Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം പോലെ ഉത്തർപ്രദേശ് മികച്ചതാകണമെങ്കിൽ ബിജെപി പരാജയപ്പെടണം;ആനാവൂർ നാഗപ്പൻ

തിരുവനന്തപുരം; കേരളത്തിനെതിരായ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് സി പി എം നേതാവ് ആനാവൂർ നാഗപ്പൻ. നാനാജാതിമതസ്ഥർ സഹവർത്തിത്വത്തോടെ ജീവിക്കുന്ന നാടാണ് കേരളം. ഇവിടെ വിഷം കലക്കാൻ യോഗിയുടെ ആർ എസ് എസും ബി ജെ പിയും ഒപ്പം ജമാത്തെഇസ്ലാമി അടക്കമുള്ള ന്യൂനപക്ഷ വർഗ്ഗീയ ശക്തികളും പരിശ്രമം നടത്തിയപ്പോഴൊക്കെ ഒരേ മനസ്സോടെ പ്രതിരോധിച്ച നാടാണ് ഇത്. ഈ നാട് പോലെയാകാൻ കൊതിക്കാത്ത ഏതെങ്കിലും ഒരു സംസ്ഥാനം ഇന്ത്യയിൽ ഉണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിന്റെ അവസ്ഥയിലേയ്ക്ക് ഉത്തർപ്രദേശ് എത്തണമെങ്കിൽ ബി ജെ പി പരാജയപ്പെടണം എന്നാണ് യോഗി ആദിത്യ നാഥ്‌ പറഞ്ഞതിന്റെ അർത്ഥം. ആ നാട്ടിലെ ജനങ്ങൾ യുക്തമായ തീരുമാനമെടുക്കും എന്ന് നമുക്ക് പ്രത്യാശിക്കാമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്‌റെ പൂർ‍ണരൂപം വായിക്കാം

anavoorf-1635943364-164

യു പിയിൽ ബിജെപി പരാജയപ്പെട്ടാൽ കേരളം പോലെയാകുമത്രേ യു പിയും. ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഈ വാക്കുകൾ കേൾക്കുന്ന മലയാളികളും, ഒരുതവണയെങ്കിലും കേരളത്തിൽ വന്നിട്ടുള്ള ഇതരസംസ്ഥാനക്കാരായ ജനങ്ങളും മൂക്കത്ത് വിരൽ വയ്ക്കും. അങ്ങനെയായെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കും. നാനാജാതിമതസ്ഥർ സഹവർത്തിത്വത്തോടെ ജീവിക്കുന്ന നാടാണ് കേരളം. ഇവിടെ വിഷം കലക്കാൻ യോഗിയുടെ ആർഎസ്എസും ബിജെപിയും ഒപ്പം ജമാത്തെഇസ്ലാമി അടക്കമുള്ള ന്യൂനപക്ഷ വർഗ്ഗീയ ശക്തികളും പരിശ്രമം നടത്തിയപ്പോഴൊക്കെ ഒരേ മനസ്സോടെ പ്രതിരോധിച്ച നാടാണ് നമ്മുടെ നാട്. ഈ നാട് പോലെയാകാൻ കൊതിക്കാത്ത ഏതെങ്കിലും ഒരു സംസ്ഥാനം ഇന്ത്യയിൽ ഉണ്ടോ? തൊഴിലാളികൾക്ക് ഇത്രമേൽ മാന്യതയും ന്യായമായ കൂലിയും ലഭിക്കുന്ന വേറെ ഏത് നാടുണ്ട് ഈ മഹാരാജ്യത്തിൽ ?

വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി ജനങ്ങളുടെ അടിസ്ഥാന ആവിശ്യങ്ങൾ സൗജന്യമായി ലോകോത്തരനിലവാരത്തിൽ കിട്ടുന്ന ഒരു സംസ്ഥാനമാണ് കേരളം. ഇന്നും 53 സ്‌കൂളുകൾ ഹൈടെക്ക് നിലവാരത്തിലാക്കിയത് ബഹുമാനപെട്ട മുഖ്യമന്ത്രി സ: പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. ഒൻപത് ലക്ഷത്തിലധികം വിദ്യാർത്ഥികൾ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന സംസ്ഥാനമാണ് ഇത്. കോവിഡ് മഹാമാരി പടർന്ന് പിടിച്ചപ്പോൾ ഒരാൾക്ക് പോലും ചികിത്സ കിട്ടാതെ പോയിട്ടില്ല കേരളത്തിൽ, മറിച്ച് യുപി യിൽ ഓക്സിജൻ കിട്ടാതെ എത്ര മനുഷ്യർ മരിച്ച് വീണു, മരണപ്പെട്ടവരുടെ മൃതദേഹം പോലും മാന്യമായി സംസ്‌കരിക്കാൻ കഴിയാതെ നദികളിൽ ഒഴുക്കിവിട്ട കാഴ്ച കണ്ട് രാജ്യം മരവിച്ച് നിന്ന നിമിഷങ്ങൾ മറക്കാറായിട്ടില്ല.

നീതി ആയോഗിൻ്റെ ദാരിദ്ര്യ സൂചിക പ്രകാരം (മൾട്ടി ഡയമൻഷണൽ പോവർട്ടി ഇൻഡക്സ്) രാജ്യത്ത് ഏറ്റവും കുറച്ചു ദരിദ്രർ ഉള്ള സംസ്ഥാനം കേരളമാണ്. നീതി ആയോഗിൻ്റെ തന്നെ 2020-21-ലെ സുസ്ഥിര വികസന സൂചികയില്‍ ഏറ്റവും മികച്ച സ്ഥാനം കരസ്ഥമാക്കിയത് കേരളമാണ്. കേരളത്തിൽ 98.1% വീടുകളിലും ശുചിത്വ സൗകര്യങ്ങളുണ്ട്. കേരളത്തിൽ 97.9% സ്ത്രീകൾ സാക്ഷരർ ആണ്. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ളത് കേരളത്തിലാണ്. കേരളത്തിലെ ശിശുമരണ നിരക്ക് 6 ആണ്.

Recommended Video

cmsvideo
    Pinarayi Vijayan's statement against yogi Adithyanath on controversial comment

    വികസിതരാജ്യമായ അമേരിക്കൻ ഐക്യനാടുകൾക്കൊപ്പം നിൽക്കുന്ന കണക്കാണത്. 2019-20-ലെ നീതി ആയോഗ് ആരോഗ്യസൂചികയിൽ കേരളത്തിൻ്റെ ഹെൽത്ത് ഇൻഡക്സ് സ്കോർ 82.2 ആണ്. 2021-ലെ പബ്ലിക് അഫയേഴ്സ് ഇൻഡക്സ് അനുസരിച്ച് ഇന്ത്യയിൽ ഏറ്റവും മികച്ച രീതിയിൽ ഭരണനിർവഹണം നടപ്പാക്കുന്ന സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടതും കേരളമാണ്.
    ഇങ്ങയൊക്കെയുള്ള കേരളത്തിന്റെ അവസ്ഥയിലേയ്ക്ക് ഉത്തർപ്രദേശ് എത്തണമെങ്കിൽ ബിജെപി പരാജയപ്പെടണം എന്നാണ് യോഗി ആദിത്യ നാഥ്‌ പറഞ്ഞതിന്റെ അർത്ഥം. ആ നാട്ടിലെ ജനങ്ങൾ യുക്തമായ തീരുമാനമെടുക്കും എന്ന് നമുക്ക് പ്രത്യാശിക്കാം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+