്ചറിഞ്ഞതിങ്ങനെ..

രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി കോഴിക്കോട്ടെത്തിയ
മുരളീധരനെ സ്വീകരിക്കാന്‍ പാര്‍ട്ടിയുടെ സംസ്ഥാന-ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി നേതാക്കളും പ്രവര്‍ത്തകരും എത്തിച്ചേര്‍ന്നു. റെയില്‍വെ സ്റ്റേഷനില്‍ നിന്ന് മുരളീധരനെ ആനയിച്ച് സ്റ്റേഷന്‍പരിസരത്ത് ഒരുക്കിയ സ്വീകരണവേദിയില്‍ പ്രവര്‍ത്തകര്‍ ഹാരങ്ങള്‍കൊണ്ട് മൂടി.ബിജെപി ജില്ലാ പ്രസിഡന്റ് ടിപി ജയചന്ദ്രന്‍ സ്വീകരണസമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ആമുഖ പ്രസംഗം നടത്തി. കേരളത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സാധാരണക്കാര്‍ക്ക് പ്രാപ്യനായ നേതാവാണ് വി മുരളീധരനെന്നും കേരളത്തിന്റെയും കോഴിക്കോടിന്റെയും വികസനത്തിന് മുരളീധരന്റെ എം.പി സ്ഥാനം ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 vmurali

ജില്ലാ കമ്മിറ്റിക്കു വേണ്ടി പി. ജിജേന്ദ്രന്‍, ടി. ബാലസോമന്‍ എന്നിവര്‍
മുരളീധരനെ പുഷ്പഹാരമണിയിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ശ്രീശന്‍, സംസ്ഥാന വക്താവ് പി. രഘുനാഥ്, മേഖലാ അദ്ധ്യക്ഷന്‍ വി വി രാജന്‍, യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. കെ.പി. പ്രകാശ്ബാബു തുടങ്ങിയവര്‍ മുരളീധരനെ ഹാരമണിയിച്ചു. എന്‍ഡിഎ നേതാക്കള്‍, ബിജെപി ദേശീയ സമിതി-സംസ്ഥാന സമിതി അംഗങ്ങള്‍, മോര്‍ച്ച ഭാരവാഹികള്‍, സെല്‍ കണ്‍വീനര്‍മാര്‍, ജില്ലാ മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ മുരളീധരനെ ഹാരമണിയിച്ചു.

സ്വീകരണത്തിന് വി. മുരളീധരന്‍ മറുപടി പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷകള്‍ സഫലമാക്കാന്‍ ബിജെപി ദേശീയ നേതൃത്വത്തിന്റെ നിയോഗമാണ് തനിക്ക് ലഭിച്ച എം.പി. സ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോടാണ് തന്റെ പൊതുപ്രവര്‍ത്തനത്തിന്റെ കേന്ദ്രം. കീഴാറ്റൂരില്‍ കര്‍ഷകരുടെ സമരം അടിച്ചമര്‍ത്തിയ സിപിഎം സിംഗൂരിലും

നന്ദിഗ്രാമിലും പശ്ചിമബംഗാളിലെ ഇടതുസര്‍ക്കാര്‍ സ്വീകരിച്ച അതേ
മാതൃകയിലുള്ള നയമാണ് സംസ്ഥാനത്ത് പിന്തുടരുന്നത്. മഹാരാഷ്ട്രയില്‍
ഭൂമിയുടെ അവകാശത്തിനായി ആദിവാസികളാണ് സമരം നടത്തിയത്. മാര്‍ച്ച്
തുടങ്ങിയപ്പോള്‍ തന്നെ മന്ത്രിസഭാ ഉപസമിതിയെ കര്‍ഷകരുടെ
പ്രശ്‌നപരിഹാരത്തിന് നിയോഗിക്കുന്ന മാതൃകാപരമായ നടപടിയാണ് ദേവേന്ദ്ര
ഫഡ്‌നവിസ് സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ കേരളത്തില്‍ സമരക്കാരെ
അറസ്റ്റ് ചെയ്തും സമരപ്പന്തല്‍ കത്തിച്ചും കര്‍ഷക സമരങ്ങള്‍ക്ക് നേരെ
അടിച്ചമര്‍ത്തല്‍ സമീപനമാണ് സിപിഎമ്മും പിണറായി സര്‍ക്കാറും

സ്വീകരിക്കുന്നത്. ത്രിപുരയില്‍ തിരിച്ചുവരാനാവാത്ത വിധം സിപിഎം
പരാജയപ്പെട്ടിരിക്കുന്നു. ബംഗാളില്‍ മമതാ ബാനര്‍ജിയുടെ സര്‍ക്കാരിന്റെ
ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രംഗത്തുള്ളത് ബിജെപിയാണ്. കേരളത്തിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്ന കാലം വിദൂരമല്ല- അദ്ദേഹം പറഞ്ഞു.

കേരളത്തിന് വരുമാനം മദ്യവും ക്ഷേത്രവും മാത്രം: സ്വാമി ചിദാനന്ദപുരികേരളത്തിന് വരുമാനം മദ്യവും ക്ഷേത്രവും മാത്രം: സ്വാമി ചിദാനന്ദപുരി

ഗംഭീര ട്വിസ്റ്റുമായി ഹസിന്‍, ഒത്തുകളി നടന്നിട്ടില്ല, ക്രിക്കറ്റ് എന്താണെന്നറിയില്ല! ഷമി രക്ഷപ്പെടുമോഗംഭീര ട്വിസ്റ്റുമായി ഹസിന്‍, ഒത്തുകളി നടന്നിട്ടില്ല, ക്രിക്കറ്റ് എന്താണെന്നറിയില്ല! ഷമി രക്ഷപ്പെടുമോ

English summary
bjp mp muralidharan got warm welcome in kozhikode,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X