പത്മജയെ വയനാട്ടില്‍ ഇറക്കുമോ ബിജെപി; കേന്ദ്ര ഓപറേഷനില്‍ ഞെട്ടി നേതാക്കള്‍... അതൃപ്തി പുകയുന്നു
കൊച്ചി: കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാലിനെ കളംമാറ്റിയത് ബിജെപി സംസ്ഥാനം നേതൃത്വം അറിയാതെ എന്ന് വിവരം. ബിജെപിയുടെ കേന്ദ്ര നേതാക്കള്‍ ചുക്കാന്‍ പിടിച്ച ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ നിറയുമ്പോഴാണ് സംസ്ഥാന നേതൃത്വം അറിയുന്നതത്രെ. ഇതിലുള്ള അമര്‍ഷം സംസ്ഥാന നേതൃത്വം പ്രകടമാക്കുകയും ചെയ്തു.
പിസി ജോര്‍ജ് ഉള്‍പ്പെടെ കേരളത്തില്‍ നിന്ന് ബിജെപിയില്‍ എത്തിയ നേതാക്കള്‍ അംഗത്വമെടുത്തത് ഡല്‍ഹിയില്‍ വച്ചാണ്. ഇത്തരം ചടങ്ങില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്, കേന്ദ്ര മന്ത്രി വി മുരളീധരന് എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തിരുന്നു. എന്നാല്‍ പത്മജയുടെ കാര്യത്തില്‍ അതുണ്ടായില്ല. കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവ്ദേക്കറും ടോം വടക്കനും ഉള്‍പ്പെടെയാണ് പത്മജയെ സ്വീകരിച്ചത്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടികളുള്ളതിനാലാണ് ഡല്‍ഹിയില്‍ എത്താന്‍ കഴിയാത്തത് എന്ന് സംസ്ഥാന നേതൃത്വം അറിയിക്കുകയായിരുന്നു. എന്നാല്‍ കേന്ദ്ര നേതൃത്വത്തിന്റെ രഹസ്യനീക്കത്തിലുള്ള അമര്‍ഷമാണ് അസാന്നിധ്യത്തിന് കാരണമെന്നാണ് വിവരം. ടോം വടക്കന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ വച്ച് മൂന്ന് വര്‍ഷം മുമ്പ് തന്നെ പത്മജയുമായി ചര്‍ച്ച തുടങ്ങിയിരുന്നു ബിജെപി കേന്ദ്ര നേതൃത്വം. പക്ഷേ, കേരള നേതാക്കള്‍ അറിഞ്ഞില്ല.
കേരളത്തില്‍ മറ്റു പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ എത്തിക്കാന്‍ സാധിക്കുന്നവരുടെ പട്ടിക കേന്ദ്ര നേതൃത്വം നേരത്തെ തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ കൊണ്ടുവരുന്നവരുടെ ജനപിന്തുണ വിലയിരുത്തുന്നതില്‍ കേന്ദ്ര നേതൃത്വം പരാജയപ്പെടുന്നു എന്നാണ് സംസ്ഥാന നേതാക്കളുടെ വികാരം. സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിച്ച ശേഷമേ തീരുമാനം എടുക്കാവൂ എന്നാണ് അവരുടെ നിലപാട്.
ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ വേളയില്‍ സംസ്ഥാന നേതാക്കള്‍ പത്മജയെ സ്വീകരിക്കാനെത്തിയത് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമായിരുന്നു. അതേസമയം, പത്മജ വേണുഗോപാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏതെങ്കിലും മണ്ഡലത്തില്‍ മല്‍സരിക്കുമോ എന്ന കാര്യത്തിലും കേരള നേതാക്കള്‍ക്ക് വ്യക്തതയില്ല.
ചാലക്കുടി മണ്ഡലത്തില്‍ പത്മജ വേണുഗോപാല്‍ സ്ഥാനാര്‍ഥിയാകുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാല്‍ ബിജെപിയുടെ സഖ്യകക്ഷിയായ ബിഡിജെഎസിന്റെ സീറ്റാണ് ചാലക്കുടി. ഈ സീറ്റ് വിട്ടുകൊടുക്കില്ലെന്നാണ് ബിഡിജെഎസ് നേതാക്കള്‍ പറയുന്നത്. അതേസമയം, വയനാട്ടില്‍ പത്മജയെ മല്‍സരിപ്പിച്ചേക്കുമെന്ന പ്രചാരണവുമുണ്ട്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാല്‍ കരുത്തുള്ള സ്ഥാനാര്‍ഥിയെ ഇറക്കുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു.
ഉത്തര്‍ പ്രദേശിലെ അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സ്മൃതി ഇറാനിയെ തുടര്‍ച്ചയായി മല്സരിപ്പിച്ചാണ് ബിജെപി മണ്ഡലം പിടിച്ചത്. സമാനമായ നീക്കം പത്മജയെ വച്ച് വയനാട്ടില്‍ നടത്തുമെന്ന അഭ്യൂഹമുണ്ട്. അതേസമയം, പത്മജ വേണുഗോപാലിന് എന്ത് ഓഫറാണ് ബിജെപി കേന്ദ്ര നേതൃത്വം നല്‍കിയിട്ടുള്ളത് എന്ന് സംസ്ഥാന നേതൃത്വത്തിന് അറിയില്ല. ഗവര്‍ണര്‍ പദവി, രാജ്യസഭാ സീറ്റ് തുടങ്ങിയവ ഏതെങ്കിലും നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications